Tag: missing case

പൊന്നാനിയില്‍ 15 കാരായ 3 കുട്ടികളെ കാണാനില്ല ; കാണാതായത് ഒരുമിച്ച് പഠിക്കുന്നവര്‍
Malappuram

പൊന്നാനിയില്‍ 15 കാരായ 3 കുട്ടികളെ കാണാനില്ല ; കാണാതായത് ഒരുമിച്ച് പഠിക്കുന്നവര്‍

പൊന്നാനിയില്‍ നിന്ന് മൂന്ന് ആണ്‍കുട്ടികളെ കാണാതായി .ഞായറാഴ്ച മുതലാണ് പതിനഞ്ചു വയസ്സുകാരായ കുട്ടികളെ കാണാതായത് .മൂന്നുപേരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. മംഗളകത്ത് വീട്ടില്‍ സാദിഖിന്റെ മകന്‍ ഷാനിഫ്, യൂസ്പാക്കാനകത്ത് വീട്ടില്‍ നൗഷാദിന്റെ മകന്‍ കുഞ്ഞുമോന്‍, മച്ചിങ്ങലകത്ത് വീട്ടില്‍ സിറാജുദ്ദീന്റെ മകന്‍ റംനാസ് എന്നിവരെയാണ് കാണാതായത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്ജിതമാക്കിയിരിക്കുകയാണ് പോലീസ് . അവധിക്കാലത്ത് ഒന്നിച്ചുകളിക്കുന്ന കൂട്ടുകാരാണ്. മൂന്നുപേരും. ബാംഗ്ലൂരില്‍ പോയി അടിച്ചു പൊളിക്കണമെന്ന് കുട്ടികളില്‍ ഒരാള്‍ ബന്ധുവിനോട് പറഞ്ഞു എന്നാണ് വിവരം .ഈ സാഹചര്യത്തില്‍ മൂന്നുപേരും ബംഗളൂരുവില്‍ പോയിട്ടുണ്ടാവുമെന്നാണ് പോലീസ് നിഗമനം. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു ....
Local news

എആര്‍ നഗറില്‍ ഭര്‍തൃ വീട്ടില്‍ നിന്നും കമ്പ്യൂട്ടര്‍ ക്ലാസിനു പോയ യുവതിയെ കാണാനില്ലെന്ന് പരാതി

തിരൂരങ്ങാടി : എആര്‍ നഗറിലെ ഭര്‍തൃവീട്ടില്‍ നിന്നും കമ്പ്യൂട്ടര്‍ ക്ലാസിനെന്ന് പറഞ്ഞ് പോയ യുവതിയെ കാണാനില്ലെന്ന് പരാതി. പുകയൂര്‍ സ്വദേശി കരോളില്‍ സുമേഷിന്റെ ഭാര്യ രഹന (32) യെയാണ് കാണാനില്ലെന്ന് പരാതി. സംഭവത്തില്‍ ഭര്‍ത്താവ് തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച രാവിലെ 11 മണിക്ക് പുകയൂരിലെ കമ്പ്യൂട്ടര്‍ ക്ലാസിന് പോയതായിരുന്നു. തുടര്‍ന്ന് യാതൊരു വിവരവും ഇല്ലാതായതോടെയാണ് സുമേഷ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്....
Local news

കൊടിഞ്ഞിയില്‍ നിന്നും ക്ലാസിനു പോയ യുവതിയെ കാണാനില്ലെന്ന് പരാതി

തിരൂരങ്ങാടി : നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞിയില്‍ നിന്നും യുവതിയെ കാണാനില്ലെന്ന് പരാതി. കൊടിഞ്ഞി സ്വദേശി പട്ടയത്ത് വീട്ടില്‍ നവ്യയെയാണ് കാണാനില്ലെന്ന് കാണിച്ച് കുടുംബം തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. 21 കാരിയായ നവ്യ ബുധനാഴ്ച രാവിലെ 9.30 ന് കൊടിഞ്ഞിയിലെ വീട്ടില്‍ നിന്നും ചെമ്മാട് ഫാഷന്‍ഡിസൈനിംഗ് ക്ലാസ്സിനാണെന്ന് പറഞ്ഞ് പോയ ശേഷം ഇതുവരെയായി വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. പിതാവ് പട്ടയത്ത് വീട്ടില്‍ വേലായുധന്‍ നല്‍കിയ പരാതിയില്‍ തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു....
Kerala, Local news, Malappuram, Other

മൂന്നിയൂരില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി

തിരൂരങ്ങാടി : മൂന്നിയൂരില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ആലിന്‍ചുവട് സ്വദേശി ചക്കി പറമ്പത്ത് അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് ഫവാസ് (15്) നെ എറണാകുളത്ത് നിന്ന് കണ്ടെത്തിയതായി അറിയാന്‍ സാധിക്കുന്നു. മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഫവാസിനെ 20-8-2023 വൈകുന്നേരം മുതല്‍ കാണാതായിരുന്നത്. തെരച്ചില്‍ തുടരുകയായിരുന്നു. ഇതിനിടെയാണ് കുട്ടി എറണാകുളത്തുണ്ടെന്ന് അറിയാന്‍ സാധിച്ചത്....
Kerala, Local news, Malappuram, Other

മൂന്നിയൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാൺമാനില്ല

മലപുറം ജില്ലയിലെ മൂന്നിയൂർ ആലിൻചുവട് സ്വദേശി സി.പി. അഷ്റഫ് ചക്കി പറമ്പത്ത് ഹൗ |സ് എന്നവരുടെ മകൻ മൂന്നിയൂർ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് ഫവാസ് (15 വയസ്സ്)എന്ന കുട്ടിയെ 20-8-2023 വൈകുന്നേരം മുതൽ കാണാതായിട്ടുണ്ട്. രാത്രി 7.30 ന് പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ കണ്ടവരുണ്ട്. കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോൺ നമ്പറിലോ അറിയിക്കണം. കാണാതാവുമ്പോൾ നീല ടീ ഷർട്ടും ജീൻസ് പാന്റുമാണ് ധരിച്ചിട്ടുള്ളത്.ഫോൺ നമ്പർ: 9895511531, 88489737290494 2460 331 ( തിരൂരങ്ങാടി പോലീസ്)...
error: Content is protected !!