Tag: Msp

മാലിന്യമുക്ത നവകേരളം: എം.എസ്.പി സ്‌കൂളിൽ ബോധവത്കരണ ശിൽപ്പശാല സംഘടിപ്പിച്ചു
Malappuram, Other

മാലിന്യമുക്ത നവകേരളം: എം.എസ്.പി സ്‌കൂളിൽ ബോധവത്കരണ ശിൽപ്പശാല സംഘടിപ്പിച്ചു

മലപ്പുറം : മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി മലപ്പുറം എം.എസ്.പി സ്‌കൂളിൽ എസ്.പി.സി, എൻ.എസ്.എസ് വളണ്ടിയർമാർക്ക് കേരളഖരമാലിന്യ പരിപാലന പദ്ധതിയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. മാലിന്യങ്ങൾ തരംതിരിച്ചു വയ്ക്കുന്നതിനെ കുറിച്ചും അജൈവമാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്ക് യൂസർ ഫ്രീ നൽകി കൈമാറേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ബോധവത്കരണം നടത്തി. വിവിധ മാലിന്യ സംസ്‌കരണ ഉപാധികൾപരിചയപ്പെടുത്തി. മാലിന്യമുക്ത നവകേരളനിർമിതിക്കായി പ്രതിജ്ഞയെടുത്തു. കെ.എസ്.ഡബ്ല്യു.എം.പി സോഷ്യൽ എക്സ്പെർട്ട് പി.ഡി ഫിലിപ്പ് നേതൃത്വം നൽകി. സ്‌കൂൾ പ്രിൻസിപ്പൽ രേഖ മേലയിൽ, സ്റ്റാഫ് സെക്രട്ടറി ഡോ.എസ്.സ്മിത, എ.കെ രമ്യ, കെ.എസ്.ഡബ്ല്യു.എം.പി ടീം അംഗങ്ങളായ വി.ആർ സതീശൻ, മുഹമ്മദ് സുഹൈബ് എന്നിവർ പങ്കെടുത്തു. ...
Kerala, Malappuram, Other

ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷം ; മന്ത്രി വി. അബ്ദുറഹിമാന്‍ അഭിവാദ്യം സ്വീകരിക്കും, ഇത്തവണ 33 പ്ലാറ്റൂണുകള്‍

മലപ്പുറം : ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 15 ന് മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടക്കും. പരേഡില്‍ എം.എസ്.പി, പൊലീസ്, വനിതാ പൊലീസ്, സായുധ റിസര്‍വ് പോലീസ്, എക്സൈസ്, ഫോറസ്റ്റ്, അഗ്‌നിശമന സേന തുടങ്ങി സേനാ വിഭാഗങ്ങളുടെയും എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയവയുടെയും 33 പ്ലാറ്റൂണുകള്‍ അണിനിരക്കും. കായിക- ന്യൂനപക്ഷ ക്ഷേമ - ഹജ്ജ് - വഖഫ് മന്ത്രി വി. അബ്ദുറഹിമാന്‍ പരേഡിന് അഭിവാദ്യം സ്വീകരിക്കും. പരേഡിന് എം.എസ്.പി. അസിസ്റ്റന്റ് കമാണ്ടന്റ് നേതൃത്വം നല്‍കും. വിവിധ സേനകളുടെ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. സിവില്‍സ്റ്റേഷനിലുള്ള യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മന്ത്രി പരേഡ് ഗ്രൗണ്ടില്‍ എത്തുക. ആഗസ്റ്റ് 15 ന് രാവിലെ മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ ന...
Malappuram

സ്വാതന്ത്ര്യ ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു

ഭരണഘടനാ മൂല്യങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണം: മന്ത്രി അബ്ദുറഹിമാന്‍ ഭരണഘടന വിഭാവനം ചെയ്ത മൂല്യങ്ങളെ എല്ലാ അര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണമെന്ന് കായിക, ഹജ്ജ്, വഖഫ്, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യസമരത്തില്‍ ദേശാഭിമാനികള്‍ ഉയര്‍ത്തിയ മൂല്യങ്ങളും അവ ഉള്‍ച്ചേര്‍ന്ന ഭരണഘടനാ തത്വങ്ങളും എത്രത്തോളം ഫലവത്താക്കാന്‍ നമുക്കു കഴിഞ്ഞു എന്ന് പരിശോധിക്കുമ്പോഴാണ് സ്വാതന്ത്രദിനാഘോഷം അര്‍ത്ഥപൂര്‍ണമാവുന്നത്. ഏറ്റവും താഴേക്കിടയിലുള്ള പൗരനില്‍ പോലും, 'സര്‍ക്കാര്‍ ഒപ്പമുണ്ട്' എന്ന തോന്നല്‍ ജനിപ്പിക്കുന്നതാകണം സ്വതന്ത്ര രാഷ്ട്രസങ്കല്പം. ജാതിക്കും മതത്തിനും ഭാഷയ്ക്കും അപ്പുറം ജനാധിപത്യബോധത്തോടൊയും സ്വാതന്ത്ര്യദാഹത്തോടെയും ജനങ്ങള്‍ ഒത്തുചേര്‍ന്ന് നേടി തന്ന...
Other

മേലുദ്യോഗസ്ഥരുടെ പീഡനം: പോലീസുകാരനെ ക്യാമ്പിൽ നിന്ന് കാണാതായി

അരീക്കോട്: അരീക്കോട് എം.എസ്.പി. ക്യാമ്പിലെ സ്പെഷ്യൽ ഓപ്പറേറ്റിങ് ഗ്രൂപ്പിലെ പോലീസുകാരനെ കാണാനില്ലെന്ന് പരാതി. വടകര കോട്ടപ്പള്ളി പുരക്കൊയിലോത്ത് പി.കെ. മുബഷീറിനെയാണ്(29) കാണാതായത്. അരീക്കോട് എം.എസ്.പി. ക്യാമ്പ് ഡെപ്യൂട്ടി കമാൻഡന്റിന്റെ പരാതിയിൽ അരീക്കോട് പോലീസും മുബഷീറിന്റെ ഭാര്യ ഷാഹിന എം. ഇബ്രാഹിമിന്റെ പരാതിയിൽ ബത്തേരി പോലീസും കേസെടുത്തു. വെള്ളിയാഴ്ചയാണ് മുബഷീറിനെ ക്യാമ്പിൽനിന്ന് കാണാതായത്. ക്യാമ്പ് വിട്ടിറങ്ങിയ മുബഷീർ എഴുതിയ ദീർഘമായ കത്ത് സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാണിപ്പോൾ. മേലുദ്യോഗസ്ഥരുടെ പീഡനം സഹിച്ച് ഇനിയും ക്യാമ്പിൽ നിൽക്കാൻ കഴിയില്ലെന്നും ഇനിയൊരാൾക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നുമാണ് കത്തിലെ പ്രധാന പരാമർശം. ക്യാമ്പിലെ മെസ്സിൽ മുന്നറിയിപ്പില്ലാതെ കട്ടൻചായ നിർത്തലാക്കിയതാണ് പ്രശ്നത്തിന്റെ തുടക്കമെന്ന് കത്തിൽ പറയുന്നു. മുബഷീർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ക്യാമ്പിലെ ഡോക്ടറുടെ നിർ...
Kerala, Sports

മലപ്പുറത്തിന്റെ കരുത്തിൽ കേരളത്തിന് നാഷണൽ ഓപ്പൺ ഫുട്‌ബോൾ ചാംപ്യൻഷിപ്

ഇന്ത്യൻ ഗെയിംസ് ആൻഡ് സ്പോർട്സ് ഫെഡറേഷൻ സംഘടിപ്പിച്ച ആറാമത് നാഷണൽ ഓപ്പൺ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ജേതാക്കളായി. ജയ്‌പൂരിൽ നടന്ന മത്സരത്തിൽ ഫൈനലിൽ ഉത്തർ പ്രദേശിനെ 2-1 ന് തോൽപ്പിച്ചാണ് കിരീടം നേടിയത്. സെമി ഫൈനലിൽ ഹരിയാനയെ 1-0 ന് തോൽപ്പിച്ചാണ് ടീം ഫൈനലിൽ പ്രവേശിപ്പിച്ചത്.ഫൈനലിൽ സയ്യിദ് അലി, അജ്മൽ റാഷിദ് എന്നിവർ കേരളത്തിന് വേണ്ടി ഗോളുകൾ നേടി.സംസ്ഥാനത്തെ മികച്ച ക്ലബുകളിൽ നിന്നുള്ള കളിക്കാരെ ഉൾപ്പെടുത്തിയാണ് ടീം തിരഞ്ഞെടുത്തത്. ഭൂരിഭാഗം പേരും മലപ്പുറത്തുകരാണ്. ടീം അംഗങ്ങൾ:കെ.പി.ഹരിലാൽ (ക്യാപ്റ്റൻ),ആന്റോ സുനിൽ, (ഇരുവരും നിലമ്പുർ), മുഹമ്മദ് ജിംഷാദ് നരിമടക്കൽ കൊടിഞ്ഞി, കെ.റിൻഷാദ് (തിരൂർ), യു. പി. അജ്മൽ ഹാഷിർ,(പെരിന്തൽമണ്ണ) എം.ടി.റസ്‌ലാൻ മുഹമ്മദ്, ലഫിൻ ഷാലു, മുഹമ്മദ് ഹംദി,( മൂവരും വേങ്ങര), ഫസൽ റഹ്മാൻ,(തിരൂരങ്ങാടി), എൻ.ഹരിരാജ് (കൊണ്ടോട്ടി), യദുകൃഷ്ണൻ, കെ.സയ്യിദ് അലി (വറ്റല്ലൂർ), മുസ്സബ് അബ...
error: Content is protected !!