Tag: Mujahid

മുജാഹിദ് ഏരിയാ സമ്മേളനം നാളെ തലപ്പാറയിൽ
Other

മുജാഹിദ് ഏരിയാ സമ്മേളനം നാളെ തലപ്പാറയിൽ

ചെമ്മാട് : ധാർമ്മികതയാണ് പരിഹാരം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന തിരൂരങ്ങാടി ഏരിയാ മുജാഹിദ് വൈജ്ഞാനിക സമ്മേളനം 23 ന് വൈകുന്നേരം 4 മണി മുതൽ തലപ്പാറയിൽ നടക്കും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഖുർആൻ വിവർത്തകനുമായ സി.കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉൽഘാടനം ചെയ്യും. കെ.പി എ മജീദ് എം എൽ എ മുഖ്യാഥിതിയായിരിക്കും. വർത്തമാന കാല സാഹചര്യങ്ങളിൽ വർദ്ധിച്ച് വരുന്ന അധാർമിക പ്രവണതകൾക്കെതിരെയുള്ള ബോധവൽകരണം, മദ്യവും മയക്ക്മരുന്നുo ലഹരിയും സമൂഹത്തിലുണ്ടാക്കുന്ന കെടുതിയെയും അപകടങ്ങളെയും അതിനെ അതിജയിക്കാനുള്ള മാർഗ്ഗങ്ങളെയും കുറിച്ചുള്ള പഠനം, കുടുംബത്തിന്റ ശിഥിലീകരണത്തിനും സാമൂഹിക ഭദ്രത തകർക്കാനും തന്ത്രങ്ങൾ മെനയുന്ന നവലിബറൽ ചിന്തകളുടെ അപകടങ്ങളെ കുറിച്ചുള്ള വിവരണം , ദൈവ നിഷേധവും മതനിരാകരണവും സമൂഹത്തിലുണ്ടാക്കുന്ന വിനകൾ, ലിംഗനിഷ്പക്ഷതയുടെ പ്രചാരണത്തിന്റ രാഷ്ട്രീയ...
Other

‘മൈത്രിയുടെ മിനാരങ്ങൾ’ സൗഹൃദ സംഗമം 22ന് ചെമ്മാട്

കാത്തുവെക്കാം സൗഹൃദ കേരളം എന്ന പ്രമേയത്തിൽ ഐ എസ് എം നടത്തി വരുന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിക്കുന്ന 'മൈത്രിയുടെ മിനാരങ്ങൾ' സൗഹൃദ സംഗമം 22 ന് ചെമ്മാട് ഇസ്ലാഹി ക്യാമ്പസിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മതങ്ങൾക്കിടയിലും സംസ്‌കാരങ്ങൾക്കിടയിലും അകൽച്ച വർധിച്ചുകൊണ്ടിരിക്കുന്ന സമകാലീന സന്ദർഭത്തിൽ പരസ്പ്പരം അറിയാനും അകൽച്ചകൾ ഇല്ലാതാക്കാനും ശ്രമിക്കുക എന്നത് ഓരോരുത്തരുടെയും ബാധ്യതയാണ്.വെറുപ്പ് ഉൽപ്പാദനത്തിന്റെ പുതിയ കാലത്ത് സൗഹൃദത്തിന്റെ സന്ദേശം കിട്ടുന്ന മുഴുവൻ അവസരങ്ങളിലും പ്രസരിപ്പിക്കുക എന്നതാണ് പരിഹാരം. 2022 ഒക്ടോബർ 22 ശനി വൈകുന്നേരം 4 മണിക്ക് ചെമ്മാട് ഇസ്‌ലാഹി കാമ്പസിൽ നടക്കുന്ന മൈത്രി സംഗമത്തിൽ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, റവ:സുനിൽ പുതിയാട്ടിൽ, ഡോ:അൻവർ സാദത്ത്, റിഹാസ് പുലാമന്തോൾ തുടങ്ങിയ പ്രമുഖർ സംബന്ധിക...
Malappuram

മതമൈത്രിയുടെ നേര്‍കാഴ്ചയായി കൊടിഞ്ഞി പള്ളി ഖാസി സ്ഥാനാരോഹണ ചടങ്ങ്

കൊടിഞ്ഞി പള്ളി മഹല്ല് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിലാണ് സഹോദര സമുദായ നേതാക്കളുടെ സാന്നിധ്യമുണ്ടായത്. മതമൈത്രിക്ക് പേര് കേട്ട കൊടിഞ്ഞി പള്ളിയിലെ ഖാസി സ്ഥാനാരോഹണ ചടങ്ങിലും പതിവ് തെറ്റിക്കാതെ സഹോദര സമുദായ അംഗങ്ങളുടെ സാന്നിധ്യം.  പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മഹല്ല് ഖാസിയായി സ്ഥാനമേല്‍ക്കുന്ന ചടങ്ങിലാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ഇരട്ടകുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയുടെ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഭാസ്‌കരന്‍ പുല്ലാണിയും സജീവ സാന്നിധ്യമായത്. തങ്ങളെ പള്ളിയിലേക്ക് ആനയിക്കുന്ന ചടങ്ങിലും പിന്നീട് പള്ളിക്കുള്ളില്‍ തങ്ങള്‍ ഖാസി സ്ഥാനം ഏറ്റെടുക്കുന്ന സദസ്സിലും ഉണ്ണികൃഷ്ണന്‍ പങ്കെടുക്കുകയും ആശംസ പ്രസംഗം നടത്തുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ താന്‍ ആദ്യമായി അനുമതി നല്‍കിയത് കൊടിഞ്ഞി പള്ളി പുനര്‍നിര്‍...
Other

വഖഫ് നിയമനം പി എസ് സിക്ക് വിട്ട നടപടി നിയമസഭയിൽ പിൻവലിച്ചു

തിരുവനന്തപുരം: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം നിയമസഭ റദ്ദാക്കി. നിയമം റദ്ദാക്കിക്കൊണ്ടുള്ള ബില്‍ നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്. മുസ്‍ലിം നേതാക്കളുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് റദ്ദാക്കാനുള്ള തീരുമാനമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ സഭയിൽ പറഞ്ഞു. വഖഫ് ബോർഡിലെ ഉദ്യോഗസ്ഥ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകൾ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് തീരുമാനം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് ബിൽ റദ്ദാക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ വഖഫ് ബോർഡിനു കീഴിലുള്ള സർവീസുകൾ സംബന്ധിച്ച കൂടുതൽ ചുമതലകൾ ബിൽ റദ്ദാക്കുന്നതിനുള്ള ബില്ലിന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിയമനത്തിന് പി.എസ്.സിക്ക് പകരം പുതിയ സംവിധാനം ഏർപ്പെടുത്തും. അപേക്ഷ പരിശോധിക്ക...
error: Content is protected !!