Tag: Neduva

വർഗീയ പരാമർശം: ലീഗ് കൗൺസിലർക്കെതിരെ പോലീസ് കേസെടുത്തു
Politics

വർഗീയ പരാമർശം: ലീഗ് കൗൺസിലർക്കെതിരെ പോലീസ് കേസെടുത്തു

പരപ്പനങ്ങാടി : സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വിവാദ പ്രസംഗം നടത്തിയ പരപ്പനങ്ങാടി നഗരസഭ ഇരുപതാം ഡിവിഷൻ കൗൺസിലർ അബ്ദുൽ അസീസ് കൂളത്തിനെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു.സി.പിഎം നെടുവ ലോക്കൽ കമ്മറ്റിയംഗം എ.പി മുജീബ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം സി.പി.എമ്മിൻെറ നേതൃത്വത്തിൽ പാലത്തിങ്ങലങ്ങാടിയിൽ പ്രതിഷേധ മാർച്ച് നടന്നിരുന്നു. ജൂൺ 9 ന് 3 മണിക്ക് പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലേക്ക് കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫിൻെറ നേതൃത്വത്തിൽ മാർച്ചും തീരുമാനിച്ചിട്ടുണ്ട്. ബി ജെ പി യുടെ നേതൃത്വത്തിൽ നാളെ മാർച്ച് നടത്തുന്നുണ്ട്. കൗണ്സിലർക്കെതിരെ നാഷണൽ മനുഷ്യാവകാശ സംഘടന ഭാരവാഹി മനാഫ് താനൂരും പരാതി നൽകിയിട്ടുണ്ട്. റോഡിന് പേര് നൽകുന്നതുമായി ബന്ധപ്പെട്ട കൗണ്സിലരുടെ വോയ്സ് ആണ് വിവാദമായത്. ഇതിനെതിരെ എൽ ഡി എഫും ബി ജെ പി യും രംഗത്തിറങ്ങിയിട്ടുണ്ട്. ...
Health,

നെടുവ സി എച്ച് സിയിൽ ദ്വിദിന പീയർ എഡ്യൂക്കേറ്റർ പരിശീലന പരിപാടി നടത്തി

നെടുവ സാമൂഹ്യാരോഗ്യകേന്ദ്രത്തിൻറെ നേതൃത്വത്തിൽ നെടുവ ഗവ.ഹൈസ്കൂളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഉള്ള ദ്വിദിന പീയർ എഡ്യൂക്കേറ്റർ പരിശീലന പരിപാടി നടത്തി.പരിപാടിയുടെ ഔപചാരിക ഉദ്‌ഘാടനം ചെയർമാൻ എ. ഉസ്മാൻ നിർവഹിച്ചു. പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർമാൻ ഷഹർബാനിൻ അധ്യക്ഷത വഹിച്ചു. ഡോ.വാസുദേവൻ തേക്കുവീട്ടിൽ മുഖ്യാതിഥിയായിരുന്നു. ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് മുഖ്യപ്രഭാക്ഷണം നടത്തി.പി ടി എ പ്രസിഡന്റ് ശശികുമാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റർ സുരേഷ് സ്വാഗതവും, പി ആർ ഒ/ലൈസൺ ഓഫീസർ ധനയൻ.കെ.കെ നന്ദിയും പറഞ്ഞു. പരിശീലന പരിപാടിയുടെ ഭാഗമായി RKSK യുടെ കുട്ടികൾക്കുള്ള സ്പെഷ്യൽ ബാഗ്‌ പരപ്പനങ്ങാടി നഗര സഭ ചെയർമാൻ എ.ഉസ്മാനും, വൈസ് ചെയർമാൻ ഷഹർബാനും ചേർന്ന് വിതരണം ചെയ്‌തു. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ദേശീയ കിഷോർ സ്വാസ്ഥ്യ കാര്യക്രം(RKSK ) അഥവാ ദേശീയ കൗമാര്യ ആരോഗ്യ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത...
Health,

നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വിദഗ്ധ കാൻസർ പരിശോധന ക്യാമ്പ് നടത്തി

എല്ലാ വർഷവും ഫെബ്രുവരി 4 ലോക അർബുദ ദിനമായി ആചരിച്ചുവരുന്നു. അർബുദരോഗത്തെ പറ്റി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, അർബുദത്തെ തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുക, കൃത്യസമയത്ത് രോഗനിർണയം നടത്തുക, അർബുദം ഫലപ്രദമായി ചികിത്സിക്കുക തുടങ്ങിയവയാണ്‌ ദിനാചരണ ലക്ഷ്യം. ലോകത്ത്‌ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ക്യാൻസർ അഥവാ അർബുദം. സ്ക്രീനിങ്ങും രോഗപ്രതിരോധവും അർബുദത്തിന് എതിരായ പോരാട്ടത്തിൽ രോഗം നേരത്തെ കണ്ടെത്തുന്നതിനും തടയുന്നതിനും നിർണായകമായ സ്ഥാനമാണുള്ളത്‌. ഇത്തരത്തിൽ നേരത്തെ രോഗനിർണയം നടത്തിയാൽ മിക്ക അർബുദങ്ങളും ഫലപ്രദമായി ചികിത്സിക്കുവാൻ വൈദ്യശാസ്ത്രത്തിന് ഇന്ന് കഴിയും. അർബുദ രോഗം മാരകമാകുന്നതിനും രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനും വളരെ മുമ്പ്‌ തന്നെ അവ കണ്ടെത്തുന്നതിന് പല റേഡിയോളജി പരിശോധനകളും ഇന്നുണ്ട്‌. നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിദഗ്ദ്ധ ക്യാൻസർ പരി...
Health,

നെടുവ സി എച്ച് സി എയ്ഡ്സ് ദിനാചരണം

ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും, തിരൂരങ്ങാടി എം കെ എച്ച് സ്കൂൾ ഓഫ് നേഴ്സിഗിന്റെയും, പരപ്പനങ്ങാടി എസ്. എൻ.എം.എച്ച്.എസ്.എസി ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന എയ്ഡ്സ് ബോധവത്കരണ റാലി ചെട്ടിപ്പടി ജി.എൽ പി സ്കൂളിൽ നിന്ന് ആരംഭിച്ച് നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സമാപിച്ചു. പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സുരേഷ് കുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഈ വർഷത്തെ എയ്ഡ്സ് ദിന സന്ദേശം ആയ ഒന്നായി തുല്യരായി തടുത്തുനിർത്താം എയ്ഡ്സിനെ എന്ന് സന്ദേശമുയർത്തിപ്പിടിച്ച് ബാൻഡ് മേളത്തോടെ ആരംഭിച്ച പ്രസ്തുത റാലി പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ എ.ഉസ്മാൻ കൗൺസിലർമാരായ സെയ്തലവി കോയതങ്ങൾ,ഒ.സുമിറാണി, ഫൗസിയ, നസീമ ഷാഹിന, നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിൽ, ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ്, ഹെൽത്ത് ഇൻസ്പെക്ടർ എം എസ് അരുൺ, പി ആ...
Sports

സിവിൽസർവീസ് കായികമേളയിൽ ഇരട്ട സ്വർണവുമായി ഷീബ പരപ്പനങ്ങാടി

പരപ്പനങ്ങാടി : കേരള സർക്കാർ ജീവനക്കാർക്കായി മലപ്പുറം M. S. P സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തിയ മലപ്പുറം ജില്ലാ സിവിൽ സർവീസ് കായികമേളയിൽ ഇരട്ട സ്വർണം നേടി പി. ഷീബ താരമായി. നെടുവ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ജീവനക്കാരിയായ പി. ഷീബ ഷോട്ട്പുട്ട്, ജാവലിൻ ത്രോ ( ഓപ്പൺ കാറ്റഗറി ) എന്നിവയിൽ ഒന്നാം സ്ഥാനം നേടി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന മീറ്റിന് യോഗ്യത നേടി.കൂടാതെ മമ്പാട് M. E . S ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന കബഡി സെലക്ഷനിൽ സംസ്ഥാന ടീമിലേക്ക് യോഗ്യതയും നേടി. പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന വോളിബോൾ സെലക്ഷനിൽ സംസ്ഥാന വോളിബോൾ ടീമിലേക്കും ഇടം നേടി. പഴയ അത്‌ലറ്റ് വോളിബോൾ താരമായ ഷീബ ഉത്തരപ്രദേശ് വാരാണസിയിൽ വച്ച് നടന്ന മൂന്നാമത് നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ ജാവലിൻ ത്രോയിൽ വെള്ളിമെഡലും 4×400 മീറ്റർ റിലേയിൽ വെള്ളിമെഡലും കേരളത്തിനുവേണ്ടി നേടിയിട്ടുണ്ട്. ഭർത്താവ് : രമേശ് കുറുപ്പൻ കണ്...
Local news

അധികൃതർ കനിഞ്ഞില്ല; കൗൺസിലറും നാട്ടുകാരും ഇറങ്ങി റോഡ് ഗതാഗത യോഗ്യമാക്കി

പരപ്പനങ്ങാടി - നഗരസഭ 15ാം ഡിവിഷനിലെ വർഷങ്ങളായി തകർന്ന് കിടന്നിരുന്ന അട്ടക്കുളങ്ങര അങ്കണവാടിറോഡ് ഡിവിഷൻ കൗൺസിലർമമ്മിക്ക കത്ത് സമീറിൻ്റെ നേതൃത്വത്തിൽ ഗുണഭോക്താക്കളുടെ സഹകരണത്തോടെ ഗതാഗത യോഗ്യമാക്കി. മുൻ ഡി വിഷൻ കൗൺസിലറുടെയും പ്രദേശത്തെ പൊ പ്രവർത്തകരുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ് അങ്കണവാടിയിലേക്ക് റോഡ് നിർമ്മിച്ചത്.മഴക്കാലമാകുന്നതോടെ കുട്ടികൾക്ക് അങ്കണവാടിയിൽ പോകുന്നതും വാഹന ങ്ങൾ കടന്നു പോകാൻ പറ്റാത്തതിനാൽ ഭക്ഷ്യധാന്യങ്ങളും മറ്റും എത്തിച്ചിരുന്നതും ദുഷ്ക്കര പാതയിലൂടെയായിരുന്നു. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ജനപ്രതിനിധികൾക്കും അധികാരികൾക്കും നിവേദനങ്ങൾ സമർപ്പിച്ചിട്ടും നടപടിയൊന്നുമാവാത്തതിനാലാണ് കൗൺസിലറും പ്രദേശവാസികളും സ്വന്തമായി പണം മുടക്കി ചെളി നിറഞ്ഞ റോഡ് ഗതാഗതമാക്കിയത്.ഇനി ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പാർശ്വഭിത്തി കെട്ടുന്നതടക്കമുള്ള മറ്റു ജോലികൾ ചെയ്യുമെന്ന് കൗൺസിലർ മമ്മ...
error: Content is protected !!