Tag: National School

2000 മാഗസിനുകളുമായി നാഷണൽ സ്കൂൾ വിദ്യാർത്ഥികൾ
Education

2000 മാഗസിനുകളുമായി നാഷണൽ സ്കൂൾ വിദ്യാർത്ഥികൾ

ചെമ്മാട് : നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ 2000 മാഗസിനുകൾ പ്രകാശിതമായി.പ്രമുഖ സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി മുൻ അംഗവുമായ ശ്രീ പി .കെ പാറക്കടവ് പരിപാടി ഉദ്ഘാടനം ചെയ്തു. ചരിത്രപരമായ ദൗത്യത്തിൽ പങ്കാളിയായതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു. ഹസ്സൻ ഹുദവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ മലയാള വിഭാഗം കൺവീനർ മുഹമ്മദ് സാലിം സ്വാഗതം പറഞ്ഞു.പ്രഥമാധ്യാപകൻ എ. മുഹിയുദ്ദീൻ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ 2000 മെഗാ മാഗസിനുകളുടെ പ്രകാശനം സ്കൂൾ ജനറൽ മാനേജർ യു.ഷാഫി ഹാജിയും KAMM ട്രസ്റ്റ് സെക്രട്ടറി യൂസുഫ് ചോനാരിയും ചേർന്ന് നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് മാനേജർ പി. അബ്ദുറഹീം, ക്ലബ്ബ് കോർഡിനേറ്റർ സബിദ, അധ്യാപകരായ ഷിജു, പ്രിയേഷ് മോൻ, സ്റ്റാഫ് സെക്രട്ടറി പ്രജീഷ്, ഉസ്മാൻ കോയ, മിനി മുംതാസ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.ഇംഗ്ലീഷ് ക്ലബ് കൺവീനർനാജിഹ പരിപാടിക്ക് നന്ദി...
Information

‘ഫീസ് വാങ്ങിയതിന് പിന്നാലെ സ്‌കൂൾ അക്കൗണ്ട് ഫ്രീസായി’; പരാതിയുമായി ചെമ്മാട് നാഷണൽ സ്‌കൂൾ

തിരൂരങ്ങാടി: ബാങ്ക് അക്കൗണ്ടിലൂടെ ഫീസ് വാങ്ങിയ സ്‌കൂളിന്റെ അക്കൗണ്ട് ഫ്രീസ് ആയി. ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിന്റെ കേരള ഗ്രാമീൺ ബാങ്കിലെ അക്കൗണ്ട് ആണ് ഫ്രീസ് ആയത്. ഫെഡറൽ ബാങ്കിൽ നിന്നാണ് പണം ഗ്രാമീൺ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തത്.കഴിഞ്ഞ മാസം 13 നാണ് സ്‌കൂൾ അക്കൗണ്ടിലേക്ക് 13200 രൂപ എത്തിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ ഫീസാണ് സൗദിയിൽ നിന്ന് രക്ഷിതാവ് സ്‌കൂൾ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത നൽകിയത്.മാർച്ച് 24 ന് സ്‌കൂൾ അധികൃതർക്ക് ഗ്രാമീൺ ബാങ്കിൽ നിന്നും വിളിയെത്തി.ഗുജറാത്ത് സൈബർ സെല്ലിനെയും കേരളത്തിലെ സൈബർ സെല്ലിനെയും ബന്ധപ്പെട്ടെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു. അക്കൗണ്ട് മരവിപ്പിച്ചത് മാറ്റി കിട്ടാൻ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സ്‌കൂൾ അധികൃതർ. ...
error: Content is protected !!