Tag: Missing

അനൂസിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ് ; അന്വേഷണം ഊർജിതം
Kerala

അനൂസിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ് ; അന്വേഷണം ഊർജിതം

കോഴിക്കോട് : കൊടുവള്ളിയിൽ കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ കണ്ടെത്താനായി ലൂക്ക്ഔട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. പ്രതികളെന്ന് സംശയിക്കുന്നവരുടെയും യുവാവിന്റെയും ചിത്രങ്ങളും ഇവർ സഞ്ചരിച്ച വാഹനത്തിന്റെ നമ്പറുമാണ് പോലീസ് പുറത്തുവിട്ടത്. ഇതിനിടെ, അനൂസുള്ളത് മലപ്പുറം ജില്ലയിലാണെന്ന സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. കൃത്യമായ സ്ഥലം മനസ്സിലായിട്ടുണ്ടെന്നും അനൂസിനെ അവിടെ ഉപേഷിച്ച് പ്രതികൾ കടന്നുകളയാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് കൊടുവള്ളി പരപ്പാറ അനൂസ് റോഷനെ കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. വിദേശത്തുള്ള അനൂസിന്റെ സഹോദരൻ അജ്മൽ റോഷനുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്നാണ് അനൂസിനെ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. പ്രതികളെന്ന് സംശയിക്കുന്നവരുടെയോ അവരുടെ വാഹനങ്ങളുടെയോ വിവരം ലഭിച്ചാൽ കൊടുവള്ളി സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്....
Local news

വെന്നിയൂരില്‍ മദ്രസയിലേക്ക് പോയ 14 കാരിയെ കാണാനില്ലെന്ന് പരാതി

തിരൂരങ്ങാടി : വെന്നിയൂരില്‍ മദ്രസയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ 14 കാരിയെ കാണാനില്ലെന്ന് പരാതി. വെന്നിയൂര്‍ കൊടിമരം സ്വദേശിയെയാണ് കാണാനില്ലാത്തത്. ബുധനാഴ്ച രാവിലെ 6.30 ന് കൊടിമരത്തെ വീട്ടില്‍ നിന്നും മദ്രസയിലേക്ക് പോകുകയാണ് എന്ന് പറഞ്ഞ് പോയ 14 കാരിയെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി....
Local news

പരപ്പനങ്ങാടി സ്വദേശിയെ ഒക്‌ടോബര്‍ 28 മുതല്‍ കാണ്‍മാനില്ല

പരപ്പനങ്ങാടി ചിറമംഗലം സ്വദേശി നരിക്കോടന്‍ വീട്ടില്‍ സെയ്തലവിയുടെ മകന്‍ റാഷിദിനെ ഒക്‌ടോബര്‍ 28 മുതല്‍ കാണ്‍മാനില്ല. വിവരം ലഭിക്കുന്നവര്‍ 9497947225, 9497922307, 9496411485 നമ്പറുകളില്‍ അറിയിക്കണമെന്ന് പരപ്പനങ്ങാടി എസ്.എച്ച്.ഒ അറിയിച്ചു.
Information

ഇരുപത് ദിവസം മുമ്പ് കാണാതായ ആദിവാസി സ്ത്രീയെ ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: ഇരുപത് ദിവസം മുമ്പ് കോഴിക്കോട് കട്ടിപ്പാറയില്‍ നിന്നും കാണാതായ ആദിവാസി സ്ത്രീയെ ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി ലീലയാണ് (53)മരിച്ചത്. അതേസമയം, മരണത്തില്‍ ദുരൂഹത സംശയിക്കുകയാണ് പൊലീസ്. കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് അടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് കട്ടിപ്പാറ അമരാട് മലയില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്....
Other

കാണാതായ ബാങ്ക് കളക്ഷൻ ഏജന്റിനെ കണ്ടെത്തി

തിരൂരങ്ങാടി: കാണാതായ തിരൂരങ്ങാടി സർവീസ് സഹകരണ ബാങ്ക് കളക്ഷൻ ഏജന്റ് കക്കാട് സ്വദേശി പി കെ സർഫാസിനെയാണ് കണ്ടെത്തിയത്. കർണാടകയിൽ നിന്ന് പോലീസ് കണ്ടെത്തി പുലർച്ചയോടെ തിരൂരങ്ങാടി സ്റ്റേഷനിൽ എത്തിച്ചു. കഴിഞ്ഞ ദിവസം ബന്ധുക്കളും നാട്ടുകാരും തിരഞ്ഞ് പോയിരുന്നു. പൊലീസാണ് കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചത്. കഴിഞ്ഞ മാസം 28 നാണ് സർഫാസിനെ കാണാതായതായി ബന്ധുക്കൾ പരാതി നൽകിയത്. ഇടപാടുകരിൽ നിന്ന് പിരിച്ച തുക അടക്കാതെ കാണാതായതായി ബാങ്ക് അധികൃതരും പരാതി നൽകിയിരുന്നു....
Other

ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി

തിരൂരങ്ങാടി: ബാങ്ക് കളക്ഷൻ ഏജന്റായ യുവാവിനെ കാണാനില്ലെന്ന് പരാതി. കക്കാട് സ്വദേശിയായ പങ്ങിണിക്കാടൻ സൈതലവിയുടെ മകൻ സർഫാസിനെ (41) യാണ് കാണാതായത്. തിരൂരങ്ങാടി സർവ്വീസ് സഹകരണ ബാങ്ക് കക്കാട് ബ്രാഞ്ചിലെ കളക്ഷൻ ഏജന്റാണ്. മുൻസിപ്പൽ യൂത്ത് ലീഗ് ഭാരവാഹിയും പൊതു പ്രവർത്തകനുമാണ്. ബന്ധുക്കൾ തിരൂരങ്ങാടി പോലീസിൽ പരാതി നൽകി....
error: Content is protected !!