മെക് 7 ന് പിന്നില്‍ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും ; ആരോപണങ്ങളുമായി സിപിഎമ്മും സുന്നി സംഘടനകളും : നിഷേധിച്ച് സംഘാടകര്‍
കോഴിക്കോട് : ഇന്ത്യന്‍ പാരാമിലിറ്ററി സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി. സലാഹുദ്ദീന്റെ നേതൃത്വത്തില്‍ മലബാറില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്ന മെക് 7 എന്ന വ്യായാമ കൂട്ടായ്മക്കെതിരെ സി.പി.എമ്മും സുന്നി സംഘടനകളും. മെക്ക് 7ന് പിന്നില്‍ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമെന്ന് സിപിഎം ആരോപിച്ചു. ഈ വ്യായാമ കൂട്ടായ്മക്ക് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയാണെന്നും സുന്നി വിശ്വാസികള്‍ അതില്‍ പെട്ടുപോകരുതെന്നുമാണ് സമസ്ത എ.പി വിഭാഗം നേതാവിന്റെ മുന്നറിയിപ്പ്.
മെക് സെവന്‍ എന്നറിയപ്പെടുന്ന മള്‍ട്ടി എക്‌സര്‍സൈസ് കോമ്പിനേഷന്‍ വ്യായാമത്തിന് പിന്നില്‍ പോപുലര്‍ ഫ്രണ്ട് ആണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. നിരോധിക്കപ്പെട്ട പോപുലര്‍ ഫ്രണ്ടില്‍ പെട്ടവരാണ് മെക് 7ന് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് പിന്തുണ നല്‍കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്നുമാണ് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ...