Tag: Money

വായ്പാ തിരിച്ചടവു മുടങ്ങിയാല്‍ പിഴപ്പലിശ ഈടാക്കാന്‍ പാടില്ല ; റിസര്‍വ് ബാങ്ക് നിര്‍ദേശം
Other

വായ്പാ തിരിച്ചടവു മുടങ്ങിയാല്‍ പിഴപ്പലിശ ഈടാക്കാന്‍ പാടില്ല ; റിസര്‍വ് ബാങ്ക് നിര്‍ദേശം

വായ്പാ തിരിച്ചടവു മുടങ്ങിയാല്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. 2024 ജനുവരി ഒന്നു മുതല്‍ ഇതു പ്രാബല്യത്തിലാകുമെന്നും ആര്‍ബിഐ വ്യക്തമാക്കി. അച്ചടക്ക നടപടിയെന്ന നിലയില്‍ ന്യായമായ രീതിയില്‍ പിഴ ചുമത്താം. അല്ലാതെ നിലവിലുള്ള പലിശ നിരക്കിനൊപ്പം അധിക പലിശ ചേര്‍ത്തുള്ള പിഴപ്പലിശ രീതി പാടില്ലെന്നു ആര്‍ബിഐ നിര്‍ദേശിച്ചു. പിഴയായി ഈടാക്കുന്ന തുക മുതലിന്റെ ഭാഗമാക്കരുത്. ഇതില്‍ പിന്നീട് ഒരുതരത്തിലുമുള്ള പലിശയും കണക്കാക്കാന്‍ പാടില്ല. ധനകാര്യസ്ഥാപനങ്ങള്‍ വായ്പപ്പലിശയില്‍ അധികമായി ഒരു ഘടകവും ചേര്‍ക്കാന്‍ പാടില്ല. ഒരേ വ്യവസ്ഥകളുള്ള എല്ലാ തരത്തിലുള്ള വായ്പകളിലും പിഴത്തുക ഒരേ രീതിയിലാകണം. ഒരേ തരത്തിലുള്ള വ്യവസ്ഥാലംഘനങ്ങള്‍ക്ക് പിഴത്തുകയില്‍ വ്യത്യാസം പാടില്ലെന്നും ആര്‍ബിഐ നിര്‍ദേശിച്ചു ...
Information, National

ഇന്ത്യന്‍ കറന്‍സികളില്‍ നിന്ന് ഗാന്ധിയുടെ ചിത്രം ഒഴിവാക്കുമോ ? മറുപടിയുമായി കേന്ദ്ര ധനമന്ത്രാലയം

ദില്ലി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം ഇന്ത്യന്‍ കറന്‍സികളില്‍ നിന്നും നീക്കുമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര ധനമന്ത്രാലയം. നിലവിലെ കറന്‍സിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ധനമന്ത്രാലയം ലോക്‌സഭയില്‍ വ്യക്തമാക്കിയത്. ഇക്കാര്യം നേരത്തെ തന്നെ ആര്‍ബിഐയും വ്യക്തമാക്കിയിട്ടുണ്ടെന്നും ധനമന്ത്രാലയം പാര്‍ലമെന്റില്‍ പറഞ്ഞു. ഹൈന്ദവ ദൈവങ്ങളുടെയും നേതാജ് സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള സ്വാതന്ത്ര്യസമരസേനാനികളുടെയും ഉള്‍പ്പെടെയുള ചിത്രങ്ങള്‍ കറന്‍സിയില്‍ ഉള്‍പ്പെടുത്താന്‍ പലപ്പോഴായി ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ നിലവിലെ കറന്‍സിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം ലോക്‌സഭയില്‍ വ്യക്തമാക്കി. ...
error: Content is protected !!