Wednesday, August 27

Tag: #mobile app

മൊബൈല്‍ ആപ്പിലൂടെ വായ്പ എടുത്തു, അടവ് പൂര്‍ത്തിയായിട്ടും മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടി ; മൂന്നു യുവാക്കള്‍ പിടിയില്‍
Crime, Malappuram, Other

മൊബൈല്‍ ആപ്പിലൂടെ വായ്പ എടുത്തു, അടവ് പൂര്‍ത്തിയായിട്ടും മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടി ; മൂന്നു യുവാക്കള്‍ പിടിയില്‍

മലപ്പുറം: മൊബൈല്‍ ആപ്പിലൂടെ എടുത്ത വായ്പ തിരിച്ചടച്ചിട്ടും മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മറ്റും അയക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി മലപ്പുറം സ്വദേശിനിയില്‍ നിന്നും പണം തട്ടിയ മൂന്നു യുവാക്കള്‍ പിടിയില്‍. കോഴിക്കോട് വടകര വള്ളിക്കാട് മുട്ടുങ്ങല്‍ സ്വദേശികളായ തെക്കേ മനയില്‍ അശ്വന്ത് ലാല്‍ (23), തയ്യല്‍ കുനിയില്‍ അഭിനാഥ് (26), കോഴിപ്പറബത്ത് സുമിത് കൃഷ്ണന്‍ (21) എന്നിവരെയാണ് എടക്കര പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബറില്‍ എടക്കര സ്വദേശിനിയായ യുവതി സൈബര്‍ കാര്‍ഡ് എന്ന മൊബൈല്‍ ആപ്പിലൂടെ 4000 രൂപയാണ് വായ്പ എടുത്തത്. എന്നാല്‍ വായ്പയുടെ പലിശയടക്കം തിരിച്ചടവ് പൂര്‍ത്തിയായിട്ടും കൂടുതല്‍ പണം വായ്പ എടുത്തിട്ടുണ്ടെന്നും അത് തിരിച്ചടക്കാത്ത പക്ഷം മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മറ്റും അയക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി 43,500 രൂപ പ്രതികള്‍ കൈക്കലാക്കിയെന്നാണ് കേസ്. ...
error: Content is protected !!