വർഗീയ പരാമർശം: ലീഗ് കൗൺസിലർക്കെതിരെ പോലീസ് കേസെടുത്തു

പരപ്പനങ്ങാടി : സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വിവാദ പ്രസംഗം നടത്തിയ പരപ്പനങ്ങാടി നഗരസഭ ഇരുപതാം ഡിവിഷൻ കൗൺസിലർ അബ്ദുൽ അസീസ് കൂളത്തിനെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു.സി.പിഎം നെടുവ ലോക്കൽ കമ്മറ്റിയംഗം എ.പി മുജീബ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം സി.പി.എമ്മിൻെറ നേതൃത്വത്തിൽ പാലത്തിങ്ങലങ്ങാടിയിൽ പ്രതിഷേധ മാർച്ച് നടന്നിരുന്നു. ജൂൺ 9 ന് 3 മണിക്ക് പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലേക്ക് കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫിൻെറ നേതൃത്വത്തിൽ മാർച്ചും തീരുമാനിച്ചിട്ടുണ്ട്. ബി ജെ പി യുടെ നേതൃത്വത്തിൽ നാളെ മാർച്ച് നടത്തുന്നുണ്ട്. കൗണ്സിലർക്കെതിരെ നാഷണൽ മനുഷ്യാവകാശ സംഘടന ഭാരവാഹി മനാഫ് താനൂരും പരാതി നൽകിയിട്ടുണ്ട്. റോഡിന് പേര് നൽകുന്നതുമായി ബന്ധപ്പെട്ട കൗണ്സിലരുടെ വോയ്സ് ആണ് വിവാദമായത്. ഇതിനെതിരെ എൽ ഡി എഫും ബി ജെ പി യും രംഗത്തിറങ്ങിയിട്ടുണ്ട്.

error: Content is protected !!