Sunday, September 20

Tag: News update

തിരൂരിൽ കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി
Breaking news

തിരൂരിൽ കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

തിരൂർ : പടിഞ്ഞാറേക്കരയിൽ നിന്നും കാണാതായ ദമ്പതികളിൽ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി സ്വദേശിനി അണ്ടിപ്പാട്ട് ഫൗസിയ (37) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഫൗസിയയെയും ഭർത്താവ്, ഹുസൈനെയും (40) ഇന്നലെ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കാണാതായത്. ഉച്ചയ്ക്ക് ഒരു മണിക്കും വൈകുന്നേരം ആറ് മണിക്കും ഇടയിലുള്ള സമയത്ത് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഫൗസിയയെ മീൻ വാരാൻ എന്ന് പറഞ്ഞു ഉപ്പ ഹുസൈൻ വിളിച്ചു കൊണ്ട് പോയി എന്നാണ് മകൻ ഷബീബ് തിരൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ തിരൂർ പോലീസ് അന്വേഷണം നടക്കുന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പടിഞ്ഞാറേക്കര ജെട്ടി ലൈനിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഭർത്താവിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാവി വരുന്നുള്ളൂ....
ചുള്ളിപ്പാറ സ്വദേശിനി തുമ്പിൽ നഫീസ അന്തരിച്ചു
Obituary

ചുള്ളിപ്പാറ സ്വദേശിനി തുമ്പിൽ നഫീസ അന്തരിച്ചു

കാച്ചടി, ചുള്ളിപ്പാറ സ്വദേശി പരേതനായ തൂമ്പിൽ മമ്മുണ്ണി ഹാജിയുടെ മകൾ നഫീസ (62) അന്തരിച്ചു. മാതാവ്, കുഞ്ഞി കദിയ. ഭർത്താവ് പരേതനായ സി വി ഹംസ.മക്കൾ: നൗഫൽ, നജമുന്നീസ,സഫീനനജ്‌ലമരുക്കൾ,കുഞ്ഞിക്കമ്മത്.മുനീർ,നഹീമുദ്ധീൻ,ഫാരിഷ .സഹോദരങ്ങൾ, പരേതനായ മൊയ്തീൻ. അബു. ബീരാൻ കുട്ടി. കദിയാമ്മു. മുസ്തഫ.
കരുവാങ്കല്ലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Accident

കരുവാങ്കല്ലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പെരുവള്ളൂർ: കുന്നുംപുറം കരുവാൻകല്ല് മുത്തിക്കുഴി മുജാഹിദ് പള്ളിക്ക് മുമ്പിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. കരിപ്പൂർ കാടപ്പടി മാതക്കുളം സ്വദേശി പള്ളിയാളി മുഹമ്മദലിയുടെ മകൻ മുഹമ്മദ് ജംഷീർ (26) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 5.20 ന് കുന്നുംപുറം കരുവാങ്കല്ല് റോഡിൽ മുത്തിക്കുഴി സലാം പള്ളിക്ക് സമീപത്ത് വെച്ചാണ് അപകടം. കുന്നുംപുറം ഭാഗത്തേക്ക് പോകുകയായിരുന്ന ജംഷീറിൻ്റെ സ്കൂട്ടറിൽ എതിർ ഭാഗത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിലാണ് നിലവിലുള്ളത്...