നാടുകാണി ചുരത്തില്‍ നിന്ന് സൈനബയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി
കോഴിക്കോട്: നാടുകാണി ചുരത്തില്‍ നടത്തിയ പരിശോധനയില്‍ കുറ്റിക്കാട്ടൂരില്‍നിന്ന് കാണാതായ വെള്ളിപറമ്പ് സ്വദേശിനി സൈനബയുടേതെന്ന് (59) കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ സൈനബയുടെ തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ മൃതദേഹം സൈനബയുടേതാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.
നേരത്തെ സൈനബയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്ന് ഇവരുടെ സുഹൃത്തായ മലപ്പുറം തിരൂര്‍ സ്വദേശിയായ സമദ് എന്ന യുവാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. നവംബര്‍ ഏഴാം തീയതിയാണ് സൈനബയെ കാണാതാകുന്നതെന്ന് ഭര്‍ത്താവ് മുഹമ്മദാലി പൊലീസിനോട് പറഞ്ഞു.
സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദാലി നവംബര്‍ ഏഴിന് വൈകീട്ട് അഞ്ചുമണിയോടെ സൈനബയെ വിളിച്ചെന്നും, അപ്പോള്‍ അയയില്‍ ഉണങ്ങാനിട്ട തുണി എടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞു. അതിനുശ...