Tag: munniyoor

പെരുന്നാൾ കിറ്റും പെരുന്നാൾ പുടവയും വിതരണം ചെയ്തു
Local news

പെരുന്നാൾ കിറ്റും പെരുന്നാൾ പുടവയും വിതരണം ചെയ്തു

തിരൂരങ്ങാടി: മൂന്നിയൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ശിഹാബ് തങ്ങൾ റിലീഫ് സെൽ ഈ വർഷത്തെ റംസാൻ റിലീഫിന്റെ ഭാഗമായി 415 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റും 90 വിധവകൾക്ക് പെരുന്നാൾ പുടവയും നൽകി. ആലിൻചുവട് പ്രതീക്ഷ ഭവനിൽ നടന്ന പരിപാടി സയ്യിദ് സലിം ഹൈദീദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എം സുലൈമാൻ അധ്യക്ഷത വഹിച്ചു. എം എ അസീസ്, ഹൈദർ കെ മുന്നിയൂർ,എൻ എം അൻവർ സാദത്ത് ,എൻ കുഞ്ഞാലൻ ഹാജി ,എൻ എം സുഹറാബി ,ചെമ്പൻ ശിഹാബ് സി നുസ്റത്ത് , സി പി നൗഫൽ, കെ പി ജുബൈരിയ, വി അബ്ദുൽ ജലീൽ ,കെ മുഹമ്മദ് ഹാഷിർ തുടങ്ങിയവർ സംസാരിച്ചു....
Local news

മൂന്നിയൂർ ജലനിധി മാതൃകയാവുന്നു ; സമ്പൂർണ്ണ ഗുണഭോക്തൃ സർവ്വേക്ക് തുടക്കമായി

തിരൂരങ്ങാടി: മൂന്നിയൂർ ജലനിധി പ്രവർത്തനങ്ങൾ ഗുണഭോക്താക്കളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും വേണ്ടി നടത്തുന്ന സമ്പൂർണ്ണ ഗുണഭോക്തൃ സർവേയുടെ ഉൽഘാടനം പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ എ നിർവ്വഹിച്ചു. കേരളത്തിലെ ഏറ്റവും വലിയ സിംഗിൾ ജിപി ജലനിധി പദ്ധതിയായ മൂന്നിയൂർ ശുദ്ധജല വിതരണ പദ്ധതി മറ്റു ജലനിധികൾക്ക് മാതൃകയാവുന്നു. പദ്ധതി ആരംഭിച്ച ആദ്യ വർഷം തന്നെ 156.30 കോടി ലിറ്റർ ശുദ്ധീകരിച്ച കുടിവെള്ളം ഏറ്റവും കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുകയും ഗുണഭോക്താക്കളിൽ നിന്നും വെള്ളക്കരമായി പിരിച്ചെടുക്കുന്ന തുകയിൽ നിന്നും പദ്ധതി പൂർണ്ണമായും നടത്തുകയും ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ ജലനിധി കമ്മിറ്റിയാണ് മൂന്നിയൂർ ശുദ്ധജല വിതരണ സൊസൈറ്റി. ക്യാൻസർ, കിഡ്നി രോഗ...
Local news

പാറക്കടവ് ജി എം യു പി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

മൂന്നിയൂര്‍ : പാറക്കടവ് ജി എം യു പി സ്‌കൂള്‍ 96-ാമത് വാര്‍ഷികവും യാത്രയയപ്പും സംഘടിപ്പിച്ചു. ചടങ്ങ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി സാജിത ഉദ്ഘാടനം ചെയ്തു. 33 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ബാര്‍ബറ സുജ ടീച്ചര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉപഹാര സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍എം സുഹ്‌റാബി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ കല്ലന്‍ അഹമ്മദ് ഹുസൈന്‍, മണമ്മല്‍ ഷംസുദ്ദീന്‍, പിടിഎ പ്രസിഡണ്ട് ആസിഫ് വാക്കതൊടിക , അന്‍വര്‍ സാദത്ത് വി പി അഹമ്മദ് കുട്ടി പ്രധാന അധ്യാപകന്‍ വി എന്‍ രാജീവന്‍, എകെ നസീബ, പി പി ഗഫൂര്‍,റാഫി എം, അബു, ഗഫൂര്‍ കുന്നുമ്മല്‍, ഇ പി ലത്തീഫ്, ഖാലിദ് ഇ,ഷംസുദ്ദീന്‍ കെടി, സിബി നസീമത്ത്,സിനി,ബീന, റഷീദ ബീഗം, ബിനു ടീച്ചര്‍, ശുഹൈബ് മാസ്റ്റര്‍, ശരീഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു....
Obituary

മൂന്നിയൂരില്‍ മധ്യവയസ്‌കനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി : മൂന്നിയൂരില്‍ മധ്യവയസ്‌കനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നിയൂര്‍ ചെനക്കല്‍ സ്വദേശി പറമ്പില്‍ വീട്ടില്‍ ബീരാന്‍കുട്ടി(50)യെ ആണ് മരിച്ചതി. ഇയാള്‍ ഒറ്റക്കാണ് താമസിക്കുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുള്ളതായാണ് വിവരം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു…...
Local news

മൂന്നിയൂരില്‍ ലഹരിക്കെതിരെ ഷൂട്ടൗട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു

മൂന്നിയൂര്‍ : മുസ്ലിം യൂത്ത് ലീഗ് മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ ഷൂട്ടൗട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു. പരിപാടി മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറര്‍ എന്‍ എം അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. സുഹൈല്‍ പാറക്കടവ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി പി സൈതലവി എന്ന കുഞ്ഞാപ്പു സമ്മാനദാനം നടത്തി. ജാഫര്‍ ചേളാരി, താഹിര്‍ കൂഫ, കടവത്ത് മൊയ്തീന്‍ കുട്ടി, ആബിദ് കുന്നത്ത് പറമ്പ്, അസീസ് അലുങ്ങല്‍, നൗഫല്‍ പടിക്കല്‍, മമ്മുദു, പി സി റഹീം, സി അലവി, ഫായിസ്, റനീഷ്, ശാക്കിര്‍, അഫ്‌സല്‍ എന്നിവര്‍ നേതൃത്വം നല്‍കി....
Local news

മൂന്നിയൂരില്‍ റേഷന്‍ കടക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണയും കുത്തിയിരിപ്പ് സമരവും നടത്തി കോണ്‍ഗ്രസ്

മൂന്നിയൂര്‍ : റേഷന്‍ കടകളെ ഭക്ഷ്യ ധന്യങ്ങളില്ലാത്ത കാലിക്കടകളാക്കി മാറ്റിയ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥക്കെതിരെ മൂന്നിയൂര്‍ വെളിമുക്ക് മേഖല കോണ്‍ഗ്രസ് കമ്മിറ്റി റേഷന്‍ കടക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി കുത്തിയിരിപ്പ് സമരവും നടത്തി. വെളിമുക്ക് പാലക്കല്‍ റേഷന്‍ കടക്ക് മുന്നില്‍ നടത്തിയ ധര്‍ണാ സമരം ജില്ലാ കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു കുത്തിയിരിപ്പ് സമരത്തിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി പി. മുഹ്‌സിന്‍ നേതൃത്വം നല്‍കി. ഗാന്ധി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മൂന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മൊയ്ദീന്‍കുട്ടി, കുഞ്ഞിക്കണ്ണന്‍, എം പി. മുഹമ്മദ് കുട്ടി, സലാം പടിക്കല്‍, നൗഷാദ് തിരുത്തുമ്മല്‍, എ വി. അക്ബറലി, സി വി. സ്വാലിഹ്, സോമസുന്ദരന്‍ ,സഫീല്‍ മുഹമ്മദ്, മുജീബ് ചെനാത്ത്, ഷൌക്കത്ത് മുള്ളുങ്ങള്‍, പി കെ. അന്...
Gulf, Local news

അവധി കഴിഞ്ഞ് പോയിട്ട് ഒരാഴ്ച ; മൂന്നിയൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയില്‍ മരണപ്പെട്ടു

തിരൂരങ്ങാടി : ഹൃദയാഘാതത്തെ തുടര്‍ന്ന് മൂന്നിയൂര്‍ സ്വദേശി സൗദിയില്‍ മരണപ്പെട്ടു. മൂന്നിയൂര്‍ മുട്ടിച്ചിറ സ്വദശി കാളങ്ങാടന്‍ മമ്മാലിയുടെ മകന്‍ കാളങ്ങാടന്‍ ഹനീഫ ( 58 ) ആണ് മരിച്ചത്. സൗദിയിലെ അഫല്‍ ബാത്ത് എന്ന സ്ഥലത്ത് വെച്ച് ആണ് സംഭവം. നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് ഇക്കഴിഞ്ഞ ജനുവരി 2 നാണ് സൗദിയിലേക്ക് തിരിച്ച് പോയത്. ഭാര്യ മറിയം. മക്കള്‍: മുഹമ്മദ് റഹീസ്, സ്ഹ്‌റ, സഹല, അസ്‌നത്ത്. മരുമക്കള്‍: മുഹമ്മദ് കോയ, അജ്മല്‍ , തന്‍സീഹ. നടപടി ക്രമങ്ങള്‍ക്ക് ശേഷം സൗദിയില്‍ തന്നെ മറവ് ചെയ്യും....
Local news

എപിഎ പുരസ്‌കാരം നേടിയ ഡോ. ഫസലുറഹ്മാനെ മുസ്ലിം ലീഗ് ആദരിച്ചു

മൂന്നിയൂര്‍ : യുവ ശാസ്ത്രജ്ഞനുള്ള അന്താരാഷ്ട്ര എപിഎ പുരസ്‌ക്കാരം നേടിയ ഡോ. ഫസലുറഹ്മാന്‍ കുട്ടശ്ശേരിയെ മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ആദരിച്ചു. പ്രതീക്ഷ ഭവനില്‍ നടന്ന വര്‍ണ ശബളമായ ചടങ്ങില്‍ വച്ചായിരുന്നു ആദരം. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എ. ഖാദര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി.പി. കുഞ്ഞാപ്പു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സലീം ഐദീദ് തങ്ങള്‍, ഹനീഫ മൂന്നിയൂര്‍, ഡോ. എഎ റഹ്മാന്‍, ഹൈദര്‍ കെ. മൂന്നിയൂര്‍, എന്‍എം സുഹ്‌റാബി, കുട്ടശ്ശേരി ഷരീഫ , എം. സൈതലവി, ഇടി എം തലപ്പാറ, എന്‍എം അന്‍വര്‍ സാദത്ത്, ഡോ. സിറാജുല്‍ മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എ. അസിസ് സ്വാഗതവും സെക്രട്ടറി ഷംസു നന്ദിയും പറഞ്ഞു....
Local news

മൂന്നിയൂരില്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധവിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

മൂന്നിയൂര്‍ : സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റി ആഹ്വാന പ്രകാരം മുന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി തലപ്പാറയില്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധവിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വി.പി. കുഞ്ഞാപ്പുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പ്രതിഷേധ സംഗമം പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍ ഉല്‍ഘാടനം ചെയ്തു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഗവര്‍മെന്റ് അധികാരത്തില്‍ വന്നശേഷം അഞ്ചാം തവണയാണ് വൈദ്യുതി ചാര്‍ജ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എ. ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. ഹൈദര്‍ കെ മൂന്നിയൂര്‍,എം. സൈതലവി, ഹനീഫ ആച്ചിട്ടില്‍,ജാഫര്‍ ചേളാരി, പി.പി. മുനീര്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.സംഗമത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിന് എം.എ. അസിസ് അസീസ് ചെനാത്ത്, യു.ഷംസുദ്ദീന്‍, കുഞ്ഞോന്‍ തലപ്പാറ, അന്‍സാര്‍ കളിയാട്ടമുക്ക്, സുഹൈല്‍ പാറക്കട...
Local news

സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

മൂന്നിയൂർ :പാറക്കടവ് നന്മ റെസിഡൻസ് അസോസിയേഷനും എഡ്യൂക്കെയർ ദന്തൽ കോളേജും സംയുക്തമായി സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.. ക്യാമ്പിൽ 60 പേർക്ക് ചികിത്സ നൽകി. 20 പേരുടെ പല്ലുകൾ സൗജന്യമായി ക്ലീൻ ചെയ്തു.ക്യാമ്പ് മൂന്നിയൂർ ഗ്രാമപഞ്ചായത്ത് 11ആം വാർഡ് മെമ്പർ മണമ്മൽ ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു.. ദന്ത രോഗങ്ങളെക്കുറിച്ചും,പല്ലിനു വരുന്ന രോഗങ്ങളിൽ നിന്ന് എങ്ങനെ സംരക്ഷണം നേടാം എന്നതിനെ കുറിച്ചും Dr ജിതിൻ ക്ലാസ്സെടുത്തു. സി എം അബ്ദുൽ മജീദ്, വി പി അബ്ദുൽ ഷുക്കൂർ, സി എം മുഹമ്മദ്‌ അലിഷ, നിയാസുദ്ധീൻ. കെ എം, വി പി അബ്ദുൽ മജീദ്,പി കെ ഷിഹാബുദ്ധീൻ തങ്ങൾ, സി എം ബഷീർ, സി എം മുഹമ്മദ്‌ ഷാഫി, കെ എം നൂറുദ്ധീൻ, അമീർ തങ്ങൾ, എം പി അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി....
Local news

ഷാഹി മസ്ജിദ് വെടിവെപ്പ് ; മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു

മൂന്നിയൂര്‍ : മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ആഹ്വാന പ്രകാരം ഷാഹി മസ്ജിദ് വിഷയത്തില്‍ പ്രതിഷേധിച്ച് മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ആലിന്‍ ചുവട് അങ്ങാടിയില്‍ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. വിപി കുഞ്ഞാപ്പുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സംഗമം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എ. ഖാദര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സലീം ഐദീദ് തങ്ങള്‍ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍, എസ്ടിയു ജില്ലാ സെക്രട്ടറി എം. സൈതലവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്റ്റാര്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. എം.എ. അസിസ് സ്വാഗതവും യു ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു. പ്രകടനത്തിന് വി.പി. കുഞ്ഞാപ്പു, എം എ അസീസ്, ചെനാത് അസീസ് യു.ഷംസുദ്ദീന്‍, കുഞ്ഞോന്‍ തലപ്പാറ, അന്‍സാര്‍ കളിയാട്ടമുക്ക്,ജാഫര്‍ ചേളാരി, സ...
Local news

മൂന്നിയൂര്‍ പഞ്ചായത്ത് കേരളോത്സവത്തിന് പ്രൗഢ സമാപനം : ടൗണ്‍ ടീം പാലക്കല്‍ ചാമ്പ്യന്‍മാര്‍

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 ല്‍ ടൗണ്‍ ടീം പാലക്കല്‍ ചാമ്പ്യന്‍മാരായി. കേരളോത്സവ സമാപന ചടങ്ങ് ഉദ്ഘാടനവും ഓവറോള്‍ ട്രോഫി വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി നിര്‍വ്വഹിച്ചു. 10 ദിവസങ്ങളിലായി ഗെയിംസ്, സ്‌പോര്‍ട്‌സ്, ആര്‍ട്‌സ് ഇനങ്ങളിലായി വിവിധ പരിപാടികള്‍ കേരളോത്സവത്തിന്റെ ഭാഗമായി നടന്നു. പഞ്ചായത്തിലെ ജനപ്രതിനിധികള്‍, ജീവനക്കാര്‍, ക്ലബ്ബ് ഭാരവാഹികള്‍, യുവജന പ്രസ്ഥാനങ്ങള്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് കേരളോത്സവം ഭംഗിയായി നടത്താന്‍ കഴിഞ്ഞതെന്ന് പ്രസിഡന്റ് അറിയിച്ചു. കേരളോത്സവത്തിന്റെ സമാപന ചടങ്ങില്‍ ഓവറോള്‍ ട്രോഫികളും ഓരോ ഗെയിംസ് ഇന ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫികളും അത്‌ലറ്റിക്‌സ്, ആര്‍ട്‌സ്, നീന്തല്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള പ്രത്യേക ട്രോഫികളും ഓരോ വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫികളും വിതരണം ചെയ്തു. ഓവറോ...
Local news

പ്രവാസി കോണ്‍ഗ്രസ് പെരുവള്ളൂര്‍ ബ്ലോക്ക് കമ്മിറ്റി പൊതുസമ്മേളനവും സന്ദീപ് വാര്യര്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു

മൂന്നിയൂര്‍ : പ്രവാസി കോണ്‍ഗ്രസ് പെരുവള്ളൂര്‍ ബ്ലോക്ക് കമ്മിറ്റി മൂന്നിയൂര്‍ പടിക്കലില്‍ സംഘടിപ്പിച പൊതുസമ്മേളനവും സന്ദീപ് വാര്യര്‍ക്ക് സ്വീകരണവും ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പി നസ്രുള്ള മുഖ്യപ്രഭാഷണം നടത്തി പ്രവാസി കോണ്‍ഗ്രസ് പെരുവള്ളൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ലത്തീഫ് പടിക്കല്‍ അധ്യക്ഷത വഹിച്ചു. പെരുവള്ളൂര്‍ ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് ഗഫൂര്‍ പള്ളിക്കല്‍ മൂന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ മൊയ്തീന്‍കുട്ടി പ്രവാസി കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പികെ കുഞ്ഞു ഹാജി സൗഹൃദ പ്രതിനിധി മുസ്ലിം ലീഗ് മൂന്നിയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം എ അസീസ് വള്ളിക്കുന്ന് നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ എ കെ അബ്ദുറഹ്മാന്‍ ഡിസിസി നിര്‍വാഹ സമിതി അംഗം കെപി സക്കീര്‍ മാസ്റ്റര്‍ മൈനോറിറ്റി...
Local news

മൂന്നിയൂര്‍ ആലിന്‍ചുവടില്‍ ഹോട്ടല്‍ കൂള്‍ബാറുകളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന ; നിയമ ലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

മൂന്നിയൂര്‍ : ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി മുട്ടിച്ചിറ, ആലിന്‍ചുവട് എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍, ഹോട്ടല്‍, കൂള്‍ ബാര്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ആറു മാസത്തിനുള്ളില്‍ ജല പരിശോധന നടത്താത്തതും, ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തതും, ലൈസന്‍സ് ഇല്ലാത്തതുമായ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. നിയമ ലംഘനങ്ങള്‍ പരിഹരിച്ച് മറുപടി നല്‍കാന്‍ ഏഴ് ദിവസത്തെ സമയം അനുവദിച്ചു. ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിച്ച് രേഖാമൂലം മറുപടി നല്‍കിയില്ലെങ്കില്‍ കേരള പൊതുജനാരോഗ്യ ആക്ട് 2023 പ്രകാരം നിയമ നടപടി സ്വീകരിക്കും എന്നും , ആറ് മാസത്തിനുള്ളില്‍ എടുത്ത ഹെല്‍ത്ത് കാര്‍ഡ്, ജല ഗുണനിലവാര പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം എന്നും എഫ് എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് റഫീഖ് പുള്ളാട്ട് അറിയിച്ചു. എച്ച്.ഐമാരായ രാജേഷ് .കെ , ദീപ്തി ജെ.എച്ച് ഐമാരായ ജോയ്. എഫ്, അശ്വതി. എ...
Local news

ആൽബിർ സർഗ്ഗം ആർട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു

മൂന്നിയൂർ : ചിനക്കൽ എദീര അക്കാദമിയുടെ ആഭിമുഖ്യത്തിൽ ആൽബിർ സർഗ്ഗം ആർട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ചിനക്കൽ ജുമാഅത്ത് പള്ളി പ്രസിഡന്റ് സയ്യിദ് സലിം ഐദീദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇസ്സത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസ പ്രസിഡന്റ് കുഞ്ഞാലൻ ഹാജി അധ്യക്ഷത വഹിച്ചു. ഹംസ പരാടൻ,മൂസ്സ ഹാജി ചോനാരി, ഹമീദ് മാളിയേക്കൽ, ഹുസൈൻ കോയ വെട്ടിയാട്ടിൽ, സമീർ സി പി, അൻവർ സാദാത്ത്, ലത്തീഫ് ഫൈസി, അബ്ദുറഹ്മാൻ ഹാജി വി. പി,ഒ.മുഹമ്മദ്, പ്രസംഗിച്ചു. സിദ്ദിഖ് മൂന്നിയൂർ സ്വാഗതവും ഫവാസ് ദാരിമി നന്ദിയും പറഞ്ഞു....
Local news

സിപിഐഎം വെളിമുക്ക് ലോക്കല്‍ സമ്മേളനം : സെമിനാര്‍ സംഘടിപ്പിച്ചു

മൂന്നിയൂര്‍ : സിപിഐ എം വള്ളിക്കുന്ന് ഏരിയ സമ്മേളനത്തിന്റെയും വെളിമുക്ക് ലോക്കല്‍ സമ്മേളനത്തിന്റെയും ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. ' മിച്ചഭൂമി സമരം, ചരിത്രം, എന്ന വിഷയത്തില്‍ മിച്ച ഭൂമി സമരകേന്ദ്രമായിരുന്ന പൂതേരി വളപ്പില്‍ നടന്ന സെമിനാര്‍ ഡോ. അനില്‍ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. സമരത്തില്‍ സജീവ പങ്കാളികളാവുകയും നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്ത വള്ളിക്കുന്ന്, തിരൂരങ്ങാടി ഏരിയയിലെ 29 പേരെ സെമിനാറില്‍ ആദരിച്ചു. ഷാജി തുമ്പാണി അധ്യക്ഷനായി.കരിമ്പില്‍ വേലായുധന്‍, എം കൃഷ്ണന്‍, എന്‍ പി കൃഷ്ണന്‍, നെച്ചിക്കാട്ട് പുഷ്പ, മത്തായി യോഹന്നാന്‍, ടി പി നന്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി ബാലന്‍ സ്വാഗതവും പി പ്രനീഷ് നന്ദിയും പറഞ്ഞു....
Accident, Local news

മൂന്നിയൂരില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്

മൂന്നിയൂര്‍ : പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. മൂന്നിയൂര്‍ കളിയാട്ടമുക്കിലാണ് സംഭവം. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി പരിക്കേറ്റ യാത്രക്കാരായ സ്ത്രീയെയും കുട്ടിയേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിക്കേറ്റ മൂന്നുപേരും കൂട്ടുമൂച്ചി കൊടക്കാട് സ്വദേശികളാണ് എന്നാണ് വിവരം....
Local news

ബിൽഡിങ് പെർമിറ്റ് : മൂന്നിയൂരിലെ പഞ്ചായത്ത് റോഡുകൾ അൺ നോട്ടിഫൈഡ് ഗണത്തിൽ ഉൾപ്പെടുത്തണം ; പഞ്ചായത്ത് ഇടത് പക്ഷ അംഗങ്ങൾ

മൂന്നിയൂരിലെ പഞ്ചായത്ത് റോഡുകൾ അൺ നോട്ടിഫൈഡ് ഗണത്തിൽ ഉൾപ്പെടുത്തണമെന്ന് പഞ്ചായത്ത് ഇടത് പക്ഷ അംഗങ്ങൾ. ഇത് സംബന്ധിച്ച് മൂന്നിയൂർ പഞ്ചായത്തിലെ എൽഡിഎഫ് മെമ്പർമാരായ അബ്ദുൽ വാഹിദ് പി.വി, അഹമ്മദ് ഹുസൈൻ കല്ലൻ, സാജിത ടീച്ചർ, അബ്ദുസമദ് പിപി എന്നിവർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. മൂന്നിയൂർ പഞ്ചായത്തിലെ വീതി കുറഞ്ഞ സാധാരണ റോഡുകളും പാത്ത് വേകളും ഉൾപ്പെടെ മുഴുവൻ പഞ്ചായത്ത് റോഡുകളും നോട്ടിഫൈഡ് റോഡുകളുടെ ഗണത്തിൽ കണക്കാക്കുന്നത് മൂലം കെട്ടിട നിർമ്മാണം നടത്തുന്നതിൽ സർക്കാർ അനുവദിച്ചിട്ടുള്ള ഇളവുകൾ മൂന്നിയൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് ലഭിക്കാതെ വരുന്നു. പ്രസ്തുത ഇളവുകൾ ലഭിക്കുന്നതിന് വേണ്ടി ഇത്തരം റോഡുകളെ അൺ നോട്ടിഫൈഡ് റോഡുകളുടെ ഗണത്തിലേക്ക് കണക്കാക്കുന്നതിനും, ഇക്കാരണത്താൽ കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിക്കാത്തവർക്ക് പെർമിറ്റ് അനുവദിക്കുന്നതിനും ഭാവിയിൽ ഇളവുകൾ ജനങ്ങൾക്ക് ലഭിക്കുന്നതിനു...
Local news

മൂന്നിയൂരില്‍ 1150 സ്ത്രീകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് നല്‍കി

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് 1150 സ്ത്രീകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു. 202324 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മെന്‍സ്ട്രല്‍ കപ്പ് വിതരണം സംഘടിപ്പിച്ചത്. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി ഉദ്ഘാടനം ചെയ്തു. ഓരോ വാര്‍ഡിലേക്കും കുടുംബശ്രീ അയല്‍ക്കൂട്ടം മുഖേന നേരത്തെ പേര് തന്ന 50 പേര്‍ക്കാണ് മെന്‍സ്ട്രല്‍ കപ്പ് നല്‍കുന്നത്. പരിപാടിയില്‍ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജാസ്മിന്‍ മുനീര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുനീര്‍ മാസ്റ്റര്‍, മെമ്പര്‍മാരായ ടി.പി സുഹറാബി, സഹീറ കൈതകത്ത്, ജംഷീന പൂവ്വാട്ടില്‍, സല്‍മ നിയാസ്, രാജന്‍ ചെരിച്ചിയില്‍, അഹമ്മദ് ഹുസൈന്‍, മര്‍വ്വ ഖാദര്‍, ടി.ഉമ്മുസല്‍മ, സി.ഡി.എസ് പ്രസിഡന്റ് വി.കെ ഷരീഫ, മെഡിക്കല്‍ ഓഫീസര്‍ ഡോ.റഫീഖ് പുള്ളാട്ട്, സെക്രട്ടറി സന്തോഷ് എന്നിവര്‍ സംബന്ധിച്ചു....
Local news

കുട്ടി അഹമ്മദ് കുട്ടി പൊതുരംഗത്ത് വിശുദ്ധി പുലർത്തിയ നേതാവ് : മുഈനലി തങ്ങൾ

മൂന്നിയൂർ:ചിന്തയിലും പ്രവർത്തനത്തിലും പ്രത്യേകത പുലർത്തിയ ഒരു വ്യക്തിത്വമായിരുന്നു കുട്ടി അഹമ്മദ് കുട്ടിയെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ. നിലപാടിൻ്റെയും, ആത്മാർത്ഥതയുടെയും, പൊതുരംഗത്ത് വിശുദ്ധിയുടെയും ആൾരൂപമായിരുന്നു അദ്ദേഹമെന്നും മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച കുട്ടി അഹമ്മത് കുട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ അവഗണിക്കപ്പെടുന്നവരുടെ ഒരു ഐക്യം രൂപപ്പെടണം എന്ന് ആഗ്രഹിക്കുകയും അതിനായി അധ്വാനിക്കുകയും ചെയ്ത പൊതുപ്രവർത്തകനായിരുന്നു കുട്ടി അഹമ്മദ് കുട്ടി എന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സണ്ണി എം കപ്ലിക്കാട് പറഞ്ഞു. പരിസ്ഥിതിയാണ് മുഖ്യം, ദളിതർക്ക് അധികാരമില്ല, ആദിവാസികൾക്ക് ജീവിതമില്ല എന്നും തിരിച്ചറിഞ്ഞ ഒരു താത്വികനായിരുന്നു അദ്ദേഹം എന്ന് സണ്ണി കൂട്ടിച്ചേർത്തു. പ്രസിഡണ്ട് വിപി. ...
Local news

അന്താരാഷ്ട്ര അറബിക് വായനാ മത്സരത്തിലേക്ക് ഇന്ത്യയില്‍ നിന്നും യോഗ്യത നേടി കൊളത്തൂര്‍ സ്വദേശി

മൂന്നിയൂര്‍: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നേതൃത്വത്തില്‍ ഒക്ടോബറില്‍ ദുബൈയില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര അറബിക് വായനാ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഇന്ത്യയില്‍ നിന്നും കൊളത്തൂര്‍ സ്വദേശി യോഗ്യത നേടി. കൊളത്തൂര്‍ സ്വദേശി ഹാഫിള് മുഹമ്മദ് ഹനാന്‍ ആണ് യോഗ്യത നേടിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും യോഗ്യതാ മത്സരത്തില്‍ പങ്കെടുത്ത 35ലേറെ മത്സരാര്‍ത്ഥികളില്‍ നിന്നും ഒന്നാമതെത്തിയാണ് മുഹമ്മദ് ഹനാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നിയൂര്‍ കളത്തിങ്ങല്‍ പാറ ദാറുത്തര്‍ ബിയ ഹിഫ്‌ള് കോളേജിലെ അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് 17 വയസ്സുകാരനായ മുഹമ്മദ് ഹനാന്‍. മലപ്പുറം ജില്ലയിലെ കൊളത്തൂര്‍ പുത്തന്‍ വീട്ടില്‍ ഹാഷിം ഇല്‍മുന്നീസ എന്നിവരുടെ മകനാണ്. ദുബൈയില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര വായനാ മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും യോഗ്യത നേടിയ പ്രതിനിധികളാണ് പങ്കെടുക്കുന്നത്...
Local news

മൂന്നിയൂരില്‍ നിര്‍മ്മാണം കഴിഞ്ഞ് ഉദ്ഘാടനം കഴിയാത്ത ഷട്ടറിന് സമീപം വലിയ ഗര്‍ത്തം; നിര്‍മ്മാണത്തിലെ അപാകതയെന്ന് നാട്ടുകാര്‍

മൂന്നിയൂര്‍:. നിര്‍മ്മാണം കഴിഞ്ഞ് ഉദ്ഘാടനം കഴിയാത്ത ഷട്ടറിന്റെ സമീപം വലിയ ഗര്‍ത്തം രൂപപ്പെട്ടു. മൂന്നിയൂര്‍ തെക്കെപാടത്തെ കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമാകുന്ന കളത്തിങ്ങല്‍ പാറ മൂഴിക്കല്‍ തോടിന് കുറുകെ മാസങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ഷട്ടറിന്റെ ഒരു സൈഡില്‍ ഫില്ലറിനോട് സമീപം വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളത്. നിര്‍മ്മാണത്തിലെ അപാകതയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പിടിപ്പ് കേടുമാണ് ഇതിന് കാരണമെന്ന് നാട്ടുകാരും കൃഷിക്കാരും പറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന 40 വര്‍ഷം പഴക്കമുള്ള പഴയ ഷട്ടര്‍ പൊളിച്ച് പഞ്ചായത്ത് ഫണ്ടില്‍ നിന്നും 19 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ ഷട്ടര്‍ നിര്‍മ്മിച്ചത്. നിര്‍മ്മാണം കഴിഞ്ഞ് ഉദ്ഘാടനത്തിന് തിയ്യതി നിശ്ചയിക്കുകയും ഉല്‍ഘാടന ശിലാഫലകം കരാറുകാരന്‍ ഷട്ടറില്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍മ്മാണ സമയത്ത് തന്നെ ഷട്ടറിന്റെ ഒരു ഭാഗത്തെ സൈഡ് വാള്‍ തകര്‍ന്ന് വീണത...
Local news

അന്താരാഷ്ട്ര ചെസ്സ് ദിനാചരണവും ചെസ്സ് പരിശീലന ഉദ്ഘാടനവും നടന്നു

തിരൂരങ്ങാടി : വെളിമുക്ക് വി.ജെ. പള്ളി .എ.എം.യു.പി.സ്‌കൂളില്‍ ജൂലായ് 20 അന്താരാഷ്ട്ര ചെസ്സ് ദിനാചരണവും, ചെസ്സ് പരിശീലന ഉദ്ഘാടനവും നടന്നു. പി. ടി.എ. പ്രസിഡന്റ് താഹിര്‍ കൂഫ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ എം.കെ.ഫൈസല്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചെസ്സിന്റെ പ്രാധാന്യവും, സാങ്കേതിക വശങ്ങളും മുഖ്യ ചെസ്സ് പരിശീലകന്‍ നൗഷാദ് ആനപ്ര വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി മെഹ്‌റൂഫ് മാസ്റ്റര്‍ ആശംസ അറിയിച്ചു. കായികാധ്യാപകന്‍ വിപിന്‍ മാസ്റ്റര്‍,സ്വാഗതവും കൂഷ് ക്ലബ് കണ്‍വീനര്‍ സഫ് വ ടീച്ചര്‍ നന്ദിയും പറഞ്ഞു....
Local news

മൂന്നിയൂര്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

തിരൂരങ്ങാടി : മൂന്നിയൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലേക്ക് (വെള്ളായിപ്പാടം) നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി വാക്കലാരി സുജിത വിനോദ് നാമനിര്‍ദ്ദേശ പത്രിക നല്‍കി. റിട്ടേണിംഗ് ഓഫീസറായ മൂന്നിയൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി കെ സന്തോഷ് മുമ്പാകെയാണ് പത്രിക നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ പി മധു, കണ്‍വീനര്‍ മത്തായി യോഹന്നാന്‍, എം കൃഷ്ണന്‍, വി കെ ബഷീര്‍, നെച്ചിക്കാട് പുഷ്പ, പി വി അബ്ദുള്‍ വാഹിദ്, ടി പി നന്ദനന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടപ്പം ഉണ്ടായിരുന്നു. വ്യാഴാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. ഈ മാസം 30 നാണ് തിരഞ്ഞെടുപ്പ്. ഇടതുപക്ഷാംഗമായിരുന്ന ബിന്ദു ഗണേശന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി സുഹ്‌റാബിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച...
Local news

മുഅല്ലിംഡേയും ഹിജ്റ കോൺഫറൻസും സംഘടിപ്പിച്ചു

മൂന്നിയൂർ : കുന്നത്തുപറമ്പ് നൂറാനിയ ഹയർ സെക്കൻഡറി മദ്രസയിൽ മുഅല്ലിം ഡേ യും ഹിജ്റ കോൺഫറൻസും സംഘടിപ്പിച്ചു. നൂറാനിയ ക്യാമ്പസിൽ നടന്ന സംഗമത്തിന് മദ്രസ പ്രസിഡന്റ് കുന്നുമ്മൽ അലി ഹാജി പതാക ഉയർത്തിയതോടെ തുടക്കം കുറിച്ചു. എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖലാ പ്രസിഡന്റ് ബദ്റുദ്ദീൻ ചുഴലി ഉദ്ഘാടനം നിർവഹിച്ചു. സൈനുൽ ആബിദ് ദാരിമി അധ്യക്ഷനായി. സമസ്ത മുദരിബും സദർ മുഅല്ലിമുമായ ശരീഫ് മുസ്‌ലിയാർ ചുഴലി മുഖ്യപ്രഭാഷണം നിർവഹിച്ചു. ആത്മീയ സംഗമത്തിന് സയ്യിദ് അബ്ദുല്ലക്കോയ തങ്ങൾ ജലീൽ ഫൈസി എന്നിവർ നേതൃത്വം നൽകി. മദ്രസ ജനറൽ സെക്രട്ടറി എൻ.എം ബാവ ഹാജി, സ്റ്റാഫ് സെക്രട്ടറി ഇബ്രാഹിം ബാഖവി, റഈസ് ഫൈസി ഉള്ളണം,സൈതലവി മുസ്‌ലിയാർ കുണ്ടംകടവ്,അബ്ദുൽ ഖാദർ മുസ്ലിയാർ പാറക്കാവ്,റബീഅ് റുശാദ് മുസ്‌ലിയാർ,എസ്..കെ. എസ്.ബി.വി റെയ്ഞ്ച് സെക്രട്ടറി റസൽ,എസ് കെ.എസ്.ബി.വി ജില്ല കൗൺസിലർ നവാസ് എന്നിവർ പ്രസംഗിച്ചു. സർഗലയം, മുസാബഖ എന്നിവക...
Local news

മൂന്നിയൂരിൽ മുസ്ലിം ലീഗ് കമ്മറ്റി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ കൈമാറി

തിരൂരങ്ങാടി : മൂന്നിയൂർ പഞ്ചായത്ത് രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ കൈമാറി. താക്കോൽ ദാനം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് മലയിൽ മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബക്കർ ചെർന്നൂർ, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഫ്സലുറഹ്മാൻ, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ. അസീസ്, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ജാഫർ ചേളാരി, വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി കെ സുബൈദ ,മണ്ഡലം ജനറൽ സെക്രട്ടറി കുട്ടശ്ശേരി ഷരീഫ , പഞ്ചായത്ത് ഭാരവാഹികളായ പി പി മുനീറ എം.എം ജംഷീന, എന്നിവർ പ്രസംഗിച്ചു. പി എം കെ തങ്ങൾ, എംഎം മുഹമ്മദ്, സിഎച്ച്.അബ്ദുറഹിമാൻ, റഷീദ് ഉസ്താദ്, മലയിൽ മൊയ്തീൻകുട്ടി, കെ ടീ ഹസ്സൻകോയ, സി എച്ച് മൻസൂർ, മ...
Local news

തൃശൂര്‍ സ്വദേശി മൂന്നിയൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി : തൃശൂര്‍ സ്വദേശി മൂന്നിയൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി ബാലന്റെ മകന്‍ രമേശിനെയാണ് മൂന്നിയൂര്‍ കുന്നത്തുപറമ്പില്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നിയൂര്‍ കളത്തിങ്ങല്‍ പാറ ബിസ്മി സ്റ്റോറിലെ ജീവനക്കാരനായിരുന്നു രമേശ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍...
Local news

കുന്നത്ത് പറമ്പ് നൂറാനിയ്യ മദ്റസ ക്യാമ്പസിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

മൂന്നിയൂർ : സമസ്ത സ്ഥാപക ദിനാചരണം കുന്നത്ത് പറമ്പ് നൂറാനിയ്യ മദ്റസ ക്യാമ്പസിൽ വളരെ സമുചിതമായി ആചരിച്ചു. സയ്യിദ് അബ്ദുള്ളക്കോയ തങ്ങൾ അൽ ബുഖാരി പതാക ഉയർത്തി. സദർ മുഅല്ലിം ശരീഫ് മുസ്‌ലിയാർ ചുഴലി സ്ഥാപക ദിന സന്ദേശം നൽകി. എസ്.കെ. എസ്.ബി.വി ചെയർമാൻ റഈസ് ഫൈസി ആദ്യക്ഷത വഹിച്ചു. ഇബ്രാഹിം ബാഖവി, ജലീൽ ഫൈസി,സൈനുൽ ആബിദ് ദാരിമി,എസ്.കെ.എസ്. ബി.വി പരപ്പനങ്ങാടി റെയ്ഞ്ച് കൺവീനർ ബദറുദ്ധീൻ ചുഴലി, അബ്ദുൽ ഖാദർ മുസ്‌ലിയാർ. എസ്.കെ. എസ്.ബി.വി പരപ്പനങ്ങാടി റെയ്ഞ്ച് ജനറൽ സെക്രട്ടറി മുഹമ്മദ്‌ റസൽ കുന്നത്ത് പറമ്പ്. സിദാൻ, റബിൻ, ലബീബ്, സിനാൻ, സുഹൈൽ,എന്നിവർ പ്രസംഗിച്ചു...
Local news

മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രതിഭാദരം സംഘടിപ്പിച്ചു

തിരൂരങ്ങാടി : മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി, പ്ലസ്ടു എന്നിവയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റും പി.ടി.എയും സ്റ്റാഫും ചേര്‍ന്ന് അനുമോദിച്ചു. മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശറഫുദ്ധീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. പി.ടി.എ ഭാരവാഹികളായ എന്‍.എം അന്‍വര്‍ സാദത്ത്, എ.കെ നസീബ, ജുവൈരിയ,സജ്‌നാസ്, കെ.നസീബ,അധ്യാപകരായ കെ. ഉമ്മു ഹബീബ, കെ. മഞ്ജു,അര്‍ഷദ്. കെ, മെഹബൂബ്. ടി, എം. മുഹമ്മദ് റഈസ്, ബി. ശ്രീഹരി, സി.എച്ച് റീന, വി.കെ ശഹീദ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ ടി. മോഹന്‍ സ്വാഗതവും ഹെഡ് മാസ്റ്റര്‍ പി. ഷാജി നന്ദിയും പറഞ്ഞു....
Local news

കളിയാട്ട മഹോത്സവം ; പൊയ്ക്കുതിരകള്‍ രാത്രി ഏഴിനകം ക്ഷേത്രത്തിലെത്തണമെന്ന് ഭാരവാഹികള്‍

മൂന്നിയൂര്‍ : വെള്ളിയാഴ്ച നടക്കുന്ന മൂന്നിയൂര്‍ കോഴി കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി പൊയ്ക്കുതിരകള്‍ രാത്രി ഏഴിനകം ക്ഷേത്രത്തിലെത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പൊയ്ക്കുതിരകള്‍ എത്തുന്നത് ഏറെ വൈകുന്നത് മൂലം കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും പൊയ്ക്കുതിര കമ്മറ്റികള്‍ സഹകരിക്കണമെന്നും ക്ഷേത്രം കാരണവര്‍ വിളിവള്ളി കൃഷ്ണന്‍കുട്ടി നായര്‍, കോടതി റിസീവര്‍മാരായ അഡ്വ. പി വിശ്വനാഥന്‍, അഡ്വ. പ്രകാശ് പ്രഭാകര്‍ എന്നിവര്‍ അറിയിച്ചു....
error: Content is protected !!