Tag: Nedumbassery airport

ബ്ലൂടൂത്ത് സ്പീക്കറിനിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ അടുത്ത് സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍
Kerala

ബ്ലൂടൂത്ത് സ്പീക്കറിനിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ അടുത്ത് സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബ്ലൂടൂത്ത് സ്പീക്കറിനിടയില്‍ അതിവിദഗ്ധമായി ഘടിപ്പിച്ച് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ അടുത്ത് സ്വര്‍ണവുമായി മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയില്‍. റിയാദില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി നൗഷാദില്‍ നിന്നാണ് 1.350 കിലോ ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. വിമാനത്താവളത്തില്‍ ചെക്കൌട്ട് പരിശോധനയ്ക്കിടെ ഇയാളുടെ ബാഗേജ് സ്‌കാനിങ്ങിനിടെ സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിലെ ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ സ്വര്‍ണ്ണം കണ്ടെത്തിയത്. രണ്ട് തങ്കക്കട്ടികളാക്കിയാണ് ഇയാള്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ കസ്റ്റംസ് കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി. നൗഷാദിനെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. എവിടെ നിന്നാണ് സ്വര്‍ണ്ണം ലഭിച്ചത്, ആര്‍ക്ക് വേണ്ടിയാണ് കടത്തിയത് തുടങ്ങിയ കാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നും വി...
Kerala

എയര്‍ ഇന്ത്യയുടെ മിന്നല്‍ പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍ ; മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് 70 ഓളം സര്‍വീസുകള്‍

കരിപ്പൂര്‍ : സംസ്ഥാനത്ത് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. എഴുപതോളം രാജ്യാന്തര ആഭ്യന്തര വിമാന സര്‍വീസുകളാണ് മുടങ്ങിയതെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദാക്കിയത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരെ വലച്ചു. പലരും യാത്ര പുറപ്പെടാനായി വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് വിവരം അറിഞ്ഞത്. ഇതോടെ ബോര്‍ഡിങ് പാസ് ഉള്‍പ്പെടെ കിട്ടി മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തിരുന്ന യാത്രക്കാര്‍ പലരും ക്ഷുഭിതരായി. കരിപ്പൂരില്‍ നിന്ന് ഇതുവരെ 12 സര്‍വീസുകളാണ് റദ്ദാക്കിയത്. യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരമുണ്ടെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. റാസല്‍ ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിന്‍, കുവൈറ്റ് ...
Other, Travel

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നവർക്കുള്ള ഫ്‌ളൈറ്റ് ഷെഡ്യൂൾ

ഹജ്ജ് 2023- ഫ്ളൈറ്റ് ഷെഡ്യൂൾ കൊണ്ടോട്ടി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് യാത്രയാകുന്ന ഹാജിമാരുടെ യാത്ര തിയ്യതി സംബന്ധിച്ച വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമായിത്തുടങ്ങി. കേരളത്തിൽ ഇത്തവണ മൂന്ന് എമ്പാർക്കേഷൻ പോയിന്റുകൾ ഉണ്ട്. ഹാജിമാർ അവരവരുടെ എമ്പാർക്കേഷൻ പോയിന്റിലാണ് എത്തേണ്ടത്. കോഴിക്കോട്, കണ്ണർ എന്നിവിടങ്ങിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സും, കൊച്ചിയിൽ നിന്ന് സൗദി എയർ ലൈൻസുമാണ് സർവീസ്സ് നടത്തുന്നത്. ഇനിയും വിമാന തിയ്യതി ലഭിക്കാത്തവർക്ക് തുടർന്നുള്ള ദിവസങ്ങളിൽ തിയ്യതി ലഭിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.ഹാജിമാർ എയർപോർട്ടിൽ അവരവരുടെ വിമാന തിയ്യതിക്കനുസരിച്ച് റിപ്പോർട്ട് ചെയ്യേണ്ട സമയം ഇതോടൊന്നിച്ച് ലഭ്യമാണ്. ആദ്യം എയർപോർട്ടിലെത്തി രജിസ്റ്റർ ചെയ്ത്, ലഗേജ് ചെക്ക് ഇൻ ചെയ്ത് എയർലൈൻസ് അധികൃതർക്ക് കൈമാറിയതിന് ശ...
Crime

പ്രവാസിയുടെ കൊലപാതകം: മൂന്ന് പേർ കസ്റ്റഡിയിൽ

മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു വിമാനത്താവളത്തിൽ നിന്ന് മടങ്ങവെ അജ്ഞാത സംഘത്തിന്റെ മർദനമേറ്റ് പ്രവാസിയായ അബ്ദുൽ ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പെരിന്തൽമണ്ണ കാര്യവട്ടം സ്വദേശി യഹിയയെന്ന് പാെലീസ്. അബ്ദുൽ ജലീലിനെ ആശുപത്രിയിലെത്തിച്ചത് ഇയാളായിരുന്നു. തുടർന്ന് ഇയാൾ മുങ്ങി. ഒളിവിലുള്ള ഇയാൾക്കായി അന്വേഷം തുടരുകയാണ്. സംഭവത്തിൽ മറ്റു മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ജി​ദ്ദയിൽ നിന്നെത്തിയ അ​ഗളി സ്വദേശി അബ്ദുൽ ജലീൽ (42) ആണ് മർദനമേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വിമാനത്താവളത്തിൽ നിന്ന് മടങ്ങവെ ഒരു സംഘം ഇയാളെ തട്ടിക്കൊണ്ടു പോയി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് പൊലീസിന്റെ സംശയം. മർദിച്ച സംഘത്തിലുണ്ടായിരുന്ന യഹിയയും മറ്റ് രണ്ടു പേരും ചേർന്നാണ് അബ്ദുൽ ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അബ്ദുൽ ജലീലിന്റെ...
error: Content is protected !!