Saturday, July 12

Tag: neet

നീറ്റ് പരീക്ഷയ്ക്ക് ഉന്നത വിജയം : കൊടിഞ്ഞിയിലെ ഫാത്തിമ ഫൈറുസയ്ക്ക് യൂത്ത് ലീഗിന്റെ ആദരം
Local news

നീറ്റ് പരീക്ഷയ്ക്ക് ഉന്നത വിജയം : കൊടിഞ്ഞിയിലെ ഫാത്തിമ ഫൈറുസയ്ക്ക് യൂത്ത് ലീഗിന്റെ ആദരം

തിരൂരങ്ങാടി : കൊടിഞ്ഞിയില്‍ നിന്നും നീറ്റ് പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ കൊടിഞ്ഞി സെന്‍ട്രല്‍ ബസാറിലെ പൊറ്റാണിക്കല്‍ ഫാത്തിമ ഫൈറൂസയെ കൊടിഞ്ഞി മേഖല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. അനുമോദന ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം പ്രസിഡന്റ് യുഎ റസാഖ്, മുസ്ലിം ലീഗ് നേതാക്കളായ കോയ പാലക്കാട്ട്, കരീം പാലക്കാട്ട്, വാര്‍ഡ് മെമ്പര്‍ ഇ. പി. സാലിഹ്, യൂത്ത് ലീഗ് നേതാക്കളായ ഫൈസല്‍ കുഴിമണ്ണില്‍, അഫ്‌സല്‍ ചാലില്‍, വാഹിദ് കരുവാട്ടില്‍, ജുബൈര്‍ തേറാമ്പില്‍, വനിതാ ലീഗ് നേതാവ് അസ്യ തേറാമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പൊറ്റാണിക്കല്‍ ജംഷിയാസ്- റഹ്‌മത്ത് ദമ്പതികളുടെ മകളാണ്....
Kerala

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു; കേരളത്തിൽ ദീപ്നിയ മുന്നിൽ

ന്യൂഡൽഹി : നാഷണൽ ടെസ്റ്റിംഗ് ഏജൻസി നീറ്റ് യുജി പരീക്ഷയുടെ ഫലവും അന്തിമ ഉത്തരസൂചികയും പുറത്തിറക്കി. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഫലം neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാം. ഇതോടൊപ്പം അന്തിമ ഉത്തരസൂചിക എടുക്കാനും സാധിക്കും. കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയ 73,328 പേർ യോഗ്യത നേടി. 22.7 ലക്ഷം ഉദ്യോഗാർത്ഥികൾക്കായി ഇന്ത്യയിലുടനീളമുള്ള 557 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി മെയ് നാലിനാണ് നീറ്റ് യുജി പരീക്ഷ നടന്നത്. പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് ശേഷം, അഡ്മിഷൻ, കൗൺസിലിംഗ് ഘട്ടങ്ങളിൽ ആവശ്യമായി വരുന്നതിനാൽ ഉദ്യോഗാർത്ഥികൾ അവരുടെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കണം. രാജസ്ഥാൻ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. 99.9999547 പേഴ്സന്റെജാണ് മഹേഷ് നേടിയത്. മധ്യപ്രദേശ് സ്വദേശി ഉത്കർഷ് അവാധിയയ്‌ക്കാണ് രണ്ടാം റാങ്ക്. 99.99990...
Education

നീറ്റ് പിജി പ്രവേശന പരീക്ഷ ഓഗസ്റ്റ് 3ന് നടത്തിയേക്കും

ന്യൂഡൽഹി : ദേശീയ മെഡിക്കൽ പിജി പ്രവേശന പരീക്ഷ (നീറ്റ് പിജി) ഓഗസ്റ്റ് 3നു നടത്താൻ അനുമതി തേടി ദേശീയ പരീക്ഷ ബോർഡ് (എൻബിഇ) സുപ്രീം കോടതിയെ സമീപിച്ചു. ഈ മാസം 15നു നിശ്ചയിച്ചിരുന്ന പരീക്ഷ എൻബിഇ മാറ്റിവച്ചിരുന്നു. രണ്ടു ഷിഫ്റ്റിൽ നടത്താൻ നിശ്ചയിച്ച പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്തണമെന്നു സുപ്രീം കോടതി ഉത്തരവിട്ടതാണ് കാരണം. പരീക്ഷയ്ക്ക് സാങ്കേതിക സഹായം നൽകുന്ന ടിസിഎസ് നൽകുന്ന ഏറ്റവും അനുയോജ്യമായ സമയം ഓഗസ്റ്റ് 3 ആണെന്നും ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ മതിയായ ക്രമീകരണം ഒരുക്കേണ്ടതുണ്ടെന്നും എൻബിഇ കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. ആയിരത്തോളം അധിക കേന്ദ്രങ്ങൾ പരീക്ഷയ്ക്ക് വേണ്ടി വരുമെന്നും വിശദീകരിച്ചു....
Information

നീറ്റ് പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു.

തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നിന്നും പ്ലസ് റ്റു പഠനം പൂർത്തിയാക്കി ഈ വർഷത്തെ നീറ്റ് പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കളെ ആദരിക്കുന്നതിന് വേണ്ടി ഒരുക്കിയ ആദരം 2023 പരിപാടിയിൽ പ്രതിഭകൾക്കുള്ള മൊമെൻ്റോ വിതരണം ചെയ്ത് തിരുരങ്ങാടി നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്തു, സ്ക്കൂൾ പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു, സ്ക്കൂൾ എൻ, എസ്.എസ്.വായനാദിനത്തോടനുബന്ധിച്ച് ലൈബ്രറി പുസ്തക ശേഖണ കാമ്പയിനിൻ്റെ ഉൽഘാടനവും ഈ വേദിയിൽ നടന്നു, ഹെഡ്മാസ്റ്റർ ടി.അബ്ദുറഷീദ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു, ചടങ്ങിൽ യു.ടി അബൂബക്കർ, ടി.സി. അബ്ദുൽ നാസർ, പി.സഹീദ, പി.ഇസ്മാഇൽ, കെ.വി.സാബിറ ,എന്നിവർ സംസാരിച്ചു,മറുമൊഴിയിൽ ഹസ്നഹാസ്, സഫാ അംന, മുഹമ്മദ് ഫവാസ്, ഫാത്തിമ ഷിഫ, നഹ് ല, സിത്താര, എന്നീ അതിധികൾ പങ്കെടുത്തു,ജാഫർ പുതുക്കുടി സ്വാഗതവും പി.വി.ഹുസ്സൈൻ നന്ദിയും ആശംസിച്ചു...
error: Content is protected !!