Tag: Motor vehicle

ഫിറ്റ്നസില്ല, ടാക്സില്ല; ടൂറിസ്റ്റ് ബസിനെ യാത്രയ്ക്കിടെ വിലങ്ങിട്ട് മോട്ടോർ വാഹന ഉദ്യോഗസ്ഥർ
Other

ഫിറ്റ്നസില്ല, ടാക്സില്ല; ടൂറിസ്റ്റ് ബസിനെ യാത്രയ്ക്കിടെ വിലങ്ങിട്ട് മോട്ടോർ വാഹന ഉദ്യോഗസ്ഥർ

നിയമം ലംഘിച്ച് സർവീസ് നടത്തിയ ടൂറിസ്റ്റ് ബസിന് വിനോദ യാത്രക്കിടെ വിലങ്ങിട്ട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. ദേശീയപാതയിൽ ഓപ്പറേഷൻ ഫോക്കസ് ത്രീ യുടെ ഭാഗമായി രാത്രികാല പരിശോധന നടത്തുന്ന മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് എം.വി.ഐ പി. കെ മുഹമ്മദ് ഷഫീഖ്, പി.ബോണി , വി.വിജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഫിറ്റ്നസും ടാക്സും ഇല്ലാതെ നിലത്തിലിറങ്ങിയ ടൂറിസ്റ്റ് ബസ് പുത്തനത്താണി നിന്നും കസ്റ്റഡിയിലെടുത്തത്. വടകരയിൽ നിന്ന് വളാഞ്ചേരിയിലേക്ക് ടൂർ വന്ന കുടുംബങ്ങൾ അടങ്ങിയ ടൂറിസ്റ്റ് സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. രേഖകൾ ഒന്നും തന്നെ ഹാജരാക്കാത്തതിനാൽ ഉദ്യോഗസ്ഥർ ബസ് കസ്റ്റഡിയിലെടുത്തു. നിയമ നടപടികൾ സ്വീകരിച്ച് ബസ് കോട്ടക്കൽ എൻഫോഴ്സ്മെന്റ് ഓഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുണ്ട്. യാത്രക്കാർക്ക് മറ്റൊരു ബസ് ഉദ്യോഗസ്ഥർ തന്നെ  ഏർപ്പെടുത്തി സുരക്ഷിതയാത്രയ്ക്ക് സൗകര്യം ഒരുക്കി....
Other

നികുതി അടക്കാതെ നിരത്തിലിറങ്ങിയ വിദേശ വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

നികുതി അടക്കാതെ നിരത്തിലിറങ്ങിയ വിദേശ വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. അരീക്കോട് പത്തനാപുരം സ്വദേശിയുടെ വാഹനമാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ദുബായിൽ നിന്ന് ഇറക്കുമതി ചെയ്ത വാഹനമാണിത്. 17000 രൂപ നികുതി ഈടാക്കി വാഹനം വിട്ട് നൽകി. നിയമം ലംഘിച്ച മറ്റ് വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു. ഹെൽമെറ്റ്‌ ധരിക്കാത്തത് -15, ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചത് ആറ് ,മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചത് മൂന്ന്, അനുമതി ഇല്ലാതെ വാഹനത്തിൽ പരസ്യം പതിച്ചത് - ഒന്ന്, ഫിറ്റ്നസ് ഇല്ലാത്തത് - രണ്ട് , വാഹനങ്ങളിൽ അനധികൃതമായ രൂപമാറ്റം വരുത്തിയത് അഞ്ച് തുടങ്ങി വിവിധ കേസുകളിലായി125000 രൂപ പിഴ ഈടാക്കി. ജില്ലാ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ എസ് പ്രമോദിന്റെ നിർദ്ദേശപ്രകാരം എ.എം.വി.ഐ മാരായമാരായ ഷൂജ മാട്ടട, ഷബീർ പാക്കാടൻ, സയ്യിദ് മെഹമൂദ്, എബിൻ ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള ഏറനാട് ,കൊണ്ടോട...
Other

നിരത്തിലെ നിയമലംഘനം: മോട്ടോർ വാഹന വകുപ്പ് 65000 രൂപ പിഴ ചുമത്തി

തിരൂരങ്ങാടി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി, നന്നമ്പ്ര, പരപ്പനങ്ങാടി, മൂന്നിയൂര്‍ കോട്ടക്കല്‍ വേങ്ങര, ചേളാരി, വള്ളിക്കുന്ന് മേഖലകളില്‍ പരിശോധന നടത്തി. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള സൈലന്‍സര്‍ ഘടിപ്പിച്ച നാല് ഇരുചക്ര വാഹനം, കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റുകള്‍ സ്ഥാപിച്ച ഓട്ടോറിക്ഷ, ഇന്‍ഷുറന്‍സ് ഇല്ലാത്ത നാല് വാഹനങ്ങള്‍ക്കെതിരെയും, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചത് ഒന്ന്, അമിത ശബ്ദം പുറപ്പെടുവിച്ച നാല് വാഹനങ്ങള്‍, നിര്‍ത്താതെ പോയ ഒരു വാഹനം തുടങ്ങി വിവിധ കേസുകളിലായി എടുത്ത നടപടിയില്‍ 65000 രൂപ പിഴ ചുമത്തി. നിയമലംഘനങ്ങള്‍ക്ക് പിഴക്കും പുറമേ റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും നല്‍കി. തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എം.പി അബ്ദുല്‍ സുബൈറിന്റെ നിര്‍ദ്ദേശ പ്രകാരം എം.വി.ഐ.എം കെ.പ്രമോദ് ശങ്കര്‍ എഎംവിഐമാരായ കൂടമംഗലത് സന്തോഷ്‌കുമാര...
Other

വീടിന് മുമ്പിൽ നിർത്തിയിട്ട സ്കൂട്ടർ മിനിട്ടുകൾക്കുള്ളിൽ മോഷണം പോയി

തിരൂരങ്ങാടി: വീടിന് മുമ്പിൽ ഗേറ്റിൽ നിർത്തി പുറത്തിറങ്ങിയ ആളുടെ സ്കൂട്ടർ മോഷണം പോയി. കൊടിഞ്ഞി അൽ അമീൻ നഗർ സ്വദേശിയും പത്ര ഏജന്റുമായ എ എം അഷ്ഫാഖ് അലി ഉപയോഗിക്കുന്ന KL 65 F 968 ചുവപ്പ് കളർ സ്കൂട്ടറാണ് മോഷണം പോയത്. ഇന്നലെ വൈകുന്നേരം 7.30 ന് ആണ് സംഭവം. ഗേറ്റിന് മുമ്പിൽ നിർത്തിയ ശേഷം ലൈറ്റിടാൻ പോയതായിരുന്നു. തിരിച്ചു വന്നപ്പോഴേക്കും ബൈക്ക് നഷ്ടപ്പെട്ടിരുന്നു. കൂട്ടുകാർ ആരെങ്കിലും മാറ്റിയതാകുമെന്ന ധാരണയിൽ ആയിരുന്നു. എന്നാൽ ഒരു വിവരവും ലഭിക്കാത്തതിനാൽ പോലീസിൽ പരാതി നൽകുകയായിരുന്നു....
Malappuram

വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിക്കരുത്, പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകും

ജില്ലയില്‍ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ പ്രവൃത്തി ദിവസങ്ങളില്‍  ബസുകളില്‍ കയറുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും കണ്‍സെഷന്‍ നല്‍കണമെന്ന് മലപ്പുറം ആര്‍ടിഒ വി.എ സഹദേവന്‍ അറിയിച്ചു. വിദ്യാര്‍ഥി യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സ്റ്റുഡന്‍സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിക്കുന്ന തരത്തില്‍ ബസ്ജീവനക്കാരുടെ ഭാഗത്ത് നിന്ന് പ്രവര്‍ത്തികളുണ്ടായാല്‍ നടപടിയെടുക്കും. ബസ് ജീവനക്കാര്‍ യാതൊരു കാരണവശാലും വിദ്യാര്‍ഥികളോട് മോശമായി പെരുമാറുകയോ ബസില്‍ കയറ്റാതിരിക്കുകയോ ചെയ്യരുത്. പരാതികള്‍ ഒഴിവാക്കാന്‍ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് മഫ്തികളില്‍ ചെക്കിങ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ബസുടമകള്‍ക്കും കുട്ടികള്‍ക്കും ബസിലെ യാത്രയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റുമായി ബന്ധപ്പെടാം. ഏതു ...
error: Content is protected !!