Tag: Manjeri police

പൂക്കോട്ടൂര്‍ അങ്ങാടിയില്‍ യാത്രക്കാരനെ കാറിടിച്ചു വീഴ്ത്തിയും വടിവാള്‍ വീശിയും ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് പണം കവര്‍ന്ന നാല് പേര്‍ പിടിയില്‍
Kerala, Malappuram

പൂക്കോട്ടൂര്‍ അങ്ങാടിയില്‍ യാത്രക്കാരനെ കാറിടിച്ചു വീഴ്ത്തിയും വടിവാള്‍ വീശിയും ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് പണം കവര്‍ന്ന നാല് പേര്‍ പിടിയില്‍

മലപ്പുറം : പൂക്കോട്ടൂര്‍ അങ്ങാടിയില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ കാറിടിച്ചു വീഴ്ത്തിയും വടിവാള്‍ വീശിയും എട്ട് ലക്ഷം കവര്‍ന്ന കേസില്‍ നാലു പേര്‍ മഞ്ചേരി പോലീസിന്റെ പിടിയില്‍. പത്തനംതിട്ട അടൂര്‍ സ്വദേശികളായ പരുത്തിപ്പാറ, വയല സ്വദേശി കല്ലുവിളയില്‍ വീട്ടില്‍ സുജിത്ത്, (20), വടെക്കെടത്തുകാവ്,നിരന്നകായലില്‍ വീട്ടില്‍ രൂപന്‍ രാജ് (23), വടക്കെടത്തുകാവ്, മുല്ലവേലിപടിഞ്ഞാറ്റേതില്‍ വീട്ടില്‍ സൂരജ് (23), അടൂര്‍,പന്നിവിഴ, വൈശാഖം വീട്ടില്‍ സലിന്‍ ഷാജി (22) എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ മാസം 23 നായിരുന്നു കേസിനാസ്പദമായ സംഭവം. പൂക്കൂട്ടോര്‍ അങ്ങാടിയില്‍ വെച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തുവരുന്ന മൊറയൂര്‍ സ്വദേശിയെ കാറുകൊണ്ട് വാഹനം ഇടുപ്പിച്ചു തള്ളിയിട്ട് വടിവാള്‍ വീശിയും കുരുമുളക് സ്‌പ്രേമുഖത്തേക്ക് അടിച്ചും പൂക്കോട്ടൂരങ്ങാടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുഴല...
Crime

മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം; രണ്ട് പേരെ അറസ്റ്റ് ചെയ്തു

മഞ്ചേരി മുൻസിപ്പൽ കൗൺസിലർ അബ്ദുൽ മജീദ് എന്ന കുഞ്ഞാക്കയെ ആക്രമിച്ചു കൊലപ്പെടു ത്തിയ സംഭവത്തിൽ 2 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട്, വള്ളുവങ്ങാട് കറുത്തേടത്ത് ഷംഷീർ (32), നെല്ലിക്കുത്ത്, ഒലിപ്രാക്കാട്, പതിയൻ തൊടിക, അബ്ദുൽ മാജിദ് (26) എന്നിവരെയാണ് മഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ സി.അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പയ്യനാട് താമരശ്ശേരി എന്ന സ്ഥലത്ത് പ്രധാന റോഡിൽ നിന്നും മാറി ചെറു റോഡിൽ വാഹനം പാർക്ക് ചെയ്തതിനെ സംബന്ധിച്ച് ഇരു സംഘങ്ങൾ തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടാവുകയും തുടർന്ന് തർക്കം അവസാനിച്ച ഇരു വിഭാഗവും യാത്ര തുടരുകയും ചെയ്തിരുന്നു. കൗൺസിലർ സഞ്ചരിച്ച വാഹനം നെല്ലിക്കുത്ത് ഫുട്ബാൾ ടർഫ് ന് സമീപം കൂടെയുണ്ടായിരുന്ന ആളെ വീട്ടിൽ ഇറക്കുന്നതിനായി റോഡിൽ നിർത്തിയിട്ടിരുന്ന സമയം, വാഹനത്തിൽ നിന്ന് ഇറങ്ങി കൗണ്സിലർ റോഡിൽ ഇറങ്ങി നിൽക്കുന്ന ...
Crime

മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം; ഇന്ന് അറസ്റ്റ് ഉണ്ടായേക്കും

മഞ്ചേരിയിൽ ഇന്ന് ഹർത്താൽ മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലർ തലാപ്പില്‍ അബ്ദുൽ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോ​ഗിച്ചെന്ന് കൂടെയുള്ളവരുടെ മൊഴി. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കം കാറിന്റെ ലൈറ്റ് അണയ്ക്കാത്തതിനെ തുടർന്നുണ്ടായതെന്നാണ് ജലീലിന് ഒപ്പമുണ്ടായിരുന്നവർ വ്യക്തമാക്കുന്നത്. ബൈക്കിൽ പിന്തുടർന്ന സംഘം ഹെൽമറ്റുപയോ​ഗിച്ചാണ് കാറിന്റെ ചില്ല് തകർത്തതെന്നും ദൃക്സാക്ഷികൾ പറയുന്നു. അബ്ദുൽ ജലീലിന്റെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് നടക്കുന്നത്. ലീഗ് കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി മജീദ് ഇന്നലെത്തന്നെ പിടിയിലായിരുന്നു. മറ്റൊരു പ്രതി ഷുഹൈബിന് വേണ്ടി അന്വേഷണം തുടരുകയാണ്. മജീദും ഷുഹൈബുമാണ് അബ്ദുള്‍ ജലീലിനെ വാഹനത്തെ പിന്തുടര്‍ന്ന് ആക്രമിച്ചത്. ലഹരി സംഘത്തിൽ പെട്ടവരാണ് അക്രമികൾ എന്നാണ് വിവരം. പാലക്കാട...
error: Content is protected !!