Tag: Online

നിങ്ങള്‍ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ലിങ്ക് ചെയ്‌തോ ? ഇല്ലെങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ക്കും ഓണ്‍ലൈനായി ചെയ്യാം
Information, Other

നിങ്ങള്‍ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ലിങ്ക് ചെയ്‌തോ ? ഇല്ലെങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ക്കും ഓണ്‍ലൈനായി ചെയ്യാം

ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാനായി ആദ്യം www.incometax.gov.in എന്ന വെബ്സൈറ്റിൽ കയറുക. ഈ വെബസൈറ്റിൽ ഇടത് ഭാഗത്തായി “ക്വിക്ക് ലിങ്ക്സ്” എന്ന ഓപ്ഷൻ കാണാം. ഇതിന് താഴെയായി “ലിങ്ക് ആധാർ” എന്ന ഓപ്ഷൻ ഉണ്ട്. ഇതിൽ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന ടാബിൽ നിങ്ങളുടെ പാൻ നമ്പരും ആധാർ നമ്പരും നൽകുക. ആധാർ വിവരങ്ങൾ വച്ച് പാനിലെ വിവരങ്ങൾ പരിശോധിച്ച ശേഷം ഇവ തമ്മിൽ പൊരുത്തകേടുകൾ ഇല്ലെങ്കിൽ ‘ലിങ്ക് നൗ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. പോപ്പ്-അപ്പ് മെസേജിൽ ആധാർ പാനുമായി ലിങ്ക് ചെയ്തു എന്ന കാര്യം എഴുതി കാണിക്കുന്നതാണ്. ഫോണിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലെങ്കിലോ ഇന്റർനെറ്റ് കിട്ടാത്ത അവസരത്തിലോ ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാനായി എസ്എംഎസ് സംവിധാനവും ഉപയോഗിക്കാം. ഫോണിലെ മെസേജ് ഓപ്ഷൻ ഓപ്പൺ ചെയ്ത് പുതിയ മെസേജ് ആയി UIDPAN (സ്പേസ്) 12 അക്ക ആധാർ നമ്പർ (സ്പേസ്) 10 അക്ക പാൻ നമ്പർ എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്യണം...
Malappuram

ഹജ്ജിന് അപേക്ഷിക്കാൻ ജില്ലയിൽ വിപുലമായ സംവിധാനം ഒരുക്കിയതായി അധികൃതർ

അപേക്ഷ ഓൺലൈനായി മാത്രം. അവസാന തീയതി 2022 ജനുവരി 31 ഹജ്ജ് 2022 അപേക്ഷിക്കാൻ ജില്ലയിൽ വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺ ലൈൻ വഴി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.2022 ജനുവരി 31 വരെയാണ് അപേക്ഷ സ്വീകരിക്കുക. www.hajcommittee.gov.in, www.keralahajcommittee.org എന്ന വെബ് സൈറ്റിലും "HAJ COMMITTEE OF INDIA'' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാൻ കഴിയും.65 വയസ്സിനു മുകളിലുള്ളവർക്കും രോഗികൾക്കും അപേക്ഷിക്കാൻ കഴിയില്ല. ജനറൽ, പുരുഷൻമാരില്ലാത്ത സ്ത്രീകൾക്ക് മാത്രമായുള്ള വിത്ത്ഔട്ട് മെഹറം എന്നീ രണ്ട് കാറ്റഗറികളാണ് ഉള്ളത്.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ചില പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടിച്ചിട്ടുണ്ട്. ജില്ലയിൽ അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ വഴിയും ഹജ് അപേക്ഷക്കുള്ള സംവിധാനമുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രെയിനർമാർ മുഖേന മണ്ഡലങ്ങളിൽ ഹെൽപ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. ...
error: Content is protected !!