Tag: Mk muneer

ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് ലീഗ് തീരുമാനം
Politics

ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് ലീഗ് തീരുമാനം

മലപ്പുറം : ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാറില്‍ മുസ്ലീം ലീഗ് പങ്കെടുക്കില്ല. പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് യോഗത്തിലാണ് തീരുമാനം. യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസിനെ ക്ഷണിക്കാതെ ലീഗിനെ മാത്രം സെമിനാറില്‍ ക്ഷണിക്കുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ലീഗിലെ എം കെ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ സൂചിപ്പിച്ചിരുന്നു. ഈ വിഭാഗത്തിന്റെ നിലപാടിനെ ശരിവയ്ക്കുന്ന വിധത്തിലാണ് യോഗത്തില്‍ ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡിനെ മുസ്ലീം വിഷയമായി കാണരുതെന്നും ഇതൊരു പൊതുവിഷയമാണെന്നുമാണ് ലീഗ് നിലപാടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ വിശദീകരിച്ചു. യുഡിഎഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് ലീഗ്. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ല. തങ്ങളുടെ അധ്യക്ഷതയില്‍ എല്ലാവരേയും കൂട്ടിയോജിപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കും. ഏകീകൃത സിവില്‍ കോഡ് വിഷയം ഒ...
Health,, Information, Politics

യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധം ; പ്രസംഗത്തിനിടെ എം.കെ മുനീര്‍ കുഴഞ്ഞുവീണു

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തില്‍ യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധത്തിനിടെ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ എം.എല്‍.എ കുഴഞ്ഞുവീണു. വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. മൈക്കിനു മുന്നില്‍ ഒന്ന് രണ്ടു വാക്കുകള്‍ പറഞ്ഞതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ വേദിയിലുണ്ടായിരുന്ന നേതാക്കള്‍ അദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയില്‍ ഇരുത്തി. അല്‍പസമയത്തിനു ശേഷം മുനീര്‍ തിരിച്ചെത്തി പ്രസംഗം തുടര്‍ന്നു. മുനീറിന്റെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, മുഖ്യമന്ത്രി അടക്കം മന്ത്രിമാര്‍ സെക്രട്ടേറിയറ്റിലേക്ക് എത്തുന്ന കണ്‍ഡോണ്‍മെന്റ് ഗേറ്റ് പരിസരത്ത് പൊലീസ് പ്രത്യേക സുരക്ഷയൊരുക്കി. യുഡിഎഫ് നേതാക്കളും ഘടകകക്ഷി പ്രവര്‍ത്തകരും ഒറ്റക്കെട്ടായാണ് പ്രതിഷേധത്തിലണിനിരന്നത്. പ്രതിപക്ഷ സമരങ്ങള്‍ക്ക് വീര്യം പോരെന്...
Kerala

“ഹരിത” നേതാക്കൾക്കെതിരായ അശ്ളീല പരാമർശം: എംഎസ്എഫ്‌ പ്രസിഡന്റ് പി.കെ.നവാസിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു.

മലപ്പുറം ജില്ല ജനറൽ സെക്രെട്ടറി വി.എ. വഹാബിനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി കോഴിക്കോട്: പി.കെ. നവാസ് ഉള്‍പ്പെടെയുള്ള എം.എസ്.എഫ് നേതാക്കള്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്ന ഹരിത നേതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. നവാസ് സ്ത്രീകളെ അപമാനിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്.എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. അബ്ദുല്‍ വഹാബിനെ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി. നവാസിനൊപ്പം ഇയാള്‍ക്കെതിരെയും വനിതാ നേതാക്കള്‍ പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ഇയാളുടെ പേരില്ല. നവാസ് സ്ത്രീകളെ അപമാനിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്. ആകെ 18 സാക്ഷികളാണ് കേസിലുള്ളത്.ഐ.പി.സി 354 എ, ഐ.പി.സി 509, എന്നീ കുറ്റങ്ങളാണ് നവാസിനെതിരെ ചുമത്തിയിരി...
error: Content is protected !!