Tag: Mass

മുസ്ലിംലീഗിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി അവതാളത്തിൽ, പ്രവർത്തകന്മാരെ മാറി നടന്ന് പ്രാദേശിക നേതാക്കൾ
Politics

മുസ്ലിംലീഗിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി അവതാളത്തിൽ, പ്രവർത്തകന്മാരെ മാറി നടന്ന് പ്രാദേശിക നേതാക്കൾ

മലപ്പുറം : മുസ്ലിം ലീഗ് പ്രവർത്തകന്മാർക്ക് താങ്ങും തണലുമാകാൻ എന്ന പേരിൽ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി കൊട്ടിഘോഷിച്ച് ആരംഭിച്ച സാമൂഹ്യ സുരക്ഷാ പദ്ധതി അവതാളത്തിലായി. കൃത്യമായി സേവനം ലഭിക്കാത്തത് കാരണം പണമടച്ച പ്രവർത്തകരിൽ നിന്നും മാറി നടക്കേണ്ട അവസ്ഥയിലാണ് പ്രാദേശിക ലീഗ് നേതാക്കൾ. 2000 രൂപ അടച്ച് സുരക്ഷാ പദ്ധതിയിൽ അംഗമായ ആൾ മരണപ്പെട്ടാൽ കുടുംബത്തിന് 2 ലക്ഷം രൂപ അനുവ ദിക്കുന്നതാണ് പദ്ധതി. സുരക്ഷ സ്‌കീം കാലവധിക്കുള്ളിൽ രോഗിയായി ചികിത്സ തേടുകയാണെങ്കിൽ നിശ്ചിത തുക ചികിത്സ ചിലവ് അനുവദിക്കും എന്നതായിരുന്നു ഓഫർ. ഒന്നാം വർഷം 2000 രൂപയും തുടർന്നുള്ള വർഷം 1500 രൂപയുമാണ് പദ്ധതിയിൽ തുടരാൻ അടക്കേണ്ടത്. സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ വീഡിയോ സന്ദേശം ഉൾപ്പെടെ ജില്ലാ സംസ്‌ഥാന നേതാക്കൾ പദ്ധതിക്കായി പ്രചാരണം നടത്തിയിരുന്നു. സേവന വഴിയിൽ വീണു പോകുന്ന പ്രവർത...
Other

‘മാസി’ന്റെ കൈപിടിച്ച് അഞ്ച് യുവതികൾ കൂടി സുമംഗലികളായി

കണ്ണമംഗലം : 5 യുവതികൾ കൂടി പുതുജീവിതത്തിലേക്ക്. സാക്ഷികളായി 3500 പേരും. കണ്ണമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക റിലീഫ് സെല്ലി’ ന്റെ (മാസ്) മൂന്നാമത് സമൂഹവിവാഹവും ചെറുശ്ശാലി മൂസഹാജി അനുസ്മരണവും എടക്കാപ്പറമ്പ് ജസീറ ഓഡിറ്റോറിയത്തിലാണ് നടന്നത്. ഓരോരുത്തർക്കും പത്തുപവന്റെ സ്വർണ്ണാഭരണങ്ങളും വധൂവരന്മാർക്കുള്ള വിവാഹവസ്ത്രങ്ങളും നൽകിയാണ് ഇവരെ കൂട്ടായ്മ പുതുജീവിതത്തിലേക്ക് യാത്രയാക്കിയത്. 3,500 പേർക്കായിരുന്നു സദ്യ. ഇതിനുമുൻപ് മാസ് 14 പേരുടെ വിവാഹം ഇങ്ങനെ നടത്തിയിട്ടുണ്ട്. നിക്കാഹിന് എൻ. അബ്ദുള്ളക്കുട്ടി മുസ്‌ലിയാരും കല്യാണത്തിന് എളമ്പിലക്കാട്ട് ആനന്ദ് നമ്പൂതിരിയും കാർമികത്വം വഹിച്ചു. പൊതുചടങ്ങ് കൈരളി ടി.എം.ടി. ഉടമ പഹലിഷ കള്ളിയത്ത് ഉദ്ഘാടനംചെയ്തു. വി.പി. കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. പി. സുരേന്ദ്രൻ, കെ.സി. അബ്ദുറഹിമാൻ, കെ.പി.സി.സി. അംഗം പി.എ. ചെറീത്, കെ.പി. അബ്ദ...
error: Content is protected !!