Tag: nilambur by election

എല്ലാ കാലത്തും കറവപ്പശുവിനെ പോലെ ഉപയോഗിക്കുന്നു ; നിലമ്പൂരില്‍ മത്സരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും
Malappuram

എല്ലാ കാലത്തും കറവപ്പശുവിനെ പോലെ ഉപയോഗിക്കുന്നു ; നിലമ്പൂരില്‍ മത്സരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന ജില്ലാ നേതൃയോഗമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് മത്സരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് ബി കുഞ്ഞാവു ഹാജി പറഞ്ഞു. എല്ലാ കാലത്തും കറവപ്പശുവിനെ പോലെ വ്യാപാരികളെ ഉപയോ?ഗിക്കുകയാണെന്നും ആരുടെ ഭാഗത്തുനിന്നും പരി?ഗണനയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുമുന്നണിയും കച്ചവടക്കാരെ മാറ്റി നിര്‍ത്തുന്ന സമീപനമാണ് സ്വീകരിച്ചത്. ഒരു സഹായവും ലഭിച്ചില്ല. മത്സരിച്ചുകൊണ്ട് കരുത്ത് തെളിയിക്കാനാണ് തീരുമാനമെന്നും യോജിച്ച സന്ദര്‍ഭമാണെന്നും പ്രസിഡന്റ് പറഞ്ഞു....
Malappuram

ഉപതെരഞ്ഞെടുപ്പ്: നിലമ്പൂരിൽ 56 പുതിയ പോളിംഗ് ബൂത്തുകള്‍ കൂടും

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശ പ്രകാരം 1100 ൽപരം വോട്ടര്‍മാരുള്ള പോളിംഗ് സ്റ്റേഷനുകൾ വിഭജിച്ച് മണ്ഡലത്തിൽ പുതുതായി 56 പോളിംഗ് ബൂത്തുകള്‍ കൂടി നിലവില്‍ വരും. മണ്ഡലത്തില്‍ നിലവില്‍ 204 പോളിങ് ബൂത്തുകളാണുള്ളത്. ഇതോടെ ബൂത്തുകളുടെ എണ്ണം 260 ആകും. വോട്ടിംഗ് സുഗമമായി നടത്താനും നീണ്ട വരി ഇല്ലാതാക്കാനും വേണ്ടിയാണ് സ്ഥലം മാറ്റാതെ പുതിയ പോളിംഗ് ബൂത്തുകള്‍ സ്ഥാപിക്കുന്നതെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ നേതാക്കളുടെ സഹകരണം വേണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച ബി എല്‍ ഒ മാരുടെയും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം നാളെ (ഏപ്രില്‍ നാല്) വൈകുന്നേരം നാലിന് വില്ലേജ് ഓ...
Malappuram

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ബൂത്ത് ലെവൽ ഓഫീസർമാരുടെ പരിശീലന പരിപാടിക്ക് തുടക്കമായി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ എല്ലാ ബൂത്ത് ലെവൽ ഓഫീസർമാർക്കുമായി നടത്തുന്ന പരിശീലന പരിപാടി ആരംഭിച്ചു. ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിലായി ജില്ലാ ആസ്ഥാനത്താണ് പരിശീലനം നടക്കുന്നത്. ദേശീയ തലത്തിലുള്ള പരിശീലകരാണ് ബിഎൽ ഒ മാരുടെ ട്രെയിനിങ്ങിന് നേതൃത്വം നൽകുന്നത്. പരിശീലന പരിപാടിയിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി ആർ വിനോദ്, തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി എം സുനീറ തുടങ്ങിയവർ സംബന്ധിച്ചു....
error: Content is protected !!