Tag: mananthavady

സ്ഥിരം സര്‍ക്കാര്‍ ജോലിയും 10 ലക്ഷം രൂപയും ; മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം അവസാനിപ്പിച്ചു
Kerala, Other

സ്ഥിരം സര്‍ക്കാര്‍ ജോലിയും 10 ലക്ഷം രൂപയും ; മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം അവസാനിപ്പിച്ചു

മാനന്തവാടി : മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നടത്തിയ വന്‍പ്രതിഷേധം അജീഷിന്റെ ഭാര്യക്ക് സ്ഥിരം സര്‍ക്കാര്‍ ജോലിയും അടിയന്തര ധനസഹായമായി 10 ലക്ഷം രൂപയും എന്നതുള്‍പ്പെടെ സര്‍വകക്ഷി യോഗത്തില്‍ ഉറപ്പുകിട്ടിയ പശ്ചാത്തലത്തില്‍ അവസാനിപ്പിച്ചു. സര്‍വകക്ഷി യോഗത്തില്‍ തീരുമാനത്തില്‍ എത്തിയതോടെ അജീഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വയനാട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കുടുംബത്തിന്റെ അത്താണിയായ കുടുംബനാഥനാണ് മരിച്ചതെന്നും എല്ലാ കടങ്ങളും എഴുതിത്തള്ളാമെന്നും വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാമെന്നും യോഗത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അജീഷിന്റെ ബന്ധു പ്രതികരിച്ചു. മരിച്ച അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷംരൂപ തിങ്കളാഴ്ച തന്നെ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കലക്ടര്‍ രേണു രാജ് മാധ്യമങ്ങളോട് പ്രതികരിച്ച...
Kerala, Other

ആനപ്പേടിയില്‍ വയനാട് ; ഗേറ്റ് തകര്‍ത്ത് വീട്ടുമുറ്റത്ത് കയറിയ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു, 4 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു, മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

സുല്‍ത്താന്‍ ബത്തേരി: വയനാട് കാട്ടനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്ന ആനയുടെ ആക്രമണത്തില്‍ പടമല സ്വദേശി അജിയാണ് മരിച്ചത്. ഇന്നു രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് പടമലയിലെ ജനവാസ മേഖലയില്‍ കടന്ന് ഒരു ജീവനെടുത്തത്. ആനയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ 4 വാര്‍ഡുകളില്‍ 144 പ്രഖ്യാപിച്ചു.കുറുക്കന്മൂല, പയ്യമ്പള്ളി കുറുവ, കാടന്‍കൊല്ലി എന്നീവടങ്ങലിലാണ് നിരോധനാജ്ഞ അതേസമയം മാനന്തവാടി നഗര മധ്യത്തില്‍ മരിച്ച അജീഷിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ മാനന്തവാടിയിലേക്കുള്ള പ്രധാന റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധിക്കുകയാണ് നാട്ടുകാര്‍. കോഴിക്കോട്, മൈസൂരു, തലശ്ശേരി റോഡുകളാണ് പ്രതിഷേധക്കാര്‍ ഉപരോധിക്കുന്നത്. വയനാട് എസ്പിക്ക് ...
Kerala, Other

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പതു പേര്‍ മരിച്ചു ; 2 പേരുടെ നില അതീവ ഗുരുതരം

ബത്തേരി: മാനന്തവാടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പതു പേര്‍ മരിച്ചു. 2 പേരുടെ നില അതീവ ഗുരുതരം. തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. തേയിലതോട്ടം തൊഴിലാളികളാണ് മരിച്ചത്. തേയിലത്തോട്ടത്തിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിപ്പോകുന്നവരാണ് ജീപ്പിലുണ്ടായിരുന്നത്. ജീപ്പില്‍ ഭൂരിഭാഗവും സത്രീകളായിരുന്നു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ 9 പേരും മരിച്ചിരുന്നു. ജീപ്പില്‍ ഉണ്ടായിരുന്നത് 12 പേരാണെന്നാണ് പുറത്തുവരുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു ...
Kerala

കാപ്പ ചുമത്തി നാട് കടത്തിയ പ്രതി വിലക്ക് ലംഘിച്ച് തിരിച്ചെത്തി; മോഷണത്തിനിടെ അറസ്റ്റ് ചെയ്ത് പോലീസ്

മാനന്തവാടി: നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ ചുമത്തി നാടുകടത്തിയയാള്‍ വിലക്ക് ലംഘിച്ചതിന് അറസ്റ്റിലായി. കല്ലിയോട്ട്കുന്ന്, ആലക്കല്‍ വീട്ടില്‍ റഫീഖ്(39)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കല്ലിയോട്ട്കുന്ന് ഒരു കടയില്‍ മോഷണം നടത്തുന്നതിനിടെ നാട്ടുകാര്‍ കാണ്ടതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. കടയുടമയുടെ പരാതി പ്രകാരം മോഷണത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. റഫീഖിനെ ഈ മാസം ആറിനാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ഇയാള്‍ മണ്ണാര്‍ക്കാട്, കേണിച്ചിറ സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഡി.ഐ.ജി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ...
error: Content is protected !!