Tag: Over bridge

തെയ്യാല റോഡ് റയിൽവേ ഗേറ്റ് താൽക്കാലികമായി തുറന്നു
Other

തെയ്യാല റോഡ് റയിൽവേ ഗേറ്റ് താൽക്കാലികമായി തുറന്നു

താനൂർ തെയ്യാല റോഡ് റെയിൽവെ ഗേറ്റ് താത്ക്കാലികമായി തുറന്നു. നിലവിൽ ചെറിയ വാഹനങ്ങളാണ് കടത്തി വിടുന്നത്. 2.75 മീറ്ററിൽ കൂടുതൽ ഉയരമുള്ള വാഹനങ്ങൾ ഇതു വഴി കടന്നുപോകാൻ കഴിയില്ല. സർക്കാർ നിർദ്ദേശപ്രകാരം ജില്ലാ കലക്ടറാണ് ഗേറ്റ് തുറക്കാൻ ഉത്തരവ് നൽകിയത്. ഗേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ സ്റ്റേഷനിലേക്ക് ചില സംഘടനകൾ മാർച്ച് നടത്തിയിരുന്നു. മേൽപ്പാലം നിർമാണത്തിന്റെ പൈലിങ് പ്രവൃത്തികൾക്കായാണ് റെയിൽവേ ഗേറ്റ് അടച്ചത്. എന്നാൽ പൈലിങ് പ്രവൃത്തി അവസാനിച്ചിട്ട് രണ്ടു മാസം പിന്നിട്ടിട്ടും ഗേറ്റ് തുറക്കുന്ന നടപടിയെടുക്കാൻ റെയിൽവേ അധികൃതർ തയ്യാറായില്ല.     ഗേറ്റ് തുറക്കാൻ വൈകിയതു കാരണം പ്രദേശവാസികൾ ഏറെ പ്രയാസത്തിലായിരുന്നു. കിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് താനൂർ നഗരത്തിലെത്താൻ ഒന്നര കിലോമീറ്റർ ചുറ്റേണ്ടിയിരുന്നു. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ റെയിൽവേ അധികൃതരുമായി ...
Local news

താനൂര്‍ – തെയ്യാല മേല്‍പ്പാലം പ്രവൃത്തി: ട്രാഫിക് ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം

താനൂര്‍ - തെയ്യാല റെയില്‍വെ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍വെ ഗേറ്റ് അടച്ചിടുന്നതിന് മുന്നോടിയായി ട്രാഫിക് ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. റെയില്‍വെ ഗേറ്റ് അടച്ചിടുന്നത് യാത്രക്കാരെ അറിയിക്കാന്‍ എല്ലാ ജംഗ്ഷനുകളിലും ഡൈവെര്‍ഷന്‍ ബോര്‍ഡ് സ്ഥാപിക്കണം. റെയില്‍വെ മേല്‍പാലം പൈലിംഗ് പ്രവൃത്തി സമയത്ത് റെയില്‍വെ ഗേറ്റ് അടച്ചിടുന്നതിനും പൈലിംഗ് പ്രവൃത്തി പൂര്‍ത്തിയായതിനു ശേഷം ചെറിയ വാഹനങ്ങള്‍ കടത്തിവിടുന്നതിനും തീരുമാനമായി. തെയ്യാല ഭാഗത്തു നിന്ന് വരുന്ന ബസുകള്‍ക്കും ഓട്ടോകള്‍ക്കും കാട്ടിലങ്ങാടി റോഡില്‍ പാര്‍ക്കിങ് സൗകര്യമൊരുക്കാനും ഗുഡ്സ് വാഹനങ്ങളുടെ പാര്‍ക്കിങ് പ്രശ്ന പരിഹാരത്തിനായി താനൂര്‍ നഗര സഭാ ചെയര്‍മാന്‍, പോലീസ് അധികൃതര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. നിലവിലുള്...
error: Content is protected !!