Tag: onam celebration

തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി ഒരാള്‍ മരിച്ചു
Kerala

തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി ഒരാള്‍ മരിച്ചു

പാലക്കാട്: ഓണാഘോഷപരിപാടികള്‍ക്കിടെ നടത്തിയ തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി ഒരാള്‍ മരിച്ചു. പാലക്കാട് കഞ്ചിക്കോട് ആണ് ദാരുണമായ സംഭവം. കഞ്ചിക്കോട് ആലാമകം സ്വദേശി ബി. സുരേഷാണ് മരിച്ചത്. ഓണാഘോഷ മത്സരത്തിനിടെ ഇഡ്ഢലി വിഴുങ്ങുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ...
Local news

പാലത്തിങ്ങൽ മീഡിയ ലൈബ്രറിയിൽ ഓണാഘോഷം വർണാഭമായി

പരപ്പനങ്ങാടി : പാലത്തിങ്ങൽ മീഡിയ ലൈബ്രറി നടത്തിയ ഓണാഘോഷ പരിപാടികൾ വർണാഭമായി നടന്നു. ഓണപ്പൂക്കളമൊരുക്കിയും ഓണപ്പാട്ടുകൾ പാടിയുമാണ് ലൈബ്രറിയിൽ ഓണാഘോഷം നടന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും നടന്നു. നഗരസഭാ കൗൺസിലർ അസീസ് കൂളത്ത് സമ്മാനവിതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് ഡോ. വി.പി. ഹാറൂൺ അബ്ദുൽ റഷീദ്, സെക്രട്ടറി സി. അബ്ദുറഹ്‌മാൻകുട്ടി, പി.കെ. നാരായണൻ മാസ്റ്റർ, എ. സുബ്രഹ്‌മണ്യൻ, ഷനീബ് മൂഴിക്കൽ, എ. സുജിത, സമീർ മുക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.സുബില, പ്രമീള എന്നിവർ ഓണപ്പാട്ടുകൾ അവതരിപ്പിച്ചു. ...
Kerala, Local news, Malappuram, Other

വെളിമുക്ക് പാലിയേറ്റീവിൽ ഭിന്നശേഷിക്കാർക്ക് ഓണാഘോഷം സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഭിന്നശേഷി മാലാഖ കുട്ടികളെ ചേർത്ത് പിടിച്ച് കലാ കായിക മൽസരങ്ങൾ സംഘടിപ്പിച്ചും ഓണ സദ്യ ഒരുക്കിയും വെളിമുക്ക് പാലിയേറ്റീവും തിരൂരങ്ങാടി ജി.എച്ച്. എസും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ശ്രദ്ധേയമായി. പാലിയേറ്റീവ് സെന്ററിൽ സംഘടിപ്പിച്ച പരിപാടി മുൻ ബ്ലോക്ക് മെമ്പർ കടവത്ത് മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഉണ്ണി പടിക്കൽ അദ്ധ്യക്ഷ്യം വഹിച്ചു. സി.പി. യൂനുസ്,ഇല്ലിക്കൽ ബീരാൻ, സിസ്റ്റർ ലീന, യൂസുഫ് ചനാത്ത് പ്രസംഗിച്ചു. റാസിൻ, റിമ, ഫാത്തിമ ഫിദ, റാനിയ, ബുജൈർ നേത്രത്വം നൽകി. ഭിന്നശേഷി മാലാഖ കുട്ടികൾ വിവിധ കലാ - കായിക പരിപാടികൾ അവതരിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത വർക്ക് സമ്മാനങ്ങളും ഓണ സദ്യയും ഒരുക്കിയിരുന്നു. ...
Kerala, Local news, Malappuram, Other

തിരൂരങ്ങാടി നഗരസഭ കുടുംബശ്രീ ഓണച്ചന്തയും ഓണാഘോഷവും

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ കുടുംബശ്രീ ഓണച്ചന്ത ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സിപി ഇസ്മായില്‍, സി.പി സുഹ്റാബി, സെക്രട്ടറി മനോജ്കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ റംലകക്കടവത്ത് സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ റഷീദ,റഫീഖലി സംസാരിച്ചു. ഓണാഘോഷവും നഗരസഭയില്‍ സംഘടിപ്പിച്ചു. പൂക്കളം, ഓണസദ്യ, കലാപരിപാടികള്‍ സംഘടിപ്പിച്ചു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സി.പി ഇസ്മായില്‍, സി.പി സുഹ്റാബി, സെക്രട്ടറി മനോജ്കുമാര്‍, ശോഭ, ഫസല്‍ സംസാരിച്ചു. ...
error: Content is protected !!