Tag: Monsoon

മഴക്കാല മുന്നൊരുക്കം ; ട്രോമാ കെയര്‍ തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റിന് റെസ്‌ക്യു ഉപകരണങ്ങള്‍ കൈമാറി
Feature, Health,

മഴക്കാല മുന്നൊരുക്കം ; ട്രോമാ കെയര്‍ തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റിന് റെസ്‌ക്യു ഉപകരണങ്ങള്‍ കൈമാറി

തിരൂരങ്ങാടി : മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ട്രോമാ കെയര്‍ തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റിന് ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ ചെമ്മാട് യൂണിറ്റ് റെസ്‌ക്യു ഉപകരണങ്ങള്‍ കൈമാറി രാവിലെ 10 മണിക്ക് തിരുരങ്ങാടി പോലിസ് സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ ചെമ്മാട് യൂണിറ്റ് പ്രധിനിധികളുടെ സാനിധ്യത്തില്‍ തിരുരങ്ങാടി പോലിസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ.ടി. ശ്രീനിവാസന്‍ തിരുരങ്ങാടി യൂണിറ്റിന് ഉപകരണങ്ങള്‍ കൈമാറി ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ ചെമ്മാട് യൂണിറ്റ് പ്രധിനിധികളായ സിഎച്ച് ഇസ്മായില്‍, പനക്കല്‍ സിദ്ധീഖ്, വ്യാപാരി വ്യവസായി പ്രതിനിധികളായ നൗഷാദ് സിറ്റി പാര്‍ക്ക്, സൈനു ഉള്ളാട്ട്, ട്രോമാ കെയർ ഭാരവാഹികളായറാഫി കുന്നുംപുറം,റഫീഖ് വള്ളിയേങ്ങൽ, അസൈനാർ തിരൂരങ്ങാടി, റംസിയ, തുടങ്ങിയവരുംമർച്ചൻ്റ അസോസിയേഷൻ പ്രതിനിധികളായ അയൂബ് ഒള്ളക്കൻ, ഹനീഫ പനക്കൽ, എകെസി ...
Health,, Information

മഴക്കാല പൂര്‍വ്വ ശുചീകരണം: ഊരകം ഗ്രാമപഞ്ചായത്ത് യോഗം ചേര്‍ന്നു

വേങ്ങര : 'നവകേരളം വൃത്തിയുള്ള കേരളം' ക്യാമ്പയിന്റെ ഭാഗമായി മഴക്കാല പൂര്‍വ്വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഊരകം ഗ്രാമപഞ്ചായത്തില്‍ യോഗം ചേര്‍ന്നു. കൃഷിഭവന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുള്ള മന്‍സൂര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണത്തിനായി പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും സമയബന്ധിതമായി നിര്‍വ്വഹിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുകയും പൊതുജനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു. പഞ്ചായത്ത് സെക്രട്ടറി നിസ്സി ജോണ്‍ വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ് മൈമൂനത്ത്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വി ഹംസ ഹാജി, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ അഷറഫ് എന്നിവര്‍ പങ്കെടുത്തു. മെഡിക്ക...
Other

കനത്ത മഴ, വെള്ളത്തിൽ മുങ്ങി നെൽകൃഷി

മഴ ശക്തമായതോടെ നെൽവയലുകൾ വെള്ളത്തിലായതിന്റെ സങ്കടത്തിൽ കർഷകർ. കൊയ്‌തെടുക്കാനാകാത്തവിധം നെല്ല് നശിക്കുന്ന സ്ഥിതിയാണ്. തിരൂരങ്ങാടി നഗരസഭയിലുൾപ്പെട്ട പന്താരങ്ങാടി കണ്ണാടിത്തടം ദേവസ്വം പാടശേഖരത്തിലെ 50 ഏക്കറിലുള്ള കൊയ്‌ത്തിന് പാകമായ നെൽവയലിൽ വെള്ളംകയറി കൃഷി നശിച്ചു. കൊയ്‌ത്തുയന്ത്രം ഉപയോഗിച്ച് കൊയ്യുന്നതിന് കർഷകർ ശ്രമം നടത്തിയെങ്കിലും യന്ത്രം വയലിൽ ഇറക്കാനായില്ല. നനഞ്ഞ നെല്ലും വൈക്കോലും നശിക്കുന്ന സ്ഥിതിയാണ്. വായ്‌പയെടുത്ത് കൃഷിയിറക്കിയ കർഷകർ ഇത്തവണ കടക്കെണിയിലാകുന്ന സ്ഥിതിയുണ്ട്. കാർഷിക വായ്പക്ക് പുറമെ ആധാരവും സ്വർണവും പണയം വെച്ചാണ് കൃഷിയിറക്കിയത്. കൊയ്ത്ത് കഴിഞ്ഞാൽ വായ്പ തിരിച്ചടക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ മഴയിൽ കൃഷി നശിച്ചതോടെ വരുമാനവും വായ്പ അടക്കാനുള്ളതും നഷ്ടമായതിന്റെ ആഘാതത്തിലാണ് കർഷകർ. വേനലിൽ വെള്ളത്തിന്റെ കുറവുകാരണം ഏറെ കഷ്ടപ്പെട്ടാണ് ഈ ഭാഗങ്ങളിൽ കൃഷി മുന്നോട്ടുപോയി...
error: Content is protected !!