
മൂന്നിയൂർ: മൂന്നിയൂർ പഞ്ചായത്തിലെ പ്രതിഭാധനരായ വിദ്യാർഥികൾക്ക് സിവിൽ സർവീസ് മേഖലയിലേക്ക് മാർഗ്ഗദർശനം നൽകുന്നതിനായി പഞ്ചായത്തിലെ എൽഎസ്എസ് /യുഎസ്എസ് വിജയികൾ, പത്താം ക്ലാസ് ഫുൾ എ പ്ലസ് നേടിയവർ, മറ്റ് താൽപരരായ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി പി എസ് എം ഒ കോളേജ് സിവിൽ സർവീസ് അക്കാദമിയുമായി സഹകരിച്ച് സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ എം സുഹറാബി ഉത്ഘാടനം ചെയ്‌തു,
പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പിഎസ്എംഒ കോളേജ് സിവിൽ സർവീസ് അക്കാഡമി കോഡിനേറ്റർ ഡോ. എൻ മുഹമ്മദ് ഫസീബ്, മലപ്പുറം ജില്ല കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൻറർ മുൻ കോർഡിനേറ്ററും പി എസ് എം ഒ കോളേജ് മാനേജ്മെൻറ് സ്റ്റഡീസ് വിഭാഗം മേധാവിയുമായ ഡോ. ഷബീർ വി പി എന്നിവർ ക്ലാസുകൾ നയിച്ചു.
വൈസ് പ്രസിഡന്റ് ഹനീഫ ആചാട്ടിൽ അധ്യക്ഷത വഹിച്ചു. പി എസ് എം ഓ കോളേജ് മാനേജിങ് കമ്മിറ്റി ചെയർമാൻ M K ബാവ മുഘ്യ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ പി പി മുനീർ മാസ്റ്റർ, സി പി സുബൈദ, ജാസ്മിൻ മുനീർ, നൂറുദ്ധീൻ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. കെ നിസാമുദ്ദീൻ, അബ്ദുൽ റഷീദ് പി എന്നിവർ പ്രസംഗിച്ചു.