സിവിൽസർവീസ് കായികമേളയിൽ ഇരട്ട സ്വർണവുമായി ഷീബ പരപ്പനങ്ങാടി

പരപ്പനങ്ങാടി : കേരള സർക്കാർ ജീവനക്കാർക്കായി മലപ്പുറം M. S. P സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തിയ മലപ്പുറം ജില്ലാ സിവിൽ സർവീസ് കായികമേളയിൽ ഇരട്ട സ്വർണം നേടി പി. ഷീബ താരമായി. നെടുവ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ജീവനക്കാരിയായ പി. ഷീബ ഷോട്ട്പുട്ട്, ജാവലിൻ ത്രോ ( ഓപ്പൺ കാറ്റഗറി ) എന്നിവയിൽ ഒന്നാം സ്ഥാനം നേടി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന മീറ്റിന് യോഗ്യത നേടി.
കൂടാതെ മമ്പാട് M. E . S ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന കബഡി സെലക്ഷനിൽ സംസ്ഥാന ടീമിലേക്ക് യോഗ്യതയും നേടി. പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന വോളിബോൾ സെലക്ഷനിൽ സംസ്ഥാന വോളിബോൾ ടീമിലേക്കും ഇടം നേടി. പഴയ അത്‌ലറ്റ് വോളിബോൾ താരമായ ഷീബ ഉത്തരപ്രദേശ് വാരാണസിയിൽ വച്ച് നടന്ന മൂന്നാമത് നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ ജാവലിൻ ത്രോയിൽ വെള്ളിമെഡലും 4×400 മീറ്റർ റിലേയിൽ വെള്ളിമെഡലും കേരളത്തിനുവേണ്ടി നേടിയിട്ടുണ്ട്. ഭർത്താവ് : രമേശ് കുറുപ്പൻ കണ്ടി. മകൾ : അനുശ്രീ. പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിലെ അംഗം കൂടിയാണ് ഷീബ.

error: Content is protected !!