Tag: P K Kunhalikkutty

മമ്പുറം ഹെൽത്ത് സെന്റർ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു
Local news

മമ്പുറം ഹെൽത്ത് സെന്റർ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

എ ആർ നഗർ: കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലെ മമ്പുറം സബ് സെന്റർ ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർ ആയി ഉയർത്തി പൊതുജനങ്ങൾക്കായ് തുറന്നുകൊടുത്തു. ആരോഗ്യം - കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് ഉൽഘാടനകർമം നിർവഹിച്ചു. പി. കെ. കുഞ്ഞാലികുട്ടി എം. എൽ. എ അധ്യക്ഷനായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JeihglRgD5f83E7MDZIiXY എം പി അബ്ദുസ്സമദ് സമദാനി. എം. പി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ റഫീഖ, ജില്ലാ കളക്ടർ പ്രേകുമാർ ഐ എ എസ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. ആർ. രേണുക, ജില്ലാ പ്രോഗ്രാം മാനേജർ (ആരോഗ്യ കേരളം ) ഡോ. ടി എൻ. അനൂപ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ലിയാഖത്തലി കാവുങ്ങൽ, വൈസ് പ്രസിഡന്റ്‌ ശ്രീജ സുനിൽ, സ്ഥിരം സമിതി ചെയർപേഴ്സന്മാരായ പി. കെ ഹനീഫ, അബ്ദുൽ റഷീദ് കൊണ്ടാനത്ത്,ലൈല പുല്ലൂണി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ പി കെ അബ്ദുൽ റഷീദ്, എ പി അബ്ദുൽ അസ...
Health,

ആരോഗ്യ മേഖലയ്ക്ക് ശിഹാബ് തങ്ങൾ സഹകരണ ആശുപത്രി ശക്തി പകരും: മുഖ്യമന്ത്രി

തിരൂര്‍: സംസ്ഥാനത്തിൻ്റെ ആരോഗ്യ മേഖലയ്ക്ക് ശിഹാബ് തങ്ങൾ സഹകരണ ആശുപത്രി ശക്തി പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാലത്ത് ഇതു തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ തീരദേശത്തെ ഏറ്റവും വലിയ മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലായ തിരൂര്‍ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ ആശുപത്രിക്കു ശേഷം പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിൽസ നൽകുന്ന സ്ഥാപനങ്ങളാണ് സഹകരണ ആശുപത്രികൾ. കുറഞ്ഞ ചെലവിൽ മൾട്ടി സ്പെഷ്യാലിറ്റി സൗകര്യങ്ങൾ നൽകാൻ കഴിയുന്നതാണ് ശിഹാബ് തങ്ങൾ ആശുപത്രിയുടെ പ്രസക്തി. തങ്ങളുടെ മാനവിക അനുഭാവം ആശുപത്രിയ്ക്കും കാത്തു സൂക്ഷിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വൻ ജന വലിയാണ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തത്. തീരമേഖലയുടെ പൊതു മനസാകെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചിരുന്നു .ചടങ്ങിൽ ആശുപത്രി ചെയര്‍മാന്‍ ...
Other

വേങ്ങരയിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഫ്‌ളൈ ഓവറിന് നിർദേശം

വേങ്ങര ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ വിളിച്ച് ചേര്‍ത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. 2022-23 ലെ ബജറ്റിന് മുന്നോടിയായി എം.എല്‍.എ വിളിച്ച് ചേര്‍ത്ത പൊതുമരാമത്ത്, ജലവിഭവ വകുപ്പ് അവലോകന യോഗത്തിലായിരുന്നു തീരുമാനം. കൊളപ്പുറത്ത് ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം ലഭ്യമാക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കാനും എം.എല്‍.എ നിര്‍ദേശിച്ചു. മണ്ഡലത്തിലെ പ്രധാന റോഡുകള്‍ ബി.എം ആന്‍ഡ്  ബി.സി ചെയ്യുന്നതോടൊപ്പം തേര്‍ക്കയം പാലം, ആട്ടീരിപ്പാലം എന്നിവ നിര്‍മിക്കാനും ബജറ്റില്‍ നിര്‍ദേശിക്കും. എ.ആര്‍ നഗര്‍ കുടിവെള്ള പദ്ധതിക്കായി മമ്പുറം പ്രദേശത്ത് റെഗുലേറ്റര്‍ നിര്‍മാണം, ഒതുക്കുങ്...
Local news

ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രം പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്തു

പറപ്പൂർ: പറപ്പൂർ ഗ്രാമപഞ്ചായത്ത് നവീകരിച്ച ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രം പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2018 ലെ മഹാപ്രളയത്തിൽ ഗ്രാമപഞ്ചായത്തിൻ്റെ കുടുംബാരോഗ്യകേന്ദ്രം തകർന്നിരുന്നു. പുതിയ ഭരണസമിതിയാണ് നവീകരണം പൂർത്തിയാക്കിയത്. 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മുലയൂട്ടൽ കേന്ദ്രത്തിൻ്റെ ഉദ്ഘാടനവും കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പ്രസിഡൻ്റ് മണ്ണിൽ ബെൻസീറ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡൻ്റ് സി.കുഞ്ഞമ്മദ് മാസ്റ്റർ, ബ്ലോക്ക് വികസന സമിതി ചെയർപേഴ്സൺ സഫിയ കുന്നുമ്മൽ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ഇ.കെ സെയ്ദുബിൻ, പി.ടി റസിയ, ഉമൈബ ഊർഷമണ്ണിൽ, മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ, സെക്രട്ടറി ടി.ഡി  ഹരികുമാർ, മെമ്പർമാരായ ഐക്കാടൻ വേലായുധൻ, എ.പി ഷ...
error: Content is protected !!