Tag: p abdul hameed

വള്ളിക്കുന്നിൽ കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു
Kerala, Local news, Malappuram, Other

വള്ളിക്കുന്നിൽ കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കരുമനക്കാടിൽ കെ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. പി അബ്ദുല്‍ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസർ പി. പ്രമോദ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കുമാർ കോട്ടാശ്ശേരി, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് വലിയാട്ടൂർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷിബി, സി. ഉണ്ണിമൊയ്തു, ആസിഫ് മഷ്ഹൂദ്, സുബ്രമണ്യൻ ചെഞ്ചൊടി, എ.പി സുധീശൻ, കേശവൻ മംഗലശ്ശേരി, ബാബു പള്ളിക്കര എന്നിവർ പങ്കെടുത്തു. ...
Kerala, Malappuram, Other

കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സ്ത്രീ സംരംഭകത്വം അനിവാര്യം: പി. അബ്ദുൽ ഹമീദ് എം.എൽ.എ

മലപ്പുറം : കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സ്ത്രീ സംരംഭകത്വം അനിവാര്യമാണെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ. കോഡൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന വുമൺ വൈബ് കോട്ടേജ് ഇന്റസ്്ട്രീസ് യൂണിറ്റിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും മൈക്രോ സംരംഭങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജുല പെലത്തൊടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടൻ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ വട്ടോളി, സ്ഥിരം സമിതി അധ്യക്ഷരായ ആസ്യ കുന്നത്ത്, ശിഹാബ് അരീക്കത്ത്, ബ്ലോക്ക് മെമ്പർ എം...
Kerala, Local news, Malappuram

മൂഴിക്കല്‍ തോട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും എം.എല്‍.എക്കും വികസന സമിതി നിവേദനം നല്‍കി

മൂന്നിയൂര്‍ പഞ്ചായത്തിലെ ആയിരക്കണക്കിന് ഏക്കര്‍ കൃഷി നടത്തുന്ന തെക്കെ പാടത്തെ കര്‍ഷകരുടെയും നാട്ടുകാരുടെയും ആശ്രയമായ മൂഴിക്കല്‍ തോട് സൈഡ് കെട്ടി തോട്ടില്‍ അടിഞ്ഞ് കൂടിയിട്ടുള്ള മണ്ണും ചെളിയുമടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് നവീകരണം നടത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാറക്കടവ് - കളത്തിങ്ങല്‍ പാറ വികസന സമിതി ഭാരവാഹികള്‍ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍. എക്കും നിവേദനം നല്‍കി. കാലവര്‍ഷകാലത്ത് കടലുണ്ടി പുഴയില്‍ നിന്നും പാടത്തേക്ക് വെള്ളം കയറി കൃഷി നശിക്കാതിരിക്കുന്നതിനും വേനല്‍ കാലത്ത് കര്‍ഷകര്‍ക്കാവശ്യമായ വെള്ളം സംഭരിച്ച് വെക്കുന്നതിനും വേണ്ടി മൂഴിക്കല്‍ തോടില്‍ നിര്‍മ്മിച്ച ഷട്ടറിന്റെ പാര്‍ശ്വഭിത്തി കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീണിരുന്നു. കടലുണ്ടി പുഴയിലെ മൂഴിക്കല്‍ കടവില്‍ നിന്നും തെക്കെ പാടം വരെ 800 മീറ്റര്‍ നീളത്തില്‍ തോടിന്റെ ഇരു സൈഡും...
error: Content is protected !!