Tag: Manjeri muncipality

മഞ്ചേരി നഗരസഭാ കൗൺസിലറുടെ കൊലപാതകം; മുഖ്യപ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ
Crime

മഞ്ചേരി നഗരസഭാ കൗൺസിലറുടെ കൊലപാതകം; മുഖ്യപ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

മലപ്പുറം: മഞ്ചേരി മുൻസിപ്പൽ കൗൺസിലർ അബ്ദുൽ ജലീൽ എന്ന കുഞ്ഞാക്കയെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനെ ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. സംഭവം നടന്നതിനുശേഷം നാടുവിട്ട ഷുഹൈബിനെ കഴിഞ്ഞ ദിവസം ചെന്നൈയിൽ എത്തിയ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. കേസിൽ മറ്റ് രണ്ട് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷംഷീർ, അബ്ദുൽ മാജിദ് എന്നിവരെയാണ് വ്യാഴാഴ്ച മഞ്ചേരി പോലീസ് ഇൻസ്പെക്ടർ സി അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി ആണ് കൊലപാതകം നടന്നത്. പയ്യനാട് താമരശ്ശേരി എന്ന സ്ഥലത്ത് പ്രധാന റോഡിൽ നിന്നും മാറി ചെറുറോഡിൽ വാഹനം പാർക്ക് ചെയ്തതിനെ സംബന്ധിച്ച് ജലീലും സുഹൃത്തുക്കളും ഷുഹൈബിൻ്റെ സംഘവും തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടായി. തുടർന്ന് പ്രശ്നം പറഞ്ഞ് തീർത്ത് ഇരു വിഭാഗവും യാത്ര ത...
Crime

മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം; രണ്ട് പേരെ അറസ്റ്റ് ചെയ്തു

മഞ്ചേരി മുൻസിപ്പൽ കൗൺസിലർ അബ്ദുൽ മജീദ് എന്ന കുഞ്ഞാക്കയെ ആക്രമിച്ചു കൊലപ്പെടു ത്തിയ സംഭവത്തിൽ 2 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട്, വള്ളുവങ്ങാട് കറുത്തേടത്ത് ഷംഷീർ (32), നെല്ലിക്കുത്ത്, ഒലിപ്രാക്കാട്, പതിയൻ തൊടിക, അബ്ദുൽ മാജിദ് (26) എന്നിവരെയാണ് മഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ സി.അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പയ്യനാട് താമരശ്ശേരി എന്ന സ്ഥലത്ത് പ്രധാന റോഡിൽ നിന്നും മാറി ചെറു റോഡിൽ വാഹനം പാർക്ക് ചെയ്തതിനെ സംബന്ധിച്ച് ഇരു സംഘങ്ങൾ തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടാവുകയും തുടർന്ന് തർക്കം അവസാനിച്ച ഇരു വിഭാഗവും യാത്ര തുടരുകയും ചെയ്തിരുന്നു. കൗൺസിലർ സഞ്ചരിച്ച വാഹനം നെല്ലിക്കുത്ത് ഫുട്ബാൾ ടർഫ് ന് സമീപം കൂടെയുണ്ടായിരുന്ന ആളെ വീട്ടിൽ ഇറക്കുന്നതിനായി റോഡിൽ നിർത്തിയിട്ടിരുന്ന സമയം, വാഹനത്തിൽ നിന്ന് ഇറങ്ങി കൗണ്സിലർ റോഡിൽ ഇറങ്ങി നിൽക്കുന്ന ...
Crime

അക്രമികളുടെ വെട്ടേറ്റ മഞ്ചേരി നഗരസഭ കൗണ്സിലർ മരിച്ചു

പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ തലാപ്പില്‍ ജലീല്‍ (പട്ടാളം കുഞ്ഞാന്‍) മരണപ്പെട്ടു. ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ ഗുരുതരമയി പരിക്കേറ്റ ഇദ്ദേഹം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന​ഗരസഭയിലെ 16ാം വാർഡ് മുസ്‌ലിം ലീ​ഗ് കൗൺസിലറാണ് ഇദ്ദേഹം. മഞ്ചേരി കുട്ടിപ്പാറയില്‍ വച്ച് ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം ഇന്നോവ കാറിൽ സഞ്ചരിക്കുകയായിരുന്നു ജലീൽ. ഇവരെ പിന്തുടർന്ന് ബൈക്കിലെത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലും കൊലയിലും കലാശിച്ചത്. തലയ്ക്കും നെറ്റിക്കും ​ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അതേസമയം, ആക്രമണത്തിന് പിന്നിലുള്ളവരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പ...
Other

നഗരസഭ കൗൺസിലർക്ക് നേരെ ആക്രമണം

മഞ്ചേരി: നഗരസഭാ കൗൺസില൪ തലാപ്പിൽ ജലീൽ എന്ന പട്ടാളം കുഞ്ഞാന് നേരെ ആക്രമണം. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരി കുട്ടിപ്പാറയിൽ വച്ച് 29ന് രാത്രി 10 മണിയോടെയാണ് സംഭവം. ഇവ൪ സഞ്ചരിച്ച ഇന്നോവ കാറിന് നേരെ ബൈക്കിലെത്തിയ ഒരു സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്ന് കുഞ്ഞാൻ പറഞ്ഞു. തലയ്ക്ക് മാരകമായ പരിക്കേറ്റ കുഞ്ഞാനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. അക്രമികൾ ഇവ൪ സഞ്ചരിച്ച വാഹനവും തക൪ത്തിട്ടുണ്ട്. ബൈക്കിലെത്തിയ ആക്രമികളുടെ ഹെൽമറ്റ് കാറിനകത്ത് കണ്ടെത്തി. ഇതിനിടെ കൗൺസില൪ക്ക് നേരെ അജ്ഞാത സംഘം വെടിയുതി൪ത്തതായി വാ൪ത്ത പരന്നു. തലയിൽ കണ്ടെത്തിയ ആഴത്തിലുള്ള പരിക്ക് വെട്ടേറ്റത് മൂലമാണെന്നാണ് പ്രാഥമിക നിഗമനം. തകർത്ത വാഹനം ...
Other

പിൻവലിച്ച 500 രൂപയുടെ നോട്ടുകെട്ട് നഗരസഭയുടെ മാലിന്യത്തിൽ

മഞ്ചേരി ∙ പിൻവലിച്ച 500 രൂപയുടെ 50,000 രൂപ മതിക്കുന്ന നോട്ടുകെട്ട് നഗരസഭാ മാലിന്യ കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി. ഹരിതകർമസേന വൊളന്റിയർമാർക്കാണ് ലഭിച്ചത്. അടുത്ത ദിവസം പൊലീസിനു കൈമാറുമെന്ന് നഗരസഭാധികൃതർ അറിയിച്ചു. ഹരിത കർമസേന വയപ്പാറപ്പടി വാർഡിൽനിന്നു ശേഖരിച്ച മാലിന്യം പയ്യനാട് മെറ്റീരിയൽ കലക്‌ഷൻ സെന്ററിൽ (എംസിഎഫ്) കൊണ്ടുപോയി തരം തിരിച്ചപ്പോഴാണ് ചാക്കിൽ നിന്ന് നോട്ടുകൾ താഴെ വീണത്. വൊളന്റിയർമാർ സേനാ ഓഫിസിലേക്കു കൈമാറി. ഒരു ബാങ്കിൽ വിവരം അറിയിച്ചെങ്കിലും പിൻവലിച്ച നോട്ട് എടുക്കില്ലെന്ന് അറിയിച്ചതോടെയാണ് പൊലീസിന് കൈമാറുന്നത്. ഒരു വർഷം മുൻപ് മാലിന്യത്തിൽനിന്നു സ്വർണാഭരണം ലഭിച്ചത് പിന്നീട് ഉടമയെ കണ്ടെത്തി തിരിച്ചു നൽകിയിരുന്നു. ...
error: Content is protected !!