Tag: Malappuram news

കാലിക്കറ്റിനെ അറിയാന്‍ ലിവര്‍പൂള്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍
university

കാലിക്കറ്റിനെ അറിയാന്‍ ലിവര്‍പൂള്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസും പഠനവകുപ്പുകളും സന്ദര്‍ശിച്ച് ലിവര്‍പൂളിലെ ജോണ്‍ മൂര്‍ സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘം. വിവിധ വിഷയങ്ങളില്‍ ബിരുദപഠനം നടത്തുന്ന 12 വിദ്യാര്‍ഥികളാണ് ലിവര്‍പൂള്‍ സര്‍വകലാശാലാ അധ്യാപിക തെരേസ ജേക്കബിന്റെ നേതൃത്വത്തിലെത്തിയത്. കാമ്പസിലെ ജേണലിസം, സൈക്കോളജി, ചരിത്രം, ഫോക്ലോര്‍ പഠനവകുപ്പുകളിലും റേഡിയോ സി.യു., സി.ഡി.എം.ആര്‍.പി. എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുമായും ഇവര്‍ സംവദിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി. വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡീന്‍ ഡോ. സി.കെ. ജിഷ, ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ് ആന്‍ഡ് അക്കാദമിക് എക്സ്ചേഞ്ച് റീജണല്‍ മാനേജര്‍ ദീപക് വത്സന്‍, ഡോ. കെ. ഫസലു റഹ്‌മാന്‍ തുടങ്ങിയവരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ...
Breaking news

മലപ്പുറത്ത് നേരിയ ഭൂചലനം

മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച രാത്രി 8.10ഓടെയാണ് കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾപറമ്പ്, വാറങ്കോട്, താമരക്കുഴി, മേൽമുറി തുടങ്ങിയ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞത്. ഭൂചലനം അനുഭവപ്പെട്ടവർ അയൽവാസികൾക്കും മറ്റു സമീപപ്രദേശങ്ങളിലേക്കും വിവരം കൈമാറിയപ്പോഴാണ് വിവിധ ഭാഗങ്ങളിൽ സമാന അനുഭവം ഉണ്ടായതായി വ്യക്തമായത്. അസാധരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായാണ് ഈ പ്രദേശത്തുള്ളവർ പറയുന്നത്. ആദ്യം മഴയോടൊപ്പമുള്ള ഇടിയാണെന്നാണ് വിചാരിച്ചിരുന്നതായും കട്ടിൽ അടക്കമുള്ള അനങ്ങി മാറിയതായും പ്രദേശവാസികൾ പറഞ്ഞു. എന്നാൽ മറ്റു കാര്യമായ പ്രശ്‌നങ്ങളൊന്നും ഇവിടങ്ങളിൽ ഉണ്ടായിട്ടില്ല. സംഭവത്തിൽ ഭയപ്പെടാനില്ലെന്ന് റവന്യു വകുപ്പ് അധികൃതർ അറിയിച്ചു. ...
National

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാക ഉയർത്തുന്നത് സംബന്ധിച്ചുള്ള മാർഗ നിർദേശങ്ങൾ

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇത്തവണ രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര്യദിനാഘോഷം വളരെ വിപുലമായാണ്  രാജ്യം മുഴുവന്‍ ആഘോഷിക്കുന്നത്. 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിന്റെ ഭാഗമായി ഇത്തവണ രാജ്യമൊട്ടാകെ ഓഗസ്റ്റ് 13 മുതല്‍ 15 വരെയുള്ള മൂന്ന് ദിവസങ്ങളിലായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വനം ചെയ്തിട്ടുണ്ട്. ഇതിനായി സംസ്ഥാന- ജില്ലാതലങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിനാല്‍  ഓരോരുത്തരും ദേശീയ പതാക കൈകാര്യം ചെയ്യുമ്പോള്‍ ഫ്‌ളാഗ് കോഡില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. പതാകയെ ഏറ്റവും ആദരവോടെയും ബഹുമാനത്തോടെയുമാണ് പ്രദര്‍ശിപ്പിക്കേണ്ടത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Go3ceoDoV3TJcJYoDh51R...
error: Content is protected !!