Tag: minister V.Abdurahman

കായിക മേളകൾ പ്രതിഭകളെ സൃഷ്ടിക്കാൻ വേണ്ടിയാകണം: മന്ത്രി വി.അബ്ദുറഹിമാൻ
Malappuram, Sports

കായിക മേളകൾ പ്രതിഭകളെ സൃഷ്ടിക്കാൻ വേണ്ടിയാകണം: മന്ത്രി വി.അബ്ദുറഹിമാൻ

കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ദേശീയ-അന്തർദേശീയ നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കാൻ വേണ്ടിയാവണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടക്കുന്ന 46 മത് സംസ്ഥാന സിനിയർ വനിതാ - പുരുഷ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്പോർട്സിന്റെ പേരിൽ സർക്കാറിന്റെ ഗ്രാന്റ് വാങ്ങി മഹാ മേളയും സമ്മേളനവും നടത്തുന്ന ശൈലിക്ക് മാറ്റം വരണം. സ്പോർട്സുമായി ബന്ധപെട്ട പരിപാടികൾക്കും അതുമായി ബന്ധമുള്ള ചടങ്ങുകൾക്കാണ് പ്രാമുഖ്യം നൽകേണ്ടത്. അല്ലാതെ ആളാവാൻ വേണ്ടി സംഘാടക വേഷമണിയുന്ന ചിലരുടെ നടപടികളോട് യോജിക്കാനാവില്ല. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള മുഴുവൻ കായിക അസോസിയേഷനുകൾക്കും ഇത് ബാധകമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകളെ ഹർഷാരവത്തോടെയാണ് കായിക താരങ്ങളും ഒഫിഷ്യൽസും സ്വീകരിച്ചത്.തുടർന്ന് ഒക്ടോബറിൽ സ്വീഡനിൽ നടന്ന ലോക പവർ ലിഫ്റ്റ് ചാമ്...
Kerala

വഖഫ് ബോർഡ് : ആശങ്കകൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് വഖഫ് മന്ത്രി

മന്ത്രി വി.അബ്ദുറഹിമാനും ജിഫ്രി തങ്ങളും കൂടിക്കാഴ്ച നടത്തി. കൊണ്ടോട്ടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങളുമായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ കൂടിക്കാഴ്ച നടത്തി. മുണ്ടക്കുളം ജാമിഅ ജലാലിയ കോംപ്ലക്സിലാണ് കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ സമധാനന്തരീക്ഷം തകരുന്നത് ഒഴിവക്കുന്നതിനുള്ള വിവേക പൂർണ്ണമായ സമീപനം സ്വീകരിച്ച മുത്തുകോയ തങ്ങളെ മന്ത്രി അഭിനന്ദിച്ചു. വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് കായിക- വഖഫ് വകുപ്പ് മന്ത്രി പറഞ്ഞു. ഈ യോഗത്തിൽ സമസ്ത പ്രതിനിധികൾ പങ്കെടുക്കുമെന്ന് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ ചർച്ചയിൽ മന്ത്രിയെ അറിയിച്ചു. നിയമനം പി.എസ് സിക്ക് വിടുന്നതിലൂടെ സ്വജനപക്ഷപാതിത്വവും പിൻവാതിൽ നിയമനവും തടയാമെന്ന സദുദ്ദേശം മാത്രമാണ് സർക്കാറിനുള്ളത്. ഏതെങ്കിലും വിഭാഗത്തിന്റെ അവകാശങ്ങൾ ഇല്ല...
Other

മുത്തുക്കോയ തങ്ങളുടെ പ്രസ്താവന അവസരോചിതവും സ്വാഗതാർഹവും : മന്ത്രി വി അബ്ദുറഹിമാൻ

മലപ്പുറം : വഖഫ് ബോർഡ് നിയമനവുമായി ബനപ്പെട്ട് പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന കേരളാ സംസ്ഥ ജംഇയത്തുൽ ഉലമ പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാട് സ്വാഗതാർഹവും അവസരോചിതവും ദീർഘവീക്ഷണത്തോടെയുള്ളതുമാണന്ന് കായിക- വഖഫ് ബോർഡ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. പള്ളികൾ ആരാധനാലയങ്ങളാണ്. എല്ലാ പള്ളികളിലും എല്ലാ വിഭാഗം ആളുകളും പങ്കെടുക്കാറുണ്ട്. കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകളും വിഭാഗങ്ങളും സൗഹാർദ്ധത്തോടെയാണ് ജീവിക്കുന്നത്. പരസ്പരം ബഹുമാനിക്കുകയും ഉൾക്കൊളുകയും ചെയ്യുന്നുണ്ട്. ഈ സൗഹാർദ അന്തരീക്ഷം ഇല്ലാതാക്കി ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കി ജേഷ്ടാനുജൻമാരെ തമ്മിൽ തല്ലിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവർക്കെതിരെയുള്ള മുന്നറിയിപ്പ് കൂടിയാണ് മുത്തുക്കോയ തങ്ങളുടെ നിലപാട് . വഖഫ് ബോർഡ് നിയമന മുൾപ്പെടെയുള്ള വിഷയങ്ങളിൽ മുസ്ലിം സംഘടനകളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യറാണ്. ഈ ...
Kerala

അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ചു പിടിക്കൽ നടപടികൾ വേഗത്തിലാക്കാൻ മന്ത്രിമാരുടെ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം : വഖഫ് ബോർഡിൻ്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ വേണ്ട നടപടികൾക്ക് വേഗത കൂട്ടാൻ റവന്യു മന്ത്രി കെ രാജനും വഖഫ് മന്ത്രി വി അബ്ദുറഹ്മാനും ചേർന്നു നടത്തിയ യോഗം തീരുമാനിച്ചു.ഇതിനായി കേരള വഖഫ് ബോർഡ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടു വരാനും.വഖഫ് ബോർഡിൻ്റെ കൈവശമുള്ള മൊത്തം ഭൂമിയുടെ രേഖകളും റവന്യു വകുപ്പിന് കൈമാറാനും യോഗത്തിൽ ധാരണയായി. സർവ്വേ വകുപ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്തും. അന്യാധീനപ്പെട്ട ഭൂമി ഇങ്ങിനെ കണ്ടെത്തി തിരിച്ചു പിടിക്കും.വഖഫ് ഭൂമിയെ കുറിച്ച് പൊതു ജനങ്ങൾക്കും വിവരം കൈ മാറാവുന്നതാണ് ഇതിന്നായി പത്ര, സാമുഹ്യ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തും.ഭൂമി തിരിച്ചു പിടിക്കുന്ന നടപടി വിലയിരുത്തുന്നതിനായി രണ്ടു മന്തിമാരുടെയും നേതൃത്വത്തിലുള്ള മേൽനോട്ട സമിതിക്കും രുപം നൽകി.ചർച്ചയിൽ റവന്യു വഖഫ് സെക്രട്ടറി എ പിഎം മുഹമ്മദ് ഹനീഷ്, ലാൻ്റ് റവന്യു കമ്മീഷണർ കെ ബിജു, സർവ്വേ വകുപ്പ് ഡയറക്ടർ സാംബശി...
Local news

ഒടുവിൽ മന്ത്രിയെ ക്ഷണിച്ചു, സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്‌ഘാടനം 27 ന് നടക്കും

തിരൂരങ്ങാടി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്‌ഘാടനം 27 ന് നടത്താൻ തീരുമാനിച്ചു. കഴിഞ്ഞ മാസം നടത്താൻ തീരുമാനിച്ചിരുന്ന ഉദ്‌ഘാടനം മന്ത്രിയെ ക്ഷണിക്കാത്തതിനെ തുടർന്ന് പാർട്ടി ഇടപെട്ട് മാറ്റി വെപ്പിച്ചിരുന്നു. കെ പി എ മജീദ് എം എൽ എ യെ കൊണ്ട് പ്രവൃത്തി ഉദ്‌ഘാടനം നടത്താൻ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കിഫ്ബി പദ്ധതിയിൽ 2.2 കോടി രൂപ ചിലവിലാണ് നവീകരണം. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തിക്ക് മന്ത്രിയെ ക്ഷണിക്കാത്തതിൽ സി പി എം അണികളും പാർട്ടി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതേ തുടർന്ന് പാർട്ടി ഇടപെട്ട് മാറ്റി വെപ്പിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. പ്രവൃത്തി ഉദ്‌ഘാടനം ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും. ചന്തപ്പടിയിൽ നിന്ന് സ്വീകരിച്ചു കൊണ്ട് പോകും. കെ പി എ മജീദ് എം എൽ എ അധ്യക്ഷം വഹിക്കുമെന്ന് മുൻസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ...
Kerala

സി.മുഹമ്മദ് ഫൈസിയെ വീണ്ടും ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തു

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയധ്യക്ഷനായി സി. മുഹമ്മദ് ഫൈസിയെ വീണ്ടും തിരഞ്ഞെടുത്തു. വരണാധികാരിയായ അഡീഷണൽ സെക്രട്ടറി ഷൈൻ എ. ഹഖിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ ചേർന്ന യോഗത്തിൽ സി. മുഹമ്മദ് ഫൈസിയുടെ പേര് സഫർ കായൽ നിർദേശിച്ചു. കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി പിന്താങ്ങി. കാന്തപുരം വിഭാഗം സുന്നി നേതാവും സുന്നി മർകസ് ജനറൽ മാനേജരും ആണ് മുഹമ്മദ് ഫൈസി. കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാരുടെ മരുമകനും ആണ്. 2024 വരെയാണ് കമ്മിറ്റിയുടെ കാലാവധി. മന്ത്രി വി. അബ്ദുറഹ്‌മാൻ മുഹമ്മദ് ഫൈസിയെ അനുമോദിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഹജ്ജ് അപേക്ഷാ നടപടികൾ, വനിതാ ബ്ലോക്ക് നിർമാണം, കരിപ്പൂരിലെ ഹജ്ജ് പുറപ്പെടൽ കേന്ദ്ര പുനഃസ്ഥാപനം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്തു. പി.വി. അബ്ദുൾ വഹാബ് എം.പി., എം.എൽ.എ.മാരായ പി.ടി.എ. റഹിം, മുഹമ്മദ് മുഹ്‌സിൻ, മലപ്പുറം കളക്ടർ വി.ആർ. പ്രേംകുമാർ, പി.ടി. അക്ബർ, പി.പി. ...
Gulf, Kerala, Malappuram

കോഴിക്കോട് എയര്‍പോര്‍ട്ട് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ധാരണ

248.75 ഏക്കര്‍ ഭൂമി ഏറ്റെടുക്കും കോഴിക്കോട് എയര്‍പോര്‍ട്ട് വികസനത്തിന്  ഭൂമി ഏറ്റെടുത്ത് എയര്‍പോര്‍ട്ട്  അതോറിറ്റിക്ക് കൈമാറാന്‍ ധാരണയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.  എയര്‍പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ട്  ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍  ധാരണയായത്. കോഴിക്കോട് എയര്‍പോര്‍ട്ടിന് രണ്ടാമാതൊരു ടെര്‍മിനല്‍ നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്താനുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ആവശ്യം  യോഗം തള്ളിക്കളയുകയും പകരം നിലവിലുള്ള റണ്‍വേയുടെ വികസനമാണ് പ്രായോഗികമെന്ന്  വിലയിരുത്തുകയും ചെയ്തതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.  248.75 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഇതിനായി ഏറ്റെടുക്കുക. 96.5 ഏക്കര്‍ ഭൂമി റണ്‍വേക്കും 137 ഏക്കര്‍ ഭൂമി ടെര്‍മിനലിനും 15.25 ഏക്കര്‍ ഭൂമി കാര്‍ പാര്‍ക്കിങിനുമായാണ് ആവശ്യമുള്ള...
error: Content is protected !!