Monday, August 18

Tag: molesting

പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി മലയാളിയായ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം ; പരസ്യ ഏജന്റ് പിടിയില്‍
Kerala

പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി മലയാളിയായ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം ; പരസ്യ ഏജന്റ് പിടിയില്‍

ചെന്നൈ : പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം മലയാളിയായ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരസ്യ ഏജന്റ് സിദ്ധാര്‍ഥ് പിടിയില്‍. എറണാകുളം സ്വദേശിയായ യുവതി ചെന്നൈ റോയപ്പേട്ട പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. ഇംഗ്ലണ്ടില്‍ ചിത്രീകരിക്കുന്ന പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തിയശേഷം സിദ്ധാര്‍ഥ് കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. മുറിയില്‍നിന്ന് ഇറങ്ങിയോടിയ യുവതി ഹോട്ടല്‍ ജീവനക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്....
Crime

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍

പാലക്കാട് : ചാലിശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍. പെരുമണ്ണൂര്‍ സ്വദേശി മുബഷിറിനെയാണ് (23) മലപ്പുറത്ത് നിന്ന് പോലീസ് പിടികൂടിയത്. പ്രതിക്ക് പെണ്‍കുട്ടിയുമായി നേരത്തെ ഓണ്‍ലൈന്‍ വഴി സൗഹൃദമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതോടെയാണ് രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ചത്. രക്ഷിതാക്കളുടെ പരാതിയില്‍ ചാലിശ്ശേരി പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു, തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ഇന്നലെ എടപ്പാള്‍ ചങ്ങരംകുളത്ത് നിന്നാണ് പിടികൂടിയത്. പ്രതിക്ക് സഹായമൊരുക്കിയ ചാലിശ്ശേരി സ്വദേശി ഷബിലാനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും പട്ടാമ്പി കോടതിയില്‍ ഹാജരാക്കി. പ്രതിക്ക് മറ്റു പെണ്‍കുട്ടികളുമായും ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു....
error: Content is protected !!