Monday, October 19

Tag: NCERT textbooks

മൗലാനാ അബുള്‍ കലാം ആസാദിന്റെ പേര് പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കി ; എന്‍സിഇആര്‍ടി നടപടി പ്രതിഷേധാര്‍ഹമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്
Education, Information

മൗലാനാ അബുള്‍ കലാം ആസാദിന്റെ പേര് പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കി ; എന്‍സിഇആര്‍ടി നടപടി പ്രതിഷേധാര്‍ഹമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

മൗലാനാ അബുള്‍ കലാം ആസാദിന്റെ പേര് പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയ എന്‍സിഇആര്‍ടി നടപടി പ്രതിഷേധാര്‍ഹമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മതനിരപേക്ഷ ഇന്ത്യയുടെ കാവലാളും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാനാ അബുള്‍ കലാം ആസാദിന്റെ പേര് 11 -ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയ എന്‍സിഇആര്‍ടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. 'ഖുതബ് മിനാരത്തിന്റെ ഉയരങ്ങളില്‍ നിന്നും ഒരു മാലാഖ ഇറങ്ങി വന്ന്, ഹിന്ദു-മുസ്ലിം ഐക്യം തകര്‍ന്നാല്‍ 24 മണിക്കൂറുകള്‍ കൊണ്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന് എന്നോട് പറഞ്ഞാല്‍, ആ സ്വാതന്ത്ര്യം ഞാന്‍ വേണ്ട എന്ന് വെയ്ക്കും.' - സ്വാതന്ത്ര്യ സമരകാലത്ത് ദേശീയ പ്രസ്ഥാനത്തെയും സ്വാതന്ത്ര്യ സമരപോരാളികളെയും ത്രസിപ്പിച്ച ഈ വാക്കുകള്‍ മൗലാനാ അബുള്‍ കലാം ആസാദിന്റേതാണെന്നും അദ്ദേഹത്തെ പാഠപുസ്തക...
എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്നും അദ്ധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ തീരുമാനം ; പാഠപുസ്തകങ്ങളുടെ പരിപൂര്‍ണമായ കാവിവല്‍ക്കരണമെന്ന് മുഖ്യമന്ത്രി
Information, Politics

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്നും അദ്ധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ തീരുമാനം ; പാഠപുസ്തകങ്ങളുടെ പരിപൂര്‍ണമായ കാവിവല്‍ക്കരണമെന്ന് മുഖ്യമന്ത്രി

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്നും രാഷ്ട്രീയ ലാക്കോടെ ഏതാനും അദ്ധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ തീരുമാനം ചരിത്രനിഷേധം മാത്രമല്ല പ്രതിഷേധാര്‍ഹവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാഠപുസ്തകങ്ങളില്‍ നിന്നും തങ്ങള്‍ക്ക് അഹിതകരമായവ വെട്ടിമാറ്റിയതുകൊണ്ട് ചരിത്ര വസ്തുതകളെ തിരസ്‌കരിക്കാനാവില്ലെന്നും പാഠപുസ്തകങ്ങളുടെ പരിപൂര്‍ണമായ കാവിവല്‍ക്കരണമാണ് ഇത്തരം നടപടികളിലൂടെ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഗാന്ധി വധവും തുടര്‍ന്നുണ്ടായ ആര്‍എസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഒഴിവാക്കിയത് ആരുടെ താല്പര്യപ്രകാരമാണെന്ന് വ്യക്തമാണ്. ഇതേ ക്ലാസിലെ ചരിത്ര പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ സാമ്രാജ്യത്തെയും പറിച്ചു മാറ്റിയിരിക്കുന്നു. മുഗള്‍ സാമ്രാജ്യത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ മധ്യകാല ചരിത്രപഠനം അപൂര്‍ണ...