Tag: Pallikkal bazar

പള്ളിക്കൽ ബസാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Obituary

പള്ളിക്കൽ ബസാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം : യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ ബസാറി നടുത്ത് അമ്പല വളവിൽ മണ്ണാറക്കൽ താമസിക്കുന്ന ആയോത്ത് വിനോദ് - സ്മിത എന്നിവരുടെ മകൻ അക്ഷയ് (21) നെയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് വൈകുന്നേരം 5 മണിയോടെ വീട്ടിൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ . ...
Accident

പ്രതിശ്രുത വരൻ സ്കൂട്ടർ അപകടത്തിൽ മരിച്ചു

തേഞ്ഞിപ്പലം : അടുത്തയാഴ്ച വിവാഹം നടക്കാനിരുന്ന യുവാവ് അപകടത്തില്‍ മരിച്ചു. പള്ളിക്കല്‍ ബസാർ റൊട്ടിപ്പീടികയില്‍ താമസിക്കുന്ന കല്ലുവളപ്പില്‍ സൈതലവിയുടെ മകന്‍ ഷാഹുല്‍ ഹമീദ് (27) ആണ് മരിച്ചത്. ജൂലൈ 16 ന് യുവാവിന്റെ വിവാഹംനടക്കാനിരിക്കെയാണ് അപകട മരണം. പള്ളിക്കല്‍ ബസാറില്‍ കോഴിക്കച്ചവട സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഷാഹുല്‍ ഹമീദ് ഇന്നലെ ഉച്ചയോടെ സ്‌കൂട്ടറില്‍ റൊട്ടിപ്പീടികയിലേക്ക് പോകവേ ടൗണിന് സമീപം വെച്ച് സകൂട്ടര്‍ നിയന്ത്രണം വിട്ട് റോഡില്‍ മറിയുകയായിരുന്നു. അബോധാവസ്ഥയില്‍ റോഡില്‍ കിടന്ന യുവാവിനെ ഓടിക്കൂടിയവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സുലൈഖ. സഹോദരങ്ങള്‍: ഫാസില, ബുഷറ, മുബശ്ശിറ, ദില്‍ഖാസ്, ഫിദ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നെടുങ്ങോട്ട് മാട് പള്ളി ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും.  ...
Accident

പിതാവിനൊപ്പം തോട്ടിൽ കുളിക്കാൻ പോയ കുട്ടിയെ ഒഴുക്കിൽ പെട്ടു കാണാതായി

തേഞ്ഞിപ്പലം: പിതാവിനൊപ്പം കുളിക്കാൻ പോയ 12 കാരനെ ഒഴുക്കിൽ പെട്ടു കാണാതായി. പള്ളിക്കൽ പുത്തൂർ തോട്ടിൽ പാത്തിക്കുഴി പാലത്തിന് സമീപം പിതാവിനൊപ്പം കുളിക്കുന്നതിനിടെയാണ് സംഭവം.ഇന്ന് ഉച്ചയ്ക്ക് 2.40 നാണ് സംഭവം. പെരുവള്ളൂർ പഞ്ചായത്ത് മാട്ടിൽ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിഷാനെയാണ് കാണാതായത്. ഫയർ ഫോഴ്സും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നടത്തുകയാണ്. ...
Accident

ടിപ്പർ ലോറി കൊക്കയിലേക്കു ചെരിഞ്ഞു; ഡ്രൈവറെ രക്ഷപ്പെടുത്തി

തേഞ്ഞിപ്പലം : കല്ല് ഇറക്കുമ്പോൾ കൊക്കയിലേക്കു ചെരിഞ്ഞ ടിപ്പർ ലോറിയിൽനിന്ന് ഡ്രൈവറെ മുക്കാൽ മണിക്കൂറോളമെടുത്ത് രക്ഷിച്ചു. 50 അടി താഴ്ചയിലേക്കു വീഴാറായിനിന്ന ടിപ്പറിനുള്ളിൽ കുടുങ്ങിയ പരുത്തിക്കോട് പിള്ളാട്ടുവീട്ടിൽ സന്ദീപിനെ ആണ് നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നു രക്ഷിച്ചത്. രാവിലെ 9.30ന് പള്ളിക്കൽ ബസാർ പരുത്തിക്കോട് ചാലൊടി– ചാനത്തുമാട് റോഡരികിലാണ് അപകടമുണ്ടായത്. കല്ല് ഇറക്കുന്നതിനിടെ മറിഞ്ഞ ടിപ്പർ അരികുഭിത്തിയുടെ കൈവരിയിൽ തങ്ങിനിന്നതിനാൽ താഴേക്കു പതിച്ചില്ല.  എന്നാൽ, ഡ്രൈവർ സന്ദീപിന്റെ കാൽ കാബിനിൽ കുരുങ്ങി. ടിപ്പർ കയർകൊണ്ട് കെട്ടിനിർത്തി യന്ത്രസഹായത്തോടെ വാതിൽ പൊളിച്ചാണ് അഗ്നിരക്ഷാസേന സന്ദീപിനെ പുറത്തെടുത്തത്. സന്ദീപിന്റെ കാലിനു ചെറിയ പരുക്കേറ്റിട്ടുണ്ട്. ഫയർ ഓഫിസർ റോബി വർഗീസ്, സഹപ്രവർത്തകരായ ഇ.ശിഹാബുദ്ദീൻ, സി.പി.ബിനീഷ്, എൻ.ബിനീഷ്, എം.സി.സജിത്ത് ലാൽ, ജോസഫ് ബാബു, സന്തോഷ് കുമാർ,...
Accident

തോട്ടിൽ കുളിക്കുന്നതിനിടെ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

പളളിക്കല്‍ ബസാര്‍ : ആരക്കോട് രാമഞ്ചിറ തോട്ടില്‍ കൊളങ്ങോട് ഭാഗത്ത് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പള്ളിക്കൽ ബസാർ ആണൂർ ചിറ്റംപള്ളിയാളിയിൽ താമസിക്കുന്ന അബ്ദുൽ ബാരി - സുഹ്‌റ എന്നിവരുടെ മകൻ മുഹമ്മദ് മിഖ്ദാദിന്റെ (13) മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. വൈകിയിട്ടും കുട്ടിയെ കാണാതായപ്പോൾ അന്വേഷണം നടത്തുകയായിരുന്നു. തോടിന്റെ വക്കിൽ കുട്ടിയുടെ ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തി. കുട്ടി കുളിക്കുന്നത് കണ്ടതായി സമീപവാസികളും പറഞ്ഞു. ഇതോടെ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നടത്തുകയായിരുന്നു. കുട്ടി കുളിച്ചിരുന്ന ഭാഗത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരെ നിന്ന് ഇന്നലെ രാത്രി 11.30 ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ...
Crime

അടച്ചിട്ടവീട് കുത്തിത്തുറന്ന് 15 പവൻ കവർന്നു

തേഞ്ഞിപ്പലം: പള്ളിക്കൽ കാരപ്പറമ്പിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 15 പവന്റെ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്നു. കൊടക്കാട്ട് യൂസഫിന്റെ വീട്ടിലാണ് കവർച്ച. വാതിലുകളുടെയും അലമാരകളുടെയും പൂട്ട് തകർത്ത നിലയിലാണ്. ഒരു അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. യൂസഫിന്റെ സഹോദരൻ അബ്ബാസ് രാവിലെ എത്തിയപ്പോഴാണ് മുൻ വാതിൽ പൂട്ടു പൊളിച്ച നിലയിൽ കണ്ടത്.വീട്ടുടമ യൂസഫ് ജോലി ആവശ്യത്തിനായി യുപിയിലാണ്. കുടുംബാംഗങ്ങളും കഴിഞ്ഞ 7 മുതൽ അവിടെയാണ്. ഇൻസ്പെക്ടർ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിൽ പൊലീസെത്തി തെളിവെടുപ്പ് തുടങ്ങി. വീട്ടിൽനിന്നു മോഷ്ടാക്കളുടേതെന്നു കരുതുന്ന വിരലടയാളം ലഭിച്ചിട്ടുണ്ട്. ...
error: Content is protected !!