Tag: Mysuru

മൈസൂരിലേക്ക് വിനോദയാത്ര പോയ കുടുംബം അപകടത്തിൽ പെട്ടു; പിതാവും മകനും മരിച്ചു
Accident

മൈസൂരിലേക്ക് വിനോദയാത്ര പോയ കുടുംബം അപകടത്തിൽ പെട്ടു; പിതാവും മകനും മരിച്ചു

വണ്ടൂർ : മൈസൂരിലേക്ക് വിനോദയാത്ര പോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. അപകടത്തിൽ മാടശ്ശേരി പള്ളിയാളി നാസർ (45) മകൻ നഹാസ് (15) എന്നിവർ മരിച്ചു. നാസറിന്റെ മൂത്ത മകൻ നവാസ് (23) ഗുരുതര പരുക്കുകളോടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.ഞായർ രാത്രി 10.30 ന് ഗുണ്ടൽപേട്ട് - മൈസൂരു പായിൽ നഞ്ചൻകോടിനു സമീപമാണ് അപകടം നടന്നത്. കുടുംബം സഞ്ചരിച്ച കാർ ഡിവൈ ഡറിൽ ഇടിച്ച് മറിഞ്ഞതായാണ് വിവരം. രാത്രി വൈകിയാണ് നാട്ടിൽ അറിഞ്ഞത്. ഉടൻ ബന്ധുക്കളും സുഹൃത്തുക്കളും സംഭവ സ്ഥലത്തേക്ക് തിരിച്ചു. കാറിൽ നാസറിന്റെ ഭാര്യ സജ്ന, മകൾ, രണ്ടു സഹോദരിമാർ, ഇവരുടെ മക്കൾ എന്നിവർ ഉണ്ടായിരുന്നു. ഇവരുടെ പരുക്ക് ഗുതരമല്ല. ഇവരെ രാവിലെ 10 ന് ആംബുലൻസിൽ നാട്ടിലേക്ക് വിട്ടു.അപകടം അറിഞ്ഞയുടൻ എ.പി.അനിൽകുമാർ എം എൽഎ ബന്ധപ്പെട്ടതിനെ തുടർന്നു നഞ്ചൻകോട് എംഎൽഎ സംഭവസ്ഥലത്തും ആശുപത്രിയിലും പൊലീസ് സ്റ്റേഷന...
Crime, Information

മൈസൂരുവില്‍ ജോലിസ്ഥലത്ത് മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ ; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

മൈസൂരുവില്‍ ജോലിസ്ഥലത്ത് മലയാളി യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഊരകം സ്വദേശി ചെമ്പകശേരി ഷാജിയുടെ മകള്‍ സബീനയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തി. കരുവന്നൂര്‍ സ്വദേശിയായ ആണ്‍സുഹൃത്ത് ഷഹാസുമായുള്ള തര്‍ക്കത്തിലാണ് മരണം സംഭവിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. മൈസൂരുവില്‍ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയാണ് സബീന സബീനയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സുഹൃത്തിനെ മൈസൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ...
Other

മരിച്ച സഹോദരന്റെ പേരിൽ 24 വർഷം ജോലി ചെയ്തു; അധ്യാപകൻ പിടിയിൽ

മൈസൂരു : സഹോദരന്റെ പേരിൽ ആൾമാറാട്ടം നടത്തി 24 വർഷം അധ്യാപകനായി ജോലി ചെയ്തയാൾ പിടിയിൽ. മൈസൂരു സ്വദേശി ലക്ഷ്മണ ഗൗഡയാണ് പിടിയിലായത്. അധ്യാപകനായി നിയമന ഉത്തരവ് ലഭിച്ച സഹോദരൻ ലോകേഷ് ഗൗഡ, ജോലിയിൽ പ്രവേശിക്കും മുൻപു മരിച്ചിരുന്നു. തുടർന്ന് ലോകേഷിന്റെ സർട്ടിഫിക്കറ്റുകളുമായി ലക്ഷ്മണ 1998ൽ ജോലിയിൽ പ്രവേശിച്ചു. ദീർഘകാലം ജോലി ചെയ്തിട്ടും ലക്ഷ്മണയെ ആരും തിരിച്ചറിഞ്ഞില്ല. കുടുംബവഴക്കിനെ തുടർന്ന് 2019ൽ വിവരമറിഞ്ഞ ചില ബന്ധുക്കൾ വിദ്യാഭ്യാസ വകുപ്പിനും ലോകായുക്തയ്ക്കും പരാതി നൽകി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആൾമാറാട്ടം സ്ഥിരീകരിച്ചത്. ...
error: Content is protected !!