Tag: nagaparambu

കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊപ്പിക്കല്ലുകള്‍ കണ്ടെത്തിയ പ്രദേശം മലപ്പുറത്ത്, കണ്ടെടുത്തത് നിരവധി മഹാശിലായുഗ ശേഷിപ്പുകള്‍
Kerala, Local news, Malappuram, Other

കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊപ്പിക്കല്ലുകള്‍ കണ്ടെത്തിയ പ്രദേശം മലപ്പുറത്ത്, കണ്ടെടുത്തത് നിരവധി മഹാശിലായുഗ ശേഷിപ്പുകള്‍

മലപ്പുറം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊപ്പിക്കല്ലുകള്‍ കണ്ടെത്തിയ പ്രദേശമെന്ന ഖ്യാതി കുറ്റിപ്പുറം വില്ലേജിലെ നാഗപറമ്പിന് സ്വന്തം. വിവിധ രൂപത്തിലുള്ള കല്‍വെട്ട് ഗുഹകള്‍, ഒമ്പത് തൊപ്പിക്കല്ലുകള്‍, നന്നങ്ങാടികള്‍, മണ്‍പാത്രങ്ങള്‍, ഇരുമ്പുപകരണങ്ങള്‍, കാല്‍ക്കുഴികള്‍ എന്നിവയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയ്ക്കായി നാഗപറമ്പ് - വലിയ പറപ്പൂര്‍ റോഡോരം കുഴിക്കുമ്പോഴാണ് ഗുഹയുടെ ഒരു ഭാഗം കണ്ടത്. പുരാവസ്തു വകുപ്പിനെ വിവരം അറിയിക്കുകയും കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഖനന നടപടികള്‍ ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്നാണ് നിരവധി മഹാശിലായുഗ ശേഷിപ്പുകള്‍ കണ്ടെടുത്തത്. അര്‍ദ്ധ വൃത്താകൃതിയില്‍ ചെങ്കല്ലില്‍ കൊത്തിയെടുത്ത മണ്ണില്‍ പതിക്കുന്ന കല്‍രൂപങ്ങളാണ് തൊപ്പിക്കല്ലുകള്‍. കമിഴ്ത്തിവച്ച തൊപ്പിയുടെ രൂപത്തിലുള്ളതിനാ...
error: Content is protected !!