Tag: Medicine

അര്‍ബുദം, പ്രമേഹം എന്നിവയ്ക്കടക്കമുള്ള 384 മരുന്നുകള്‍ക്ക് വില കൂടും
Kerala

അര്‍ബുദം, പ്രമേഹം എന്നിവയ്ക്കടക്കമുള്ള 384 മരുന്നുകള്‍ക്ക് വില കൂടും

തിരുവനന്തപുരം : അര്‍ബുദം, പ്രമേഹം എന്നിവയ്ക്കടക്കമുള്ള 384 മരുന്നുകള്‍ക്ക് അടുത്ത മാസം 1 മുതല്‍ വില കൂടും. ഒപ്പം ആയിരത്തോളം മരുന്നുകുട്ടുകള്‍ക്കും (ഫോര്‍മുലേഷന്‍സ്) വില കൂടും. അവശ്യമരുന്നുകളുടെ ദേശീയ പട്ടികയില്‍ (എന്‍എല്‍ഇഎം) ഉള്‍പ്പെട്ടവയാണിവ. വാര്‍ഷിക മൊത്തവില സൂചികയെ അടിസ്ഥാനമാക്കി 1.74% വിലവര്‍ധനയ്ക്ക് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി അനുമതി നല്‍കി. ഇന്‍സുലിന്‍, മെറ്റ്‌ഫോര്‍മിന്‍, ഗ്ലിമെപിറൈഡ് തുടങ്ങിയ പ്രമേഹ മരുന്നുകള്‍, പാരാസെറ്റ മോള്‍, രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള അംലോഡിപിന്‍, മെറ്റൊപ്രൊലോല്‍, അര്‍ബുദ മരുന്നായ ജെഫിറ്റിനിബ്, ഡ്രിപ്പിനും അണുനശീകരണത്തിനും ഉപയോഗിക്കുന്ന റിങ്ങര്‍ ലാക്‌റ്റേറ്റ്, യൂറോഹെഡ് ബോട്ടില്‍, ആന്റി ബയോട്ടിക്കുകളായ മെട്രോണി ഡാസോള്‍, സിപ്രോഫ്‌ലോക്‌സാസിന്‍, മൂത്രാശയരോഗത്തിനുള്ള മാനിറ്റോള്‍, ഗര്‍ഭ നിരോധന ഗുളികകള്‍ തുടങ്ങിയവയ്ക്കു വില വര്‍ധിക...
Health,, Information

ഹജ്ജ് ഹെൽത്ത് ഡസ്കിലേക്ക് മരുന്ന് കിറ്റുകൾ വിതരണം ചെയ്തു

സ്നേഹസ്പർശം പദ്ധതിയിലൂടെ ഹജ്ജ് ഹെൽത്ത് ഡസ്കിലേക്ക് ഔഷധി നൽകുന്ന മരുന്നുകൾ അടങ്ങിയ കിറ്റിന്റെ വിതരണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. കൊടക്കലിൽ നടന്ന പരിപാടിയിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. ഔഷധി ചെയർപേഴ്സൺ ശോഭനാ ജോർജ്, ഡയറക്ടർ ഡോ. കെ എസ് പ്രിയ, ബി എസ് പ്രീത, കെ പത്മനാഭൻ ,കെ എ ഫ് ഡേവിസ്, ടി വി ബാലൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ഡോ. കെ ആശ, ടി കെ ഹൃദിക് എന്നിവർ സംസാരിച്ചു....
Health,, Information

കടയില്‍ നിന്നും വാങ്ങിയ ക്രീം ബന്നിനകത്ത് ഗുളികകള്‍

താനാളൂര്‍: താനാളൂരിലെ കടയില്‍ നിന്നും വാങ്ങിയ ക്രീം ബന്നിനകത്ത് ഗുളികകള്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരം താനാളൂരിലെ മൂത്താട്ട് കുഞ്ഞാലി ഹാജി വാങ്ങിയ ഒരു പാക്കറ്റ് ക്രീം ബന്നില്‍ നിന്നാണ് ഗുളികള്‍ കണ്ടെത്തിയത്. ഇതില്‍ നിന്ന് ഒരെണ്ണം രാവിലെ ഹാജിയുടെ പേരമകന്‍ പൊട്ടിച്ച് കഴിക്കുമ്പോഴാണ് വെള്ള നിറത്തിലുള്ള പത്തിലധികം ഗുളികകള്‍ കണ്ടത്. വെള്ള നിറത്തിലുള്ള ഗുളികക്ക് പ്രത്യേക രസമോ വാസനമോയില്ല. ക്രീം ബന്നില്‍ എങ്ങനെ ഗുളികകള്‍ എത്തി എന്നത് വ്യക്തമല്ല. മൂന്ന് ഗുളികകള്‍ കുട്ടി കഴിച്ചിട്ടുണ്ടാവുമെന്ന് കരുതപ്പെടുന്നു. കമ്പനി ഉടമയെ വിവരമറിയിച്ചതനുസരിച്ച് കടയില്‍ നിന്ന് ബാക്കിയുള്ളവ കടയില്‍ നിന്നും തിരിച്ചു കൊണ്ടു പോയി. പഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ മജീദ് മംഗലത്ത് താനാളൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് വകുപ്പിന് അറിയിച്ചെതിനെ തുടര്‍ന്ന് വിവരം ഫുഡ് സേഫ്റ്റി വകുപ്പിന് അറിയിക്കുമെന്ന് ആരോഗ്യ വകു...
error: Content is protected !!