Tag: Nippa

ജില്ലയിലെ 6 പേരുടെ നിപ പരിശോധന ഫലം കൂടി നെഗറ്റീവ്
Information

ജില്ലയിലെ 6 പേരുടെ നിപ പരിശോധന ഫലം കൂടി നെഗറ്റീവ്

മലപ്പുറം ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതായി ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു . ഇതോടെ ജില്ലയിൽ നിന്ന് പരിശോധനക്കയച്ച 17 പേരുടെയും നിപ പരിശോധന ഫലം നെഗറ്റീവ് ആയി. പുതുതായി ജില്ലയിൽ നിന്നുള്ള ആരും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ജില്ലാ നിപ കൺട്രോൾ സെല്ലിൽ ഇതു വരെ ഇരുപത് പേർ ബന്ധപ്പെയുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് നിരീക്ഷണത്തിലിരിക്കുന്ന അഞ്ച് പേർക്ക് കൗൺസലിംഗ് സേവനങ്ങൾ നൽകി.നിരീക്ഷണത്തിലിരിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ കൺട്രോൾ സെല്ലിന്റെ 0483 273 4066 എന്ന നമ്പറിൽ ബന്ധപ്പെടാം. കൗൺസിലിംഗ് സഹായത്തിനായി 7593843625 നമ്പറിൽ വിളിക്കാം. ...
Kerala

കെ.കെ.ശൈലജക്ക് പ്രഖ്യാപിച്ച മാഗ്‌സസെ അവാർഡ് വാങ്ങരുതെന്ന് സിപിഎം

മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ച് മുന്‍ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് അവാര്‍ഡ് നിരാകരിക്കാനുള്ള തീരുമാനം. പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന് കെ കെ ശൈലജയോട് പാര്‍ട്ടി നിര്‍ദേശിച്ചു. നിപ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കെ കെ ശൈലജയെ പുരസ്‌കാരത്തിന് പരിഗണിച്ചത്. നിപ, കൊവിഡ് പ്രതിരോധം കൂട്ടായ ഇടപെടലിന്റെ ഭാഗമാണെന്ന് ശൈലജ എംഎല്‍എ അവാര്‍ഡ് നല്‍കുന്ന ഫൗണ്ടേഷന് മറുപടി നല്‍കി. ഫൗണ്ടേഷന് കോര്‍പറേറ്റ് ഫണ്ടിങ് ഉണ്ടെന്നാണ് സിപിഐഎം വിലയിരുത്തല്‍. വിയറ്റ്‌നാമില്‍ ഉള്‍പ്പെടെ കമ്മ്യൂണിസ്റ്റ് ഗറില്ലകളെ കൊന്നൊടുക്കിയ ആളാണെന്നും സിപിഐഎം നിലപാടെടുത്തു. കൂട്ടായ തീരുമാനം: ശൈലജ ടീച്ചർ മാഗ്‌സെസെ പുരസ്‌കാരം നിരാകരിച്ചതില്‍ പ്രതികരണവുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. തീരുമാനം പാര്‍ട്ടി കൂട്ടായി എട...
Malappuram

പ്രതിസന്ധി ഘട്ടങ്ങളിൽ ജില്ലയുടെ ആരോഗ്യ രംഗത്തെ കരുത്തായിരുന്ന ഡിഎംഒ ഡോ.സക്കീനക്ക് സ്ഥലം മാറ്റം

തിരൂരങ്ങാടി- പ്രതിസന്ധിഘട്ടങ്ങളിലെല്ലാം നാടിനു കരുത്തായിനിന്ന മലപ്പുറത്തിന്റെ പ്രിയപ്പെട്ട ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.സക്കീനയ്ക്കു സ്ഥലംമാറ്റം. വയനാട് ജില്ലയിലേക്കാണു സ്ഥലം മാറിപ്പോകുന്നത്. വയനാട് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ.രേണുക പകരം ഇവിടെ ചാർജെടുക്കും. ജില്ലാ മെഡിക്കൽ ഓഫിസറായി ചാർജെടുത്ത 2017 മുതൽ ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനങ്ങളാണ് ഡോ. കെ.സക്കീനയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കിയത്. ചാർജെടുക്കുന്ന സമയത്ത് കുട്ടികളുടെ വാക്സിനേഷൻ (67% ശതമാനം മാത്രം) വിഷയത്തിൽ ഏറെ പിന്നിലായിരുന്നു ജില്ല. സ്കൂളുകളുടെ കൂടി സഹകരണത്തോടെ നടപ്പാക്കിയ വാക്സിനേഷൻ ഡ്രൈവിലൂടെ ജില്ല വളരെപ്പെട്ടെന്നു തന്നെ മുന്നിലേക്കെത്തി. ഇപ്പോൾ ജില്ലയിൽ 90 ശതമാനത്തിനു മുകളിലാണ് കുട്ടികളിലെ വാക്സിനേഷൻ നിരക്ക്. നിപ്പ, പ്രളയം, വിമാനദുരന്തം ഉൾപ്പെടെ തുടരെത്തുടരെയുണ്ടായ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാൻ ജില്ലയ്ക്കു കരുത്ത...
error: Content is protected !!