Tag: Muslim youth leegue

തെരുവ് നായയില്‍ നിന്നും വിദ്യാർത്ഥിയെ രക്ഷിച്ച യുവാവിനെ മുസ്ലിം യൂത്ത്‌ലീഗ് ആദരിച്ചു
Information

തെരുവ് നായയില്‍ നിന്നും വിദ്യാർത്ഥിയെ രക്ഷിച്ച യുവാവിനെ മുസ്ലിം യൂത്ത്‌ലീഗ് ആദരിച്ചു

തിരൂരങ്ങാടി: മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെ അക്രമിക്കാനായി ഓടിയടുത്ത തെരുവ് നായയില്‍ നിന്നും അതി സാഹസികമായി കുട്ടിരക്ഷിച്ച് വൈറലലായ തിരൂരങ്ങാടി സ്വദേശി മുല്ലക്കോയയെ മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ആദരിച്ചു. സാമൂഹിക ബോധം, സമര യൗവ്വനം എന്ന ശീര്‍ഷകത്തില്‍ മണ്ഡലം കമ്മിറ്റി നടത്തുന്ന ഗ്രാമയാത്രയിലാണ് യുവാവിനെ ആദരിച്ചത്. സ്വജീവന്‍ പണപ്പെടുത്തിയും കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിന്റെ ധീരത പ്രശംസിക്കപ്പെടേണ്ടതും തെരുവ് നായകളുടെ അക്രമണം തടയുന്നതിനും പെരുപ്പം ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും യൂത്ത്‌ലീഗ് അഭിപ്രായപ്പെട്ടു. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് പരിസരത്ത് നടന്ന ആദരിക്കല്‍ സംഗമം മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.എം സാലിം അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് മുല്ലക...
Malappuram

ഗിരിജ സുമംഗലിയായി, ആതിഥേയരായി യൂത്ത് ലീഗ് പ്രവർത്തകരും

വേങ്ങര: വലിയോറ റോസ് മാനർ അഗതി മന്ദിരത്തിലെ അന്തേവാസി ഗിരിജ ഇന്നലെ രാകേഷിന്റെ കൈപിടിച്ചു സുമംഗലിയായപ്പോൾ മലപ്പുറത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിനു മറ്റൊരു തിലകക്കുറിയായി അതു മാറി. പറമ്പിൽപടി അമ്മാഞ്ചേരി ക്ഷേത്രത്തിൽ നടന്ന വിവാഹത്തിന് ആതിഥേയരായി ഓടി നടന്നതു വേങ്ങര പഞ്ചായത്ത് 12–ാം വാർഡ് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ. https://youtu.be/CZPmxtMO0Qc വീഡിയോ ക്ഷേത്ര ഭാരവാഹികൾക്കൊപ്പം പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, ഇ.ടി.മുഹമ്മദ് ബഷീർ എംപി, ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ തുടങ്ങിയവരും നവദമ്പതികൾക്ക് ആശംസയുമായെത്തി. പിതാവ് ഉപേക്ഷിച്ചതിനെത്തുടർന്നു അമ്മ സുന്ദരിക്കും അനിയത്തി ഗീതയ്ക്കും ഒപ്പം 10 വർഷമായി റോസ് മാനറിലാണു ഗിരിജ. കോഴിക്കോട് എഡബ്ല്യുഎച്ചിന് കീഴിലുള്ള സ്ഥാപനത്തിലെ മുഴുവൻ അന്തേവാസികൾക്കും യൂത്ത് ലീഗ് കമ്മിറ്റിയാണ് ഭക്ഷണം നൽകുന്നത്. സൂപ്രണ്ട് ബി.ധന്യയുടെ സുഹൃത്...
Malappuram

മുസ്ലിംയൂത്ത്ലീഗ് റംസാന്‍ അസംബ്ലിക്ക് പാണക്കാട് ഉജ്ജ്വല തുടക്കം

മലപ്പുറം : മുസ്ലിംയൂത്ത്ലീഗ് മലപ്പുറം ജില്ല കമ്മിറ്റിയുടെ റമദാന്‍ ക്യാമ്പയിന്‍ ഇത്തിഹാദെ ഉമ്മത്ത് - റംസാന്‍ അസംബ്ലിയുടെ ജില്ലതല ഉദ്ഘാടനം പാണക്കാട് കൊടപ്പനക്കല്‍ തറവാടില്‍ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. തറാവീഹിന് ശേഷം നടന്ന പരിപാടി ആളുകളുടെ പങ്കാളിത്തം കൊണ്ട് പ്രൗഢമായി.ചടങ്ങിൽ ജില്ല യൂത്ത്ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ , പ്രൊഫ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ,മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്ലീം യൂത്ത്ലീഗ് ദേശീയ വൈസ്പ്രസിഡന്റ് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സംസ്ഥാന യൂത്ത്ലീഗ് വൈസ്പ്രസിഡന്റുമാരായ മുജീബ് കാടേരി , ...
Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ യൂത്ത് ലീഗിന്റെ ഇഫ്താർ

തിരൂരങ്ങാടി: പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ.സലാം പറഞ്ഞു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി നടത്തുന്ന ഇഫ്താര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കഴിഞ്ഞ 17 വര്‍ഷമായി മുനിസിപ്പല്‍ കമ്മിറ്റി ഈ ആശുപത്രിയില്‍ നടത്തിവരുന്ന ഇഫ്താര്‍ രോഗികള്‍ക്കും കുട്ടിയിരപ്പുകാര്‍ക്കും വലിയ ആശ്വാസകരവും മാത്യകാപരവുമാണെന്ന് അദ്ധേഹം പറഞ്ഞു. ചടങ്ങില്‍ പ്രസിഡന്റ് സി.എച്ച്.അബൂബക്കര്‍ സിദ്ധീഖ് അധ്യക്ഷനായി.തിരൂരങ്ങാടി താലൂക്ക് അശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കുമായി മുസ്‌ലിം യൂത്ത്‌ലീഗ് നടത്തുന്ന ഇഫ്താര്‍ പതിനേഴാം വര്‍ഷത്തിലേക്കാണ് കടക്കുന്നത്. നൂറിലേറെ രോഗികളും...
Local news

വള്ളിക്കുന്ന് മണ്ഡലത്തിൽ യൂത്ത് ലീഗ് നേതൃത്വത്തിൽ നടപ്പാക്കുന്ന സൗജന്യ കിഡ്‌നി രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ തിങ്കളാഴ്‌ച തുടങ്ങും

തിരൂരങ്ങാടി: കിഡ്നി രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗികളെ നേരത്തെ കണ്ടെത്തി ചികില്‍സ നല്‍കുന്നതിനായി വള്ളിക്കുന്ന് മണ്ഡലം റിയാദ് കെ.എം.സി.സിയും മുസ്്ലിം യൂത്ത്‌ലീഗ് കമ്മിറ്റിയും സംയുക്തമായി സൗജന്യ കിഡ്നി രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. കരുതല്‍ സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാസിസ് സെന്ററിന്റെ സഹായത്തോടെയാണ് സൗജന്യ കിഡ്നി രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ നടത്തുന്നത്. ചേഞ്ച് യുവര്‍ ഹാബിറ്റ്സ്, ചേഞ്ച് യുവര്‍ ലൈഫ് എന്ന ശീര്‍ഷകത്തില്‍ അടി തെറ്റും മുമ്പേ പിടിവള്ളി തേടാമെന്നതാണ് ക്യാമ്പുകളുടെ ലക്ഷ്യം.വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ 26 കേന്ദ്രങ്ങളിലായാണ് ക്യാമ്പുകള്‍ നടക്കുക. ക്യാമ്പിന്റെ മണ്ഡലം തല ഉദ്ഘാടനം നവംബര്‍ 22-ന് തിങ്കളാഴ്ച രാവിലെ 9.30-ന് കൂമണ്ണ ചെന്നക്കലില്‍ നടക്കും. രോഗം സ്ഥിരീ...
error: Content is protected !!