Thursday, September 3

Tag: Mbbs seat

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമ റിൻഷയെ പള്ളിപ്പടി ജനകീയ സമിതി ആദരിച്ചു
Other

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമ റിൻഷയെ പള്ളിപ്പടി ജനകീയ സമിതി ആദരിച്ചു

തൃക്കുളം: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി എംബിബിഎസിന് മെഡിക്കൽ കോളേജിൽ സീറ്റ് കരസ്ഥമാക്കിയ പി.കെ ഫാത്തിമ റിൻഷയെ പള്ളിപ്പടി ജനകീയ സമിതി ആദരിച്ചു. പള്ളിപ്പടി ജനകീയ സമിതിയുടെ മുൻ ചെയർമാൻ കൂടിയായ പി.കെ ഹംസയുടെ മകളാണ് വിജയിയായ ഫാത്തിമ റിൻഷ 40-ാം ഡിവിഷൻ കൗൺസിലർ എംപി സയ്യിദ് ഷൗക്കത്തലി തങ്ങൾ,കെഎംസിസി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഉസ്മാൻ അലി പുളിക്കലകത്ത്,പള്ളിപ്പടി ജനകീയ സമിതി ചെയർമാൻ എം.പി സ്വാലിഹ് തങ്ങൾ, ജോ:കൺവീനർമാരായ ഡോക്ടർ മുഹമ്മദ് റഫീഖ്, മുനീർ പിഒ, ഭാരവാഹികളായ കുഞ്ഞി മുഹമ്മദ് പാലക്കാട്ട്, അഷ്റഫ് ടിഎം എന്നിവരുടെ നേതൃത്വത്തിലാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്...
മഞ്ചേരി മെഡിക്കൽ കോളജിൽ വിദ്യാർഥികൾക്കും അധ്യാപക – അനധ്യാപകർക്കും ജനുവരിയോടെ പൂർണ്ണ സൗകര്യം : മന്ത്രി വീണാ ജോർജ്ജ്
Malappuram

മഞ്ചേരി മെഡിക്കൽ കോളജിൽ വിദ്യാർഥികൾക്കും അധ്യാപക – അനധ്യാപകർക്കും ജനുവരിയോടെ പൂർണ്ണ സൗകര്യം : മന്ത്രി വീണാ ജോർജ്ജ്

നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളജിലെ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.മെഡിക്കൽ കോളജിൽ പുരുഷ ഹോസ്റ്റൽ, അനധ്യാപക ക്വാർട്ടേഴ്സ്എന്നിവയുടെ നിർമാണം ഡിസംബർ 31 നകം പൂർത്തീകരിക്കാൻ മന്ത്രി നിർദേശം നൽകിയതായും വനിത ഹോസ്റ്റൽ, അധ്യാപക ക്വാർട്ടേഴ്സ് എന്നിവ ജനുവരി 31 നകം തുറന്നു കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കാത്ത് ലാബ് സംവിധാനവും കാർഡിയോളജി വിഭാഗവും മറ്റ് സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനവും കൂടുതൽ കാര്യക്ഷമമാക...