തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് 1150 സ്ത്രീകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു. 202324 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മെന്‍സ്ട്രല്‍ കപ്പ് വിതരണം സംഘടിപ്പിച്ചത്. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി ഉദ്ഘാടനം ചെയ്തു. ഓരോ വാര്‍ഡിലേക്കും കുടുംബശ്രീ അയല്‍ക്കൂട്ടം മുഖേന നേരത്തെ പേര് തന്ന 50 പേര്‍ക്കാണ് മെന്‍സ്ട്രല്‍ കപ്പ് നല്‍കുന്നത്.
പരിപാടിയില്‍ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജാസ്മിന്‍ മുനീര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുനീര്‍ മാസ്റ്റര്‍, മെമ്പര്‍മാരായ ടി.പി സുഹറാബി, സഹീറ കൈതകത്ത്, ജംഷീന പൂവ്വാട്ടില്‍, സല്‍മ നിയാസ്, രാജന്‍ ചെരിച്ചിയില്‍, അഹമ്മദ് ഹുസൈന്‍, മര്‍വ്വ ഖാദര്‍, ടി.ഉമ്മുസല്‍മ, സി.ഡി.എസ് പ്രസിഡന്റ് വി.കെ ഷരീഫ, മെഡിക്കല്‍ ഓഫീസര്‍ ഡോ.റഫീഖ് പുള്ളാട്ട്, സെക്രട്ടറി സന്തോഷ് എന്നിവര്‍ സംബന്ധിച്ചു.