Tag: Navakeralam

നവകേരള സദസ്സിന് കൊണ്ടോട്ടി ഒരുങ്ങുന്നു: ജില്ലാ കളക്ടർ വി.ആർ വിനോദ് പന്തലിന് കാൽനാട്ടി
Kerala, Malappuram, Other

നവകേരള സദസ്സിന് കൊണ്ടോട്ടി ഒരുങ്ങുന്നു: ജില്ലാ കളക്ടർ വി.ആർ വിനോദ് പന്തലിന് കാൽനാട്ടി

മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ജനങ്ങൾക്കിടയിലേക്ക് എത്തുന്ന നവകേരള സദസ്സിന് കൊണ്ടോട്ടി മണ്ഡലത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സംസ്ഥാന ചരിത്രത്തിലെ നാഴികക്കല്ലാവുന്ന പരിപാടിയുടെ പന്തലിന് കാൽനാട്ട് കർമം ജില്ലാ കളക്ടർ വി.ആർ വിനോദ് നിർവഹിച്ചു. മേലങ്ങാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നവംബർ 29നാണ് കെണ്ടോട്ടി മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുക. 5000ത്തിലധികം ആളുകളെ ഉൾകൊള്ളാൻ കഴിയുന്ന രീതിയിലുള്ള പന്തലാണ് ഒരുക്കുന്നത്. പതിനായിരത്തിലധികം ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് യാതൊരുവിധ പരാതികൾക്കും ഇടവരുത്താതെയുള്ള ക്രമീകരണങ്ങളാണ് ഒരുക്കുക. പരാതി പരിഹാര കൗണ്ടറുകളിലേക്കെത്തുന്നവർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകാനും സഹായത്തിനും വാളണ്ടിയർമാർ, ആവശ്യത്തിനുള്ള കുടിവെള്ളം, അടിയന്തിര മെഡിക്കൽ സഹായം, സുഗമമായ യാത്രക്ക് ഗതാഗത നിയന്ത്രണം, വിവിധ സേനകളുടെ സുരക്ഷാ ക്രമീകരണങ്ങൾ തുട...
Local news, Other

നവകേരള സദസ്സിനു ഫണ്ട് അനുവദിക്കില്ല ; തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍

തിരൂരങ്ങാടി: നവകേരള സദസ്സിനു ഫണ്ട് അനുവദിക്കില്ലെന്ന് തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി. ക്ഷേമ പെന്‍ഷന്‍, ലൈഫ് ഉള്‍പ്പെടെ പാവപ്പെട്ടവരുടെ വിവിധ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ പണം അനുവദിക്കാതിരിക്കെ ധൂര്‍ത്തിന്റെ മേളയായി നടത്തുന്ന സര്‍ക്കാറിന്റെ നവകേരള സദസ്സിനു ഫണ്ട് അനുവദിക്കാനാകില്ലെന്ന് അദ്ദേഹം അറിയിച്ചു. സര്‍ക്കാറിന്റെ മുന്നില്‍ ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കെ അതിനൊന്നും പരിഹാരം കാണാതെയാണ് നവകേരള സദസ്സ് ഫണ്ട് മേളയായി നടത്തുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു....
Local news, Other

തിരൂരങ്ങാടി മണ്ഡലം നവകേരള സദസ്സ് ; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രി വി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു

പരപ്പനങ്ങാടി: നവകേരള സദസ്സിന്റെ ഭാഗമായി നടക്കുന്ന തിരൂരങ്ങാടി മണ്ഡലം ജനസദസ്സിന്റെ വേദിയായ പരപ്പനങ്ങാടി അവുക്കാദര്‍ക്കുട്ടി നഹ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കായിക വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. അയ്യായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമൊരുക്കും. സമീപത്തെ ഒഴിഞ്ഞ സ്ഥലങ്ങള്‍ വാഹനപാര്‍ക്കിങ്ങിനായി ഉപയോഗപ്പെടുത്തും. പ്രദേശത്തിന്റെ വികസന കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസരമുണ്ടാകും. പരാതികള്‍ സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകളുടെ 20 ഓളം കൗണ്ടറുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. ജില്ലാകലക്ടര്‍ വി.ആര്‍. വിനോദ്, ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ്, ഡി.വൈ.എസ്.പി. വി.വി. ബെന്നി, സംഘാടക സമിതി ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, വി.പി.സോമസുന്ദരന്‍,...
Feature

‘നവകേരളം വൃത്തിയുള്ള കേരളം’ ക്യാമ്പയിൻ: സിവിൽ സ്റ്റേഷനിൽ പ്രത്യേക ശുചീകരണം നടത്തി

ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ തൂമ്പയെടുത്ത് മുന്നിൽ. ജില്ലാ വികസന കമ്മീഷനർ രാജീവ് കുമാർ ചൗധരി, എ.ഡി.എം എൻ.എം മെഹറലി എന്നിവരോടൊപ്പം ഡെപ്യൂട്ടി കലക്ടർമാരും ഉദ്യോഗസ്ഥരും ഒന്നിച്ച് കൂടെ കൂടിയപ്പോൾ സിവിൽ സ്റ്റേഷനും പരിസരവും ക്ലീൻ. മാലിന്യമുക്ത സംസ്ഥാനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'നവകേരളം വൃത്തിയുള്ള കേരളം' ക്യാമ്പയിന്റെ ഭാഗമായാണ് പ്രത്യേക ശുചീകരണം നടത്തിയത്. രാവിലെ പത്തിന് തുടങ്ങിയ ശുചീകരണം ഉച്ചവരെ നീണ്ടു. ബ്രഹ്മപുരം തീപിടിത്തതിന്റെ പശ്ചാതലത്തിലാണ് മാലിന്യസംസ്‌കരണത്തിന് പ്രത്യേക കർമപരിപാടികൾ ആവിഷ്‌കരിച്ചത്. മാലിന്യ സംസ്‌കരണത്തിന് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ട്രോമാകെയർ, സന്നദ്ധ പ്രവർത്തകർ, എൻ.എസ്.എസ് വളണ്ടിയർമാർ, ശുചിത്വമിഷൻ, സർവീസ് സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പരിപാടികൾ നടത്തിയത്. സിവിൽ സ്റ്റേഷനിലെ മുഴുവൻ ഓഫീസുകളിലും പരിസരത്തും ഇന്നലെ ...
error: Content is protected !!