Saturday, September 6

Tag: palestine

ഗാസയില്‍ 662 ദിവസം നീണ്ട യുദ്ധമുഖത്ത് ഇസ്രായേല്‍ സൈന്യം കൊന്നൊടുക്കിയത് 60,034 പേരെ, ജനിക്കുന്ന കുഞ്ഞുങ്ങളുടെ സ്ഥിതി ഗുരുതരം, പട്ടിണി മൂലം മരിച്ചത് 88 കുട്ടികള്‍ ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍
National

ഗാസയില്‍ 662 ദിവസം നീണ്ട യുദ്ധമുഖത്ത് ഇസ്രായേല്‍ സൈന്യം കൊന്നൊടുക്കിയത് 60,034 പേരെ, ജനിക്കുന്ന കുഞ്ഞുങ്ങളുടെ സ്ഥിതി ഗുരുതരം, പട്ടിണി മൂലം മരിച്ചത് 88 കുട്ടികള്‍ ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍

ഗാസ: ഗാസയില്‍ ഇസ്രായേല്‍ സൈന്യം കൊന്നൊടുക്കിയത് 60,034 പേരെയെന്ന് പലസ്തീനിലെ ആരോഗ്യ വിഭാഗം. ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് നുരച്ചുകയറി ഹമാസ് 2023 ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന് പിന്നാലെ നടന്ന 662 ദിവസം നീണ്ട യുദ്ധമുഖത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. അന്ന് ഇസ്രയേലില്‍ 1200 പേര്‍ കൊല്ലപ്പെട്ടു. 251 പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലേക്കു മാറ്റിയിരുന്നു. ബന്ദികളില്‍ എല്ലാവരെയും കൈമാറിയിട്ടില്ല. പലരും ഗാസയില്‍ത്തന്നെ മരിച്ചു. ഗാസയില്‍ ഓരോ ദിവസവും 90 പേരെങ്കിലും കൊല്ലപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന കണക്കാണിത്. യുദ്ധ മുഖത്ത് സഹായമെത്തിക്കുകയായിരുന്ന 81 വളണ്ടിയര്‍മാരും കൊല്ലപ്പെട്ടെന്നാണ് ഇവര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഭക്ഷണം കിട്ടാതെ മരിച്ച 147 പേരില്‍ 88 പേര്‍ കുഞ്ഞുങ്ങളാണെന്നും കണക്കുകള്‍ പറയുന്നു. ഗാസയില്‍ ഇപ്പോഴുള്ള മൂന്നിലൊന്ന് പേര്‍ക്കും ദിവസം ഒരു നേരം പോലും ഭക്...
Local news, Other

മഹല്ല് കമ്മിറ്റിക്ക് കീഴില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വെളിമുക്ക് ചെനക്കപ്പറമ്പ് മഹല്ല് കമ്മിറ്റിക്ക് കീഴില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു.മഹല്ല് പ്രസിഡന്റ് കെ ടി അബ്ദുല്ല ഫൈസി പ്രാര്‍ത്ഥന നിര്‍വഹിച്ചു. വള്ളിക്കുന്ന് മണ്ഡലം സമസ്ത സെക്രട്ടറി ബാവ ഫൈസി, വെളിമുക്ക് ടൗണ്‍ ജുമാമസ്ജിദ് ഖതീബ് നൗഫല്‍ ഫൈസി, മൂന്നിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, മഹല്ല് സെക്രട്ടറി ഉമര്‍ ഹുദവി എന്നിവര്‍ സംസാരിച്ചു. സമദ് മദനി, ബ്ലോക്ക് മെമ്പര്‍മാരായ എം ജഹ്ഫര്‍, സി ടി അയ്യപ്പന്‍, എന്നിവരും പങ്കെടുത്തു....
Kerala, Other

സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ്

കോഴിക്കോട്: സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ ക്ഷണം നിരസിച്ച് മുസ്ലിം ലീഗ്. സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ലീഗുമായി ബന്ധപ്പെട്ട് നേതാക്കള്‍ അറിയിച്ചു. ഇതുസംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി നേരത്തെ തീരുമാനിച്ച യോഗം നടത്തില്ല. അതിനുപകരം കൂടിയാലോചനക്ക് ശേഷം പെട്ടെന്ന് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് ലീഗിന്റെ നീക്കം. പലസ്തീന്‍ ഐക്യദാര്‍ഢ്യം ഒരു രാഷ്ട്രീയ പ്രശ്‌നമല്ലെന്നും ആരു വിളിച്ചാലും പങ്കെടുക്കാമെന്നുള്ളതാണ് നിലപാടെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. പ്രസ്താവന പുറത്തുവന്ന ഉടന്‍ തന്നെ സിപിഎം ലീഗിനെ റാലിയിലേക്കു ക്ഷണിക്കുകയും ചെയ്തു സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാല്‍ ഉറപ്പായും പങ്കെടുക്കുമെന്നുമായിരുന്നു ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞത്. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ...
Local news, Other

പശ്ചിമേഷ്യയിലെ മനുഷ്യകുരുതിക്കെതിരെ തിരുരങ്ങാടി നിയോജക മണ്ഡലം ആര്യാടന്‍ മുഹമ്മദ് ഫൌണ്ടേഷന്‍ കമ്മിറ്റി ജനസദസ്സ് സംഘടിപ്പിച്ചു

തിരുരങ്ങാടി : തിരുരങ്ങാടി നിയോജക മണ്ഡലം ആര്യാടന്‍ മുഹമ്മദ് ഫൌണ്ടേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്മാട് ചെറുകാട് ഓഡിറ്റോറിയത്തില്‍ 'പശ്ചിമേഷ്യയിലെ മനുഷ്യകുരുതിക്കെതിരെ ജനസദസ്സ് സംഘടിപ്പിച്ചു.' സദസ്സ് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പലസ്തീനില്‍ ജൂതന്മാരെ കുടിയിരുത്തുന്നതിനെതിരെ നരകത്തിന്റ വാതിലാണ് നിങ്ങള്‍ തുറന്നു കൊടുക്കുന്നത് എന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ അന്നത്തെ പ്രസ്താവന എത്രത്തോളം ശരിയായിരുന്നു എന്നും, അന്നും ഇന്നും എന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പലസ്തീന്‍ ജനതയ്‌ക്കൊപ്പം ആണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു. തിരുരങ്ങാടി നിയോജക മണ്ഡലം ചെയര്‍മാന്‍ നീലങ്ങത് അബ്ദുല്‍ സലാം അധ്യക്ഷം വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ തയ്യിബ് അമ്പാടി സ്വാഗതം പറഞ്ഞു. വിഎ കരീം, വി സുധാകരന്‍, വീക്ഷണം മുഹമ്മദ്, റിയാസ് മുക്കോളി, ബിപി ഹംസക്കോയ തുടങ്...
error: Content is protected !!