186-ാം മമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ കൊടിയേറും
തിരൂരങ്ങാടി : മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 186-ാം ആണ്ടുനേര്‍ച്ചക്ക് നാളെ കൊടിയേറും. വൈകീട്ട് അസ്വര്‍ നമസ്‌കാരാനന്തരം മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ കൊടി ഉയര്‍ത്തുന്നതോടെ നേര്‍ച്ചക്ക് തുടക്കമാവും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മഖാമില്‍ വെച്ച് കൂട്ടുപ്രാര്‍ത്ഥന നടക്കും. രാത്രി നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, പി. ഇസ്ഹാഖ് ബാഖവി ചെമ്മാട്, മമ്പുറം ഖത്വീബ് ഹാശിഫ് ഹുദവി, വി.പി. കോയക്കുട്ടി തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളില്‍ നടക്കുന്ന മത പ്രഭാഷണ പരമ്പരയില്‍ മുസ്ഥഫാ ഹുദവി ആക്കോട്, അന്‍വര്‍ അലി ഹുദവി പുളിയക്കോട്, അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രഭാഷണം ന...