Sunday, July 26

Tag: ozhukoor

സഹോദരൻ്റെ മർദനമേറ്റ് ഗൃഹനാഥൻ മരിച്ചു, യുവാവ് കസ്റ്റഡിയിൽ
Crime

സഹോദരൻ്റെ മർദനമേറ്റ് ഗൃഹനാഥൻ മരിച്ചു, യുവാവ് കസ്റ്റഡിയിൽ

കൊണ്ടോട്ടി : സഹോദരൻ്റെ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. മൊറയൂർ ഒഴുകൂർ നെരവത്ത് നൂർ മൻസിലിൽ മുഹമ്മദ് റഫീഖ് (55) ആണു മരിച്ചത്. സംഭവത്തിൽ സഹോദരൻ സാജിദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണു സംഭവം. റഫീഖ് കൊണ്ടോട്ടി ഭാഗത്താണ് താമസം. രാവിലെ മാതാവിനെ കാണാനായി ഒഴുകൂരിലെ വീട്ടിലെത്തിയതായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായി. എന്തോ ആയുധം ഉപയോഗിച്ച് റഫീഖിനെ അടിക്കുകയും കുത്തുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ റഫീഖിനെ സഹോദരൻ സാജിദ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. റഫീഖിൻ്റെ മരണത്തിൽ പോലീസ് കേസെടുത്തു. പോസ്‌റ്റ് മോർട്ടത്തിനു ശേഷമേ, മരണ കാരണം സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു. മയ്യിത്ത് ...
Malappuram, Other

മലപ്പുറത്ത് ക്ലാസിലെ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം ; അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

മലപ്പുറം: സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകന്‍. ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ അധ്യാപകനായ സുബൈറാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാള്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. ഐപിസി 341, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വിദ്യാര്‍ത്ഥി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി വിദ്യാര്‍ത്ഥിയുടെ ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. കുട്ടിയുടെ കാലിലും നെഞ്ചിലും തുടയിലും മറ്റു ശരീരഭാഗങ്ങളിലും പരിക്കേറ്റിരുന്നു ക്ലാസിലെ പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് സംസാരിക്കുന്നതിനിടയില്‍ അധ്യാപകന്‍ മൊബൈലില്‍ ഫോട്ടോയെടുത്ത ശേഷം മോശമായി സംസാരിച്ചുവെന്നും വടികൊണ്ട് പലതവണ തല്ലിയെന്നുമാണ് പരാതി. മകന്റെ ക്ലാസില്‍ പഠിപ്പിക്കാത്ത അധ്യാപകനാണ് അകാരണമ...
error: Content is protected !!