പത്ത് ദിവസത്തെ പരിശ്രമത്തിനൊടുവില്‍ നരഭോജി കടുവയെ പിടികൂടി, വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍
വയനാട് : വയനാട്ടിലെ നരഭോജി കടുവ ഒടുവില്‍ കൂട്ടിലായി. പത്ത് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിലാണ് കടുവയെ പിടികൂടിയത്. വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്. കെണിയിലകപ്പെട്ട കടുവയെ പുറത്തേക്ക് കൊണ്ടുവരാനുള്ള നടപടിയിലാണ് അധികൃതര്‍. കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. വനംവകുപ്പിനെതിരെ മുദ്രാവാക്യം വിളികളുമായി നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധം തുടരുകയാണ്. കടുവ കുടുങ്ങിയ കൂട് ഉള്‍പ്പൈടെ വനംവകുപ്പിന്റെ വാഹനത്തിലേക്ക് മാറ്റിയെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറത്തേക്ക് കൊണ്ടുവരാനായിട്ടില്ല.
വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന 13 വയസ്സ് പ്രായമുള്ള ആണ്‍ കടുവയാണ് പ്രജീഷ് എന്ന കര്‍ഷകനെ ആക്രമിച്ചു കൊന്നത്. പ്രജീഷിനെ കൊന്ന സ്ഥലത്തിനു സമീപത്തെ കാപ്പി തോട്...