നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : ഷൗക്കത്തിന് വിജയ സാധ്യത കുറവ് : അതൃപ്തി വ്യക്തമാക്കി പിവി അന്‍വര്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ അതൃപ്തി പരസ്യമാക്കി പിവി അന്‍വര്‍. ആര്യാടന്‍ ഷൗക്കത്തിന് വിജയ സാധ്യത കുറവാണെന്നും, ഷൗക്കത്തിനെ പിന്തുണക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.

യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം ഇതായിരുന്നെന്ന് കരുതുന്നില്ല. ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച തീരുമാനം തീര്‍ത്തും കോണ്‍ഗ്രസിന്റേതാണ്. നമ്മള്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ഗവണ്‍മെന്റിനെതിരെ പ്രതിഫലിപ്പിക്കാനും,വോട്ട് പിടിക്കാനും പറ്റുന്ന ഒരു സ്ഥാനാര്‍ഥി കൂടിയാവണം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതെന്നും അത്തരം ശേഷി ആര്യാടന്‍ ഷൗക്കത്തിന് എത്രത്തോളം ഉണ്ട് എന്നതില്‍ സംശയമുണ്ടെന്നും പിവി അന്‍വര്‍ വ്യക്തമാക്കി.

അതേസമയം പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ ടിഎംസി മത്സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമാവുകയുള്ളൂ എന്നും തന്റെ ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ട് എന്താണ് കാര്യമെന്നും അന്‍വര്‍. ഈ സാഹചര്യത്തില്‍ ഉടനെ മുന്നണി പ്രവേശനം വേണമെന്ന് പറഞ്ഞ് തിരക്ക് കൂട്ടേണ്ടതില്ലെന്നും താന്‍ അതിന് സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും അന്‍വര്‍.

error: Content is protected !!