എം.ടി. കാലദേശങ്ങളുടെ അതിർവരമ്പുകൾ മായ്ച്ച മാന്ത്രികൻ ; കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ
സർഗശക്തികൊണ്ട് കാലത്തിന്റെയും ദേശത്തിന്റെയും അതിർവരമ്പുകൾ മായ്ച്ചു കളഞ്ഞ മഹാമാന്ത്രികനായിരുന്നു എം.ടി. എന്ന് കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
മലയാള സാഹിത്യത്തെയും ചലച്ചിത്രത്തെയും മാധ്യമപ്രവർത്തനത്തെയും തനിക്കു മുൻപുള്ള കാലവും തനിക്കു ശേഷമുള്ള കാലവുമെന്നു രണ്ടായി വേർതിരിക്കാൻ സാധിച്ച അതുല്യ വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. മലയാളിക്കു ചലച്ചിത്രത്തിലൂടെ 'നിർമാല്യദർശനം സാധ്യമാക്കിയ ചലച്ചിത്രകാരനും 'ഒരുവടക്കൻ വീരഗാഥ'യിലൂടെയും മറ്റും തിരക്കഥാസങ്കൽപത്തെ മാറ്റിമറിച്ച തിരക്കഥാകൃത്തും 'രണ്ടാമൂഴ'ത്തിലൂടെ ഉൾപ്പെടെ ഭാവനാത്മകതയെ അടിമുടി മാറ്റിപ്പണിത സാഹിത്യകാരനുമൊക്കെയായ ബഹുമുഖ വ്യക്തിത്വമായിരുന്നു എം ടി. മലയാളിയുടെ ഭാഷാ സ്നേഹത്തെയും സാഹിത്യ അഭിരുചിയെയും അദ്ദേഹം പാലൂട്ടി വളർത്തി. ആ സ്നേഹം കേരളത്തെയും മലയാളികൾ കഴിയുന്ന മുഴുവൻ ലോകത്തെയും കടന്ന് അന്യഭാഷ...