Tag: Neyyattinkara

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തു ; ഭസ്മവും പൂജാദ്രവ്യങ്ങളും വസ്ത്രങ്ങളും കണ്ടെത്തി ; പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
Kerala

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തു ; ഭസ്മവും പൂജാദ്രവ്യങ്ങളും വസ്ത്രങ്ങളും കണ്ടെത്തി ; പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു. വലിയ രീതിയില്‍ ജീര്‍ണിച്ച നിലയിലല്ല മൃതദേഹം. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. ഭസ്മവും പൂജാദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആ?ദ്യഘട്ടത്തില്‍ കുടുംബത്തിന്റെ മൊഴി ശരിവെക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളതെന്നാണ് വിവരം. ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കല്ലറ പൊളിക്കാന്‍ പൊലീസും സംഘവും സ്ഥലത്തെത്തിയപ്പോള്‍ കുടുംബാംഗങ്ങള്‍ പ്രതിഷേധിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. സബ് കളക്ടര്‍ സ്ഥലത്തെത്തി കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷമാണ് കല്ലറ പൊളിച്ചത്. നെഞ്ചു വരെ പൂജാസാധനങ്ങള്‍ നിറച്ച നിലയിലാണ് മൃതദേഹം ഉള്ളത്. മൃതദേഹം അഴുകിയ നിലയിലാണെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം സ്ഥലത്ത് വെച്ച് തന്നെ നടത്താമെ...
Accident, Kerala

4 അംഗ കുടുംബം സഞ്ചരിച്ച ബൈക്കില്‍ ടോറസ് ലോറി ഇടിച്ചുകയറി 6 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: 4 അംഗ കുടുംബം സഞ്ചരിച്ച ബൈക്കില്‍ ടോറസ് ലോറി ഇടിച്ചുകയറി 6 വയസുകാരന് ദാരുണാന്ത്യം. നെയ്യാറ്റിന്‍കരക്ക് സമീപമാണ് ദാരുണാമായ അപകടം നടന്നത്. നെയ്യാറ്റിന്‍കര മണലുവിള സ്വദേശി ജിജിന്റെയും രേഷ്മയുടേയും രണ്ടാമത്തെ മകനായ ആരീഷ് ആണ് മരിച്ചത്. അമ്മയും രണ്ട് മക്കളും അച്ഛനും സഞ്ചരിച്ച ഇരു ചക്ര വാഹനത്തിന്‍ ടോറസ് ലോറി ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. മൂത്ത മകന്‍ ആരോണ്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു....
Crime, Information

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചു ; കാമുകനും രണ്ട് യുവതികളുമടക്കം 5 പേര്‍ പിടിയില്‍

തിരുവനന്തപുരം : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ച കേസില്‍ കാമുകനും രണ്ട് യുവതികളുമടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. എറണാകുളം കാലടി സ്വദേശികളായ അഖിലേഷ് സാബു, അജിന്‍സാം, ജിതിന്‍ വര്‍ഗീസ്, ശ്രുതി സിദ്ധാര്‍ത്ഥ്, പൂര്‍ണ്ണിമ ദിനേഷ് എന്നിവരെയാണ് പാറശാല പൊലീസ് അറസ്റ്റു ചെയ്തത്. ഈ മാസം 17 ന് രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. കളിയിക്കാവിളയില്‍ എത്തിയ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ നെയ്യാറ്റിന്‍കരയിലെ ഒരു ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം കാമുകന്റെ ഫോണ്‍ ഓഫ് ആയതിനാല്‍ സംശയം തോന്നിയ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പാറശാല പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാമത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാമു...
error: Content is protected !!